സോഷ്യല്‍ മീഡിയയില്‍ ബ്ലോക്ക് ചെയ്തതിന് യുവാവ് 20കാരിയെ കഴുത്തറുത്ത് കൊന്നു

For full experience, Download our mobile application:
Get it on Google Play

അഹമ്മദാബാദ്: സോഷ്യല്‍ മീഡിയയില്‍ ബ്ലോക്ക് ചെയ്തതില്‍ പ്രകോപിതനായ യുവാവ് 20കാരിയെ കഴുത്തറുത്ത് കൊന്നു. കച്ചിലെ എയര്‍പോര്‍ട്ട് റിങ്ങ് റോഡിലെ ശങ്കര്‍ കോളജ് ബിസിഎ വിദ്യാര്‍ഥിനി സാക്ഷിയാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ പെണ്‍കുട്ടിയുടെ അയല്‍വാസിയും സുഹൃത്തുമായിരുന്ന മോഹിത് സിദ്ധാപാര (22)യെ പോലീസ് അറസ്റ്റ് ചെയ്തു. ഗുജറാത്തിലെ കച്ച് മേഖലയിലെ ഭുജിൽ വെള്ളിയാഴ്ച രാവിലെയായിരുന്നു സംഭവം. ഹോസ്റ്റലില്‍ നിന്ന് പഠിച്ചിരുന്ന കുട്ടിയെ താമസ സ്ഥലത്ത് നിന്നും വിളിച്ചിറക്കിയാണ് യുവാവ് ആക്രമിച്ച് കൊലപ്പെടുത്തിയത്. പെണ്‍കുട്ടിയെ ആക്രമിക്കുന്നത് തടയാന്‍ ശ്രമിച്ച മറ്റൊരു സുഹൃത്തിനും യുവാവിന്റെ ആക്രമണത്തില്‍ പരിക്കേറ്റു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

സോഷ്യല്‍ മീഡിയയില്‍ ബ്ലോക്ക് ചെയ്തതില്‍ വിശദീകണം തേടിയായിരുന്നു യുവാവ് പെണ്‍കുട്ടിയെ താമസ സ്ഥലത്ത് നിന്നും വിളിച്ചിറക്കിയത്. ഇരുവരും സംസാരിക്കുന്നതിനിടെ തർക്കത്തിലാവുകയും പ്രകോപിതനായ മോഹിത്ത് കയ്യില്‍ കരുതിയിരുന്ന കത്തി പുറത്തെടുത്ത് പെണ്‍കുട്ടിയുടെ കഴുത്തറുക്കുകയുമായിരുന്നു. പിന്നാലെ മോഹിത്ത് ബൈക്കുമായി കടന്നുകളയുകയും ചെയ്തു. പെണ്‍കുട്ടിയും മോഹിതും നേരത്തെ പ്രണയത്തിലായിരുന്നുവെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു. മോഹിതുമായുള്ള ബന്ധം തുടരാന്‍ താത്പര്യമില്ലെന്ന് പെണ്‍കുട്ടി നിലപാട് എടുത്തതായിരുന്നു കൊലപാതകത്തിന് കാരണം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ലേണേഴ്സ് ടെസ്റ്റിനും ഡ്രൈവിംഗ് ടെസ്റ്റിനും സ്ലോട്ട് കിട്ടാത്തതിൽ നടപടിയെടുത്ത് മോട്ടോർ വാഹന വകുപ്പ്

0
തിരുവനന്തപുരം: ലേണേഴ്സ് ടെസ്റ്റിനും ഡ്രൈവിംഗ് ടെസ്റ്റിനും സ്ലോട്ട് കിട്ടാത്തതിൽ നടപടിയെടുത്ത് മോട്ടോർ വാഹന...

നദീ സംരക്ഷണ സന്ദേശവുമായി മാരത്തോൺ : മതസൗഹാർദ്ദത്തിൻ്റെ മനോഹര മാതൃകയായി കൂട്ടായ്മ

0
മല്ലപ്പള്ളി: നദിയേ സംരക്ഷിക്കുക, ജീവിതം സുരക്ഷിതമാക്കുക എന്ന സന്ദേശവുമായി തുരുത്തിക്കാട് മാർത്തോമ്മാ...

അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ 3 ജില്ലകളിൽ ഓറഞ്ച് അലർട്ട്

0
തിരുവനന്തപുരം: അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം...

മെഡിക്കൽ പി.ജി പ്രവേശന പരീക്ഷ: ഹാൾ ടിക്കറ്റുകൾ നാളെ മുതൽ ലഭ്യമാകും

0
ന്യൂഡൽഹി: മെഡിക്കല്‍ പിജി പ്രവേശന പരീക്ഷയ്ക്കുള്ള അഡ്മിറ്റ് കാര്‍ഡ് നാളെ മുതല്‍...