കടം വാങ്ങിയ പണം തിരികെ ചോദിച്ചു ; മുത്തശ്ശിയെ തലക്കടിച്ച് കൊന്ന് യുവാവ്‌

For full experience, Download our mobile application:
Get it on Google Play

ചെന്നൈ : അമ്മ കടം വാങ്ങിയ ഒരു ലക്ഷം തിരികെ നൽകണമെന്ന് ആവശ്യപ്പെട്ട് യുവാവ് മുത്തശ്ശിയെ തലയ്ക്കടിച്ചുകൊന്നു. തമിഴ്‌നാട്ടിലെ കൊരുക്കുപേട്ടയിലാണ് സംഭവം. കോരുക്കുപേട്ട കരുമാരിയമ്മൻ നഗർ സെക്കൻഡ് സ്ട്രീറ്റിലെ വീട്ടിൽ ഒറ്റയ്ക്ക് താമസിച്ചിരുന്ന വിശാലാക്ഷി (70)യാണ് മരിച്ചത്. ഇവരുടെ മകൾ അമുദയുടെ മകൻ സതീഷ് (28) ആണ് പ്രതി.

തലയ്ക്കടിയേറ്റ വിശാലാക്ഷി രക്തം വാർന്ന് മരിക്കുകയായിരുന്നു. ശബ്ദം കേട്ട്  അയൽവാസി എത്തിയെങ്കിലും  അത് ടിവിയിൽ നിന്നുള്ള ശബ്ദമാണെന്നും മുത്തശ്ശി പുറത്ത് പോയതാണെന്നുമായിരുന്നു സതീഷ് പറഞ്ഞത്. പിന്നീട് ഇയാൾ വീട് അകത്ത് നിന്ന് പൂട്ടിയിട്ട് ടിവി കാണുകയും ചെയ്തു. മുത്തശി മരിച്ചെന്ന് ഉറപ്പുവരുത്തിയ ശേഷമാണ് ഇയാള്‍ അമ്മയെ വിളിച്ച് വിവരം പറഞ്ഞത്. മുത്തശ്ശി കാൽ തെന്നി വീഴുകയാണ് ഉണ്ടായതെന്നും  പരിക്ക് പറ്റിയിട്ടുണ്ടെന്നും ഇയാള്‍ അവരെ ധരിപ്പിച്ചു. ഇവർ വീട്ടിലെത്തി വിശാലാക്ഷിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.

പോലീസ് എത്തി പരിശോധന നടത്തിയപ്പോഴും ഇയാള്‍ മദ്യലഹരിയിൽ ടിവി കാണുകയായിരുന്നു. സംഭവത്തിൽ ആർകെ നഗർ പോലീസ് കേസെടുത്ത് സതീഷിനെ അറസ്റ്റ് ചെയ്തു. വിശാലാക്ഷിയെ കൊല്ലാൻ ഉപയോഗിച്ച ചുറ്റികയും കണ്ടെത്തി. നാല് വർഷം മുമ്പ് പുതിയ വീട് പണിയാനായി  നൽകിയ ഒരു ലക്ഷം തിരികെ നൽകണമെന്ന് ആവശ്യമാണ് കൊലപാതകത്തില്‍ എത്തിച്ചത്.

വീട് വെയ്ക്കാനായി അമുദ മറ്റുള്ളവരിൽ നിന്നും പണം കടം വാങ്ങിയിരുന്നു. പണം തിരിച്ചടക്കാൻ കഴിയാതെ വരുകയും ഒടുവില്‍ പുതിയ വീട് വിറ്റ് കടം വീട്ടാൻ അമുദ നിർബന്ധിതയാകുകയായിരുന്നു. എന്നാൽ പണം നൽകാൻ താമസിച്ചുവെന്നും വിശാലാക്ഷി മകളേയും പേരക്കുട്ടിയേയും പലതവണ ഫോണിൽ വിളിച്ച് നിരന്തരം ആവശ്യപ്പെട്ടിരുന്നെന്നും പോലീസ് വ്യക്തമാക്കി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തലസ്ഥാനത്ത് ഓണത്തിരക്കിനിടെ മോഷണം സ്ത്രീകളെ ശല്യം ചെയ്യൽ എന്നിവ തടയാൻ പ്രത്യേക ഓപ്പറേഷനുമായി പോലീസ്

0
തിരുവനന്തപുരം: തലസ്ഥാനത്ത് ഓണത്തിരക്കിനിടെ മോഷണം സ്ത്രീകളെ ശല്യം ചെയ്യൽ എന്നിവ തടയാൻ...

ഔദ്യോഗിക വസതികളുടെ അറ്റകുറ്റപ്പണിക്ക് ഉയർന്ന തുക; കേന്ദ്രമന്ത്രിമാരുടെ ബംഗ്ലാവ് നവീകരണ വിവരങ്ങൾ പുറത്ത്

0
ന്യൂഡൽഹി: ഒരുവർഷത്തിനിടെ കേന്ദ്രമന്ത്രിമാരുടെ ഔദ്യോ​ഗിക വസതികളുടെ നവീകരണത്തിനും അറ്റകുറ്റപ്പണികൾക്കുമായി 92.35 കോടി...

കബനി നദി കുറുകെ കടക്കുന്നതിനിടെ ചങ്ങാടം മറിഞ്ഞ് മധ്യവയസ്‌കനെ കാണാതായി

0
വയനാട്: പുല്‍പ്പള്ളി വെട്ടത്തൂരില്‍ കബനി നദി കുറുകെ കടക്കുന്നതിനിടെ ചങ്ങാടം മറിഞ്ഞ്...

മുസ്ലിം ലീഗിന് എംഎൽഎമാർ ഇല്ലാത്തതിനാലാണോ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളിലെ ദുരിതബാധിതരെ സർക്കാർ കൈയ്യൊഴിയുന്നതെന്ന്...

0
തിരുവനന്തപുരം: വിവാദപ്രസ്താവനയുമായി ബിജെപി ജനറൽ സെക്രട്ടറി അനൂപ് ആന്റണി. മുസ്ലിം ലീഗിന്...