ഹരിപ്പാട് : ആലപ്പുഴയിൽ കെഎസ്ആർടിസി സൂപ്പർ ഡീലക്സ് ബസിടിച്ചു കാൽനടയാത്രക്കാരനായ യുവാവ് മരിച്ചു. ആലപ്പുഴ ആറാട്ടുവഴി കളപ്പുര ചക്കംപറമ്പിൽ വിഷ്ണു (38)ആണ് മരിച്ചത്. കഴിഞ്ഞദിവസം രാത്രി 11 മണിയോടെ ദേശീയപാതയിൽ കെഎസ്ആർടിസി ബസ്റ്റാന്റിന് സമീപമാണ് അപകടം നടന്നത്. മാവേലിക്കരയിലെ സ്വകാര്യസ്ഥാപനത്തിലെ ജീവനക്കാരനായ വിഷ്ണു ജോലി കഴിഞ്ഞ് തിരികെ ബൈക്കിൽ വീട്ടിലേക്ക്പോകവെയാണ് അപകടം സംഭവിച്ചത്. ശക്തമായ മഴയെ തുടർന്ന് ബൈക്ക് ഹരിപ്പാട് വെച്ചതിനു ശേഷം ബസിൽ പോകാനായി സ്റ്റാൻഡിലേക്ക് നടന്നു പോകുന്നതിനിടയിലാണ് അപകടം നടന്നത്. തിരുവനന്തപുരത്തു നിന്നും കോഴിക്കോട്ടേക്ക് പോവുകയായിരുന്ന ബസാണ് വിഷ്ണുവിനെ ഇടിച്ചിട്ടത്. ഇടിയുടെ ആഘാതത്തിൽ റോഡിലേക്ക് തെറിച്ചുവീണ വിഷ്ണു തൽക്ഷണം മരിച്ചു.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍ 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.





























