കുവൈത്തിൽ കെട്ടിടത്തിന്‍റെ അഞ്ചാം നിലയിലുള്ള അപ്പാർട്ട്‌മെന്‍റില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്യാൻ ശ്രമിച്ച് യുവാവ്

For full experience, Download our mobile application:
Get it on Google Play

കുവൈത്ത് സിറ്റി : കുവൈത്തിലെ സാൽമിയ ഏരിയയിലെ ഒരു റെസിഡൻഷ്യൽ കെട്ടിടത്തിന്‍റെ അഞ്ചാം നിലയിലുള്ള അപ്പാർട്ട്‌മെന്‍റില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്യാൻ ശ്രമിച്ച് യുവാവ്. സംഭവത്തിൽ ക്രിമിനൽ സെക്യൂരിറ്റി സെക്ടറിന് കീഴിലുള്ള ഹവല്ലി ഗവർണറേറ്റ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്‌മെന്‍റ് അന്വേഷണം ആരംഭിച്ചു. തന്‍റെ മകൻ അസ്വാഭാവികമായി പെരുമാറുന്നുവെന്നും അപ്പാർട്ട്‌മെന്‍റ് ജനലിലൂടെ ചാടാൻ ശ്രമിച്ചുവെന്നും ചൂണ്ടിക്കാട്ടി യുവാവിന്‍റെ അമ്മ നൽകിയ റിപ്പോർട്ടിലാണ് സംഭവം പുറത്തുവന്നതെന്നാണ് ഔദ്യോഗിക വൃത്തങ്ങൾ നൽകുന്ന വിവരം.

അമ്മ ഉടൻ ഇടപെടുകയും മകൻ ചാടുന്നത് തടഞ്ഞ് സുരക്ഷാ ഉദ്യോഗസ്ഥർ സ്ഥലത്തെത്തും വരെ മകനെ പിടിച്ചുനിർത്തുകയും ചെയ്തു. പ്രാഥമിക വൈദ്യപരിശോധനയിൽ യുവാവ് മയക്കുമരുന്നിന്‍റെ സ്വാധീനത്തിലായിരുന്നു എന്ന് കണ്ടെത്തി. ഈ കണ്ടെത്തലുകളുടെ അടിസ്ഥാനത്തിൽ പബ്ലിക് പ്രോസിക്യൂഷൻറെ നിർദ്ദേശപ്രകാരം കേസ് ഔദ്യോഗികമായി ആത്മഹത്യാശ്രമം എന്ന കുറ്റം ചുമത്തി രജിസ്റ്റർ ചെയ്തു. വിശദമായ അന്വേഷണത്തിനായി ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്‌മെന്‍റിനെ ചുമതലപ്പെടുത്തുകയും ചെയ്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബിഹാറിലെ അശോക് ധാം ക്ഷേത്രത്തിൽ തിക്കും തിരക്കും ; ഏഴുപേർ മരിച്ചു

0
പാട്‌ന : ബിഹാറിലെ ലഖിസരായ് ജില്ലയിലുള്ള പ്രശസ്തമായ അശോക് ധാം ക്ഷേത്രത്തിൽ...

പാലാ നഗരസഭയിൽ കോൺഗ്രസ് വിമതർക്കിടയിലും ഭിന്നത ; മായാ രാഹുലിനെ ചെയർപേഴ്സണാക്കാനുള്ള നീക്കത്തിൽ അതൃപ്തി

0
കോട്ടയം : പാലാ നഗരസഭയിൽ കോൺഗ്രസ് വിമതർക്കിടയിലും ഭിന്നത. വിമത കൗൺസിലർ...

പാലക്കാട് വൻ ലഹരിവേട്ട ; ഒരു കോടിയുടെ ലഹരിയുമായി ദമ്പതികളടക്കം മൂന്ന് പേര്‍ പിടിയില്‍

0
പാലക്കാട്: പാലക്കാട് വൻ എംഡിഎംഎ വേട്ട. ഒരു കിലോ എംഡിഎംഎയുമായി സ്ത്രീ ഉൾപ്പെടെ...

തിരുവല്ലത്ത് തെരുവുനായ പെട്ടെന്ന് അക്രമാസക്തമായി ആളുകളെ കടിച്ചു ; ഒരേ സമയം 11പേർക്ക് കടിയേറ്റു

0
തിരുവനന്തപുരം: തിരുവല്ലത്ത് തെരുവുനായയുടെ ആക്രമണം. ആപ്രതീക്ഷിതമായ ആക്രമണത്തിൽ പനത്തുറ ഭാഗത്ത് 11...