വിശാഖപട്ടണം : ആന്ധ്രാപ്രദേശിൽ ലോൺ ആപ്പ് ഏജന്റുമാർ ഭാര്യയുടെ മോർഫ് ചെയ്ത ചിത്രം പ്രചരിപ്പിച്ചതിനെ തുടർന്ന് മത്സ്യത്തൊഴിലാളിയായ യുവാവ് ആത്മഹത്യ ചെയ്തു. നരേന്ദ്ര എന്ന 21കാരനാണ് മനോവിഷമത്തെ തുടർന്ന് ജീവിതം അവസാനിപ്പിച്ചത്. ദമ്പതികൾ പണം തിരികെ നൽകിയെങ്കിലും അപ്പോഴേക്കും മോർഫ് ചെയ്ത ചിത്രം പ്രചരിപ്പിച്ചിരുന്നു. ഇതാണ് ആത്മഹത്യക്കുള്ള പ്രേരണ എന്നാണ് വിവരം. വായ്പ തിരിച്ചടക്കാൻ വൈകിയതിനെ തുടർന്നാണ് ആപ്പ് ഏജന്റുമാർ യുവതിയുടെ മോർഫ് ചെയ്ത ചിത്രം പ്രചരിപ്പിച്ചത്. ലോൺ റിക്കവറി ഏജന്റുമാർ ഭാര്യയുടെ മോർഫ് ചെയ്ത ചിത്രം പ്രചരിപ്പിച്ചതറിഞ്ഞ് ഡിസംബർ ഏഴിനാണ് നരേന്ദ്ര ആത്മഹത്യ ചെയ്തത്. അടുത്തിടെയായിരുന്നു നരേന്ദ്രയുടെ വിവാഹം. ലോൺ ആപ്പിൽ നിന്ന് യുവാവ് എത്ര പണം കടം വാങ്ങിയെന്നത് വ്യക്തമല്ല. 2000 രൂപ കൂടി മാത്രമാണ് നൽകാനുണ്ടായുരുന്നത് എന്നാണ് റിപ്പോർട്ട്. ബാക്കി പണം നൽകണമെന്നും മറിച്ചാണെങ്കിൽ മോർഫ് ചെയ്ത ചിത്രങ്ങൾ പ്രചരിപ്പിക്കുമെന്നും ലോൺ ആപ്പ് ഏജന്റുമാർ നിരന്തരം ഭീക്ഷണിപ്പെടുത്തുമായിരുന്നെന്നും വിവരമുണ്ട്.
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍ ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച് പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1