ബാറിൽ അടുത്തിരുന്നയാൾ മദ്യം ചോദിച്ചു ; തരില്ലെന്ന് പറഞ്ഞ 50 കാരനെ ഹെൽമറ്റ് കൊണ്ട് തലയ്ക്കടിച്ചു ; പ്രതിയെ തിരിച്ചറിഞ്ഞു

For full experience, Download our mobile application:
Get it on Google Play

കൊച്ചി: മദ്യം ആവശ്യപ്പെട്ടിട്ട് നൽകാത്തതിനെ തുടർന്നുണ്ടായ തർക്കത്തിൽ അൻപതുകാരനെ ഹെൽമറ്റ് കൊണ്ട് തലയ്ക്കടിച്ച് ഗുരുതരമായി പരിക്കേൽപ്പിച്ചതായി പരാതി. സംഭവത്തിൽ പ്രതിയെ തിരിച്ചറിഞ്ഞതായും ഇയാളെ പിടികൂടാനുള്ള അന്വേഷണം ഊർജിതമാക്കിയതായും എളമക്കര പോലീസ് അറിയിച്ചു. ഇടപ്പള്ളി നോർത്ത് ടപ്പാലോടത്ത് വീട്ടിൽ ജോർജ് ആന്റണിക്കാണ് ആക്രമണത്തിൽ ഗുരുതരമായി പരുക്കേറ്റത്. 15ന് രാത്രി 11 മണിയോടെ ഇടപ്പള്ളി കാർത്തിക ബാറിലായിരുന്നു സംഭവം. ബാറിലുണ്ടായിരുന്ന ജോർജ് ആന്റണിയോട് പ്രതി മദ്യം ആവശ്യപ്പെട്ടെങ്കിലും അദ്ദേഹം നൽകാൻ വിസമ്മതിച്ചു. ഇതിൽ പ്രകോപിതനായ പ്രതി കൈവശമുണ്ടായിരുന്ന ഹെൽമറ്റ് ഉപയോഗിച്ച് ജോർജിന്റെ തലയ്ക്ക് ശക്തമായി അടിക്കുകയായിരുന്നു. അടിയേറ്റ് ബോധരഹിതനായ ജോർജ് നിലത്ത് വീണു. ഗുരുതരമായി പരുക്കേറ്റ ജോർജ് നഗരത്തിലെ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. പരിശോധനയിൽ തലച്ചോറിൽ രക്തം കട്ടപിടിച്ചതായി കണ്ടെത്തിയിട്ടുണ്ട്. ആക്രമണം നടത്തിയയാളെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ഉടൻ പിടികൂടുമെന്നും സെൻട്രൽ എസിപി സിബി ടോം അറിയിച്ചു.

മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്കും മറ്റുജില്ലകളിലെ പ്രാധാന വാര്‍ത്തകള്‍ക്കുമായിരിക്കും പരിഗണന. കുറഞ്ഞത്‌ ഒരു പാരഗ്രാഫ് എങ്കിലും വാര്‍ത്തകള്‍ ഉണ്ടായിരിക്കണം. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം.

പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/  mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033, e mail – [email protected]

 

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കോഴിക്കോട് നഗരത്തിൽ കർശന ഗതാഗത നിയന്ത്രണം ; ഓഗസ്റ്റ് 31 വരെ പാർക്കിങ്ങിന് നിരോധനം

0
കോഴിക്കോട്: നഗരത്തിലെ പ്രധാന പാതകളിലും ജങ്ഷനുകളിലും ഗതാഗതം സുഗമമാക്കുന്നതിന്റെ ഭാഗമായി ഓഗസ്റ്റ്...

​സ്വർണ്ണപ്പണയ തട്ടിപ്പിൽ ഒരാൾ പിടിയിൽ; സ്ഥാപന ഉടമയും യുവമോർച്ച നേതാവുമായ മുഖ്യപ്രതികൾക്കായി അന്വേഷണം ഊർജ്ജിതം

0
ആലപ്പുഴ: ആലപ്പുഴയില്‍ യുവമോര്‍ച്ച നേതാവ് പ്രതിയായ സ്വര്‍ണ്ണപ്പണയ തട്ടിപ്പ് കേസില്‍ പ്രതികളിൽ...

എഎപി നേതാവ് സത്യേന്ദർ ജയിൻ അറസ്റ്റിൽ

0
ന്യൂഡല്‍ഹി: എഎപി നേതാവും മുന്‍മന്ത്രിയുമായ സത്യേന്ദര്‍ ജെയിന്‍ അറസ്റ്റില്‍. മലിനജല...

​കെ-ടെറ്റ് വിധിക്കെതിരായ പുനഃപരിശോധനാ ഹർജി തള്ളി; നിയമപരമായ അടുത്ത ഘട്ടത്തിലേക്ക് കടക്കാൻ സംസ്ഥാന സർക്കാർ

0
തിരുവനന്തപുരം: കെ ടെറ്റുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ റിവ്യൂ പെറ്റീഷന്‍ തള്ളിയ സുപ്രീം...