കാസർകോട് കാറിലിരുന്ന് സംസാരിക്കുകയായിരുന്ന യുവാവിനെയും പെൺ സുഹൃത്തിനെയും തട്ടിക്കൊണ്ടുപോയി ആക്രമിച്ചു

For full experience, Download our mobile application:
Get it on Google Play

കാസര്‍കോട്: കാസർകോട് കുമ്പളയിൽ കാറിലിരുന്ന് സംസാരിക്കുകയായിരുന്ന യുവാവിനെയും പെൺ സുഹൃത്തിനെയും തട്ടിക്കൊണ്ടുപോയി ആക്രമിച്ചു. സംഭവത്തിൽ കൊലക്കേസ് പ്രതിയടക്കം രണ്ട് പേർ അറസ്റ്റിലായി. മൊഗ്രാൽ മൈമൂൻ നഗർ നീരോളി ഹൗസിലെ അഫ്സൽ, കുന്നിൽ ഹൗസിലെ മുഹമ്മദ് മൻസൂർ എന്നിവരെയാണ് പോലീസ് പിടികൂടിയത്. മൈമൂൻ നഗറിലെ ഇ.മുഹാസിർ, സുഹൃത്തായ പതിനെട്ടുകാരി എന്നിവർക്ക് നേരെയാണ് ആക്രമണമുണ്ടായത്. അക്രമിസംഘം കാറിൽ കയറുകയും കാറിന്‍റെ നിയന്ത്രണമേറ്റെടുത്ത് മുന്നോട്ട് ഓടിച്ചുപോവുകയും ചെയ്തു. ആ സമയത്ത് മുഹാസിറിന്‍റെ മൊബൈൽ ഫോണും 500 രൂപയും സംഘം കൈക്കലാക്കി. അതോടൊപ്പം 50,000 രൂപ കൂടി ആവശ്യപ്പെട്ടു. എന്നാൽ ഈ പണം കൊടുക്കാൻ യുവാവ് തയ്യാറായില്ല. പിന്നീട് ഈ കാര്‍ അമിതവേഗതയിൽ ഓടിച്ചുപോകുന്നതിനിടെ ഒരു ഇന്നോവ കാറുമായി കൂട്ടിയിടിച്ചു. അതിന് പിന്നാലെ അവിടെയുണ്ടായിരുന്ന പൊലീസും നാട്ടുകാരും ഓടിക്കൂടിയപ്പോഴാണ് സംഭവം പുറത്തറിയുന്നത്. ഇവരെ കയ്യോടെ പിടികൂടുകയായിരുന്നു. രണ്ട് പേരെയാണ് പിടിച്ചത്. മൂന്നാമൻ ഓടിരക്ഷപ്പെട്ടു.

മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്കും മറ്റുജില്ലകളിലെ പ്രാധാന വാര്‍ത്തകള്‍ക്കുമായിരിക്കും പരിഗണന. കുറഞ്ഞത്‌ ഒരു പാരഗ്രാഫ് എങ്കിലും വാര്‍ത്തകള്‍ ഉണ്ടായിരിക്കണം. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം.

പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍  85471 98263/  mail – [email protected]

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബംഗ്ലാദേശ് പ്രധാനമന്ത്രിയുടെ ആദ്യ ഇന്ത്യ സന്ദർശനം ഉടൻ? നിർണായക നീക്കങ്ങളുമായി താരിഖ് റഹ്മാൻ

0
ന്യൂഡല്‍ഹി: ബംഗ്ലാദേശ് പ്രധാനമന്ത്രിയായി ചുമതലയേറ്റ താരിഖ് റഹ്‌മാന്‍ ഓഗസ്റ്റ് 20 നും...

ബ്ലിങ്കിറ്റിന് വീണ്ടും ഭക്ഷ്യസുരക്ഷാ വീഴ്ച; ഐസ്‌ക്രീം ഫ്രീസറിനുള്ളിൽ ജീവനുള്ള എലിയെ കണ്ടെത്തി

0
മുംബൈ: മഹാരാഷ്ട്രയിലെ ബ്ലിങ്കിറ്റ് സ്റ്റോറിലെ ഐസ്‌ക്രീം ഫ്രീസറില്‍ എലിയെ കണ്ടെത്തിയതായി റിപ്പോര്‍ട്ട്....

ആർഎസ്എസിന്റെ വിടുപണി ചെയ്യുന്ന മോഹനൻ കുന്നുമ്മൽ ഒന്നാം തരം വർ​ഗീയവാദിയാണെന്ന് എസ്. എഫ്. ഐ

0
തിരുവനന്തപുരം: കേരള സർവകലാശാല വിസി മോഹനൻ കുന്നുമ്മലിനെതിരെ എസ്എഫ്ഐ. ആർഎസ്എസിന്റെ വിടുപണി...

പശ്ചിമബംഗാളിൽ സിജെപി പ്രവർത്തകന്റെ വീടിന് നേരെ ബിജെപി ആക്രമണം

0
ബങ്കുര: പശ്ചിമബംഗാളിൽ സിജെപി പ്രവർത്തകന്റെ വീടിന് നേരെ ബിജെപി ആക്രമണം. ബങ്കുരയിലാണ്...