ബാറില്‍ അതിക്രമം നടത്തിയതിന് പിടികൂടിയ യുവാവ് പോലീസിന് ഉണ്ടാക്കിയത് വന്‍ നാശനഷ്ടം

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട്: ബാറില്‍ അതിക്രമം നടത്തിയതിന് പിടികൂടിയ യുവാവ് പോലീസിന് ഉണ്ടാക്കിയത് വന്‍ നാശനഷ്ടം. കോഴിക്കോട് ചെമ്മങ്ങാട് പള്ളിക്കണ്ടി സ്വദേശി തെക്കേതലപ്പറമ്പ് വീട്ടില്‍ മുഹമ്മദ് വാരിസാ(25)ണ് പോലീസിന് തലവേദന സൃഷ്ടിച്ചത്. കഴിഞ്ഞ ദിവസം കസബ എസ്‌ഐയും സംഘവും പട്രോളിംഗ് നടത്തുന്നതിനിടയില്‍ പാര്‍ക്ക് റസിഡന്‍സി ബാറിന് സമീപം ഒരാള്‍ അക്രമാസക്തനായി പെരുമാറുന്നതായി വിവരം ലഭിച്ചു. ബാറിലെത്തിയ വാരിസ് ഇവിടെ മദ്യപിച്ചിരുന്നവരോട് പ്രശ്‌നമുണ്ടാക്കുകയും ബിയര്‍ബോട്ടിലുകള്‍ എടുത്ത് എറിയുകയും ചെയ്യുകയായിരുന്നു.

ഇയാള്‍ നടത്തിയ അതിക്രമത്തില്‍ ബാറിലെ ലിക്വര്‍ വെന്റിംഗ് മെഷീനിന് കേടുപാട് സംഭവിച്ചിട്ടുണ്ട്. അക്രമം തടയാന്‍ ശ്രമിച്ച മൂന്ന് ജീവനക്കാര്‍ക്കും പരിക്കേറ്റു. ഒന്നരലക്ഷത്തോളം രൂപയുടെ നഷ്ടമുണ്ടായി. അതേസമയം സ്ഥലത്തെത്തിയ പോലീസ് വാരിസിനെ കസ്റ്റഡിയിലെടുത്ത് കൊണ്ടുപോകുന്നതിനിടെയാണ് വാഹനത്തിന്റെ ചില്ല് തകര്‍ത്തത്. സ്‌റ്റേഷനില്‍ എത്തിച്ചപ്പോള്‍ ശുചിമുറിയിലെ ടൈല്‍ പൊട്ടിച്ചതായും ഉദ്യോഗസ്ഥര്‍ പറഞ്ഞു. കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്റ് ചെയ്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ശ്രീലങ്കയിലെ നെഗോമ്പോ ജയിൽ കലാപം : കൊല്ലപ്പെട്ടവരിൽ മലയാളിയും

0
കൊളംബോ: ശ്രീലങ്കയിലെ നെഗോമ്പോ ജയിലിൽ ജൂലൈയിൽ നടന്ന കലാപത്തിൽ കൊല്ലപ്പെട്ട ഇന്ത്യൻ...

സിപിഎം വിശാല സംസ്ഥാന കമ്മിറ്റി 13 മുതൽ ; വിമർശനങ്ങൾ വ്യക്തി കേന്ദ്രീകൃതമാകാതിരിക്കാൻ കരുതൽ

0
കോഴിക്കോട്: തുടർഭരണം എന്ന ലക്ഷ്യത്തിന് ഏറ്റ വലിയ തിരിച്ചടി വിലയിരുത്താൻ കോഴിക്കോട്ട്...

മാവേലിക്കര ചെട്ടികുളങ്ങരയിൽ സ്വകാര്യ ബസിടിച്ച് സ്കൂട്ടർ യാത്രികനായ എൻജിനീയറിങ് വിദ്യാർഥി മരിച്ചു

0
മാവേലിക്കര: കായംകുളം- തിരുവല്ല സംസ്ഥാനപാതയിൽ സ്വകാര്യ ബസിടിച്ച് സ്കൂട്ടർ യാത്രികനായ എൻജിനീയറിങ്...

ഗുജറാത്തിൽ നിർമ്മാണത്തിലിരിക്കുന്ന കെട്ടിടം തകർന്നു വീണു ; തൊഴിലാളികൾ കുടുങ്ങിക്കിടക്കുന്നതായി റിപ്പോർട്ട്

0
​​ഗാന്ധിന​ഗർ: ​ഗുജറാത്തിലെ ​ഗാന്ധിന​ഗറിൽ നിർമ്മാണം നടക്കുന്ന കെട്ടിടത്തിൽ അപകടം. കെട്ടിടത്തിലെ ഇരുമ്പ്...