മദ്യലഹരിയില്‍ കാര്‍ ഓടിച്ച് യുവാവ് ; കയ്യില്‍ കഞ്ചാവ് പൊതികള്‍

For full experience, Download our mobile application:
Get it on Google Play

കാക്കനാട് : മദ്യലഹരിയില്‍ കാര്‍ അമിതവേഗത്തില്‍ ഓടിച്ച് നാട്ടില്‍ പരിഭ്രാന്തി ഉണ്ടാക്കിയ യുവാവിനെ  പോലീസ് കസ്റ്റടിയിലെടുത്തു. കൂടാതെ ഇയാളില്‍നിന്ന് കഞ്ചാവും പിടികൂടി. കളമശ്ശേരി ചങ്ങമ്പുഴ നഗര്‍ സ്വദേശി ആല്‍വിന്‍ (23) ആണ് തൃക്കാക്കര പോലീസിന്‍റെ പിടിയിലായത്. ചൊവ്വാഴ്ച അര്‍ധരാത്രി തൃക്കാക്കര മോഡല്‍ എന്‍ജിനീയറിങ് കോളേജ്-അമ്പലം റോഡിലാണ് നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്.

ഈ റോഡുവഴി അമിതവേഗത്തില്‍ പറന്ന ആല്‍വിന്‍റെ കാര്‍ നിയന്ത്രണംവിട്ട് റോഡരികിലെ കെ.എസ്.ഇ.ബി. പോസ്റ്റ് ഇടിച്ചു തകര്‍ക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ പോസ്റ്റും ലൈന്‍ കമ്പികളും പൊട്ടിവീണതോടെ പ്രദേശത്തെ വൈദ്യുതി ബന്ധം പോയി. പോസ്റ്റില്‍ ഇടിച്ച ശബ്ദം കേട്ടാണ് പ്രദേശത്തുള്ളവര്‍ ഓടിയെത്തിയത്.

യുവാവ് മദ്യലഹരിയിലാണെന്ന് മനസ്സിലായതോടെ പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് പോലീസ് കസ്റ്റഡിയിലെടുത്ത യുവാവിനെ ഇരുട്ടില്‍ ‘തപ്പിയതോടെ’യാണ് കഞ്ചാവുപൊതികള്‍കൂടി കിട്ടിയത്. ഇതോടെ മദ്യപിച്ച് വാഹനമോടിച്ചതിന് പുറമേ കഞ്ചാവ് കേസ് കൂടി പോലീസ് ചുമത്തി. കാറിന്‍റെ മുന്‍വശം തകര്‍ന്നിട്ടുണ്ട്.

ആല്‍വിന്‍ മാത്രമാണ് കാറിലുണ്ടായിരുന്നതെന്ന് നാട്ടുകാര്‍ പറഞ്ഞു. രാത്രിപോയ വൈദ്യുതിബന്ധം ബുധനാഴ്ച വൈകീട്ട് ആറരയോടെയാണ് പുനഃസ്ഥാപിച്ചത്. റോഡിനുകുറുകെ ഒടിഞ്ഞുവീണ വൈദ്യുതി പോസ്റ്റും വൈദ്യുതി കമ്പികളും തൃക്കാക്കര അഗ്‌നിരക്ഷാസേന എത്തിയാണ് മാറ്റിയത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പിഎസ്‍സി നിയമന തട്ടിപ്പ് ; ശക്തമായ ഇടപെടലിനൊരുങ്ങി ലോക്ഭവൻ ; പിഎസ്‍സി സെക്രട്ടറിയെ ഗവർണർ...

0
തിരുവനന്തപുരം: പിഎസ്‍സി നിയമന തട്ടിപ്പില്‍ ശക്തമായ ഇടപെടലിനൊരുങ്ങി ലോക്ഭവൻ. പിഎസ്‍സി സെക്രട്ടറിയെ ഗവർണർ...

പ്രതിപക്ഷ ഉപനേതാവ് സ്ഥാനം : സി.പി.ഐ.ക്കെതിരേ സി.പി.എം. ഘടകക്ഷികളെ ഉപയോഗിച്ചു ; ആരോപണവുമായി ബിനോയ്...

0
തിരുവനന്തപുരം : പ്രതിപക്ഷ ഉപനേതാവ് സ്ഥാനം ആവശ്യപ്പെട്ട യെന്ന ഗുരുതര ആരോപണവുമായി...

കുട്ടികള്‍ക്കും യുവാക്കള്‍ക്കും വില്‍പന നടത്താൻ കഞ്ചാവ് സൂക്ഷിച്ചു ; 21കാരൻ പിടിയിൽ

0
തൃശൂര്‍: കുട്ടികള്‍ക്കും യുവാക്കള്‍ക്കും മറ്റും വില്‍പന നടത്തുന്നതിനായി സൂക്ഷിച്ച കഞ്ചാവുമായി ഒരാളെ...

പേരാമ്പ്രയിൽ ഗുഡ്സ് ഓട്ടോ ഇടിച്ച് അപകടം ; സ്കൂട്ടർ യാത്രികന് ദാരുണാന്ത്യം

0
കോഴിക്കോട്: കോഴിക്കോട് പേരാമ്പ്ര എരവട്ടൂരിൽ ഗുഡ്സ് ഓട്ടോ ഇടിച്ച് സ്കൂട്ടർ യാത്രികന് ദാരുണാന്ത്യം....