മലപ്പുറം തിരൂരിൽ മയക്കുമരുന്നുമായി യുവാവ് അറസ്റ്റിൽ

For full experience, Download our mobile application:
Get it on Google Play

തിരൂർ: മലപ്പുറം തിരൂരിൽ ന്യൂജെനറേഷൻ മയക്കുമരുന്നുമായി യുവാവ് പിടിയിൽ. തൃക്കണ്ടിയൂർ സ്വദേശി മുഹമ്മദ് റാഷിദ് ആണ് അറസ്റ്റിലായത്. ഇയാളിൽ നിന്നും എംഡിഎംഎയും കഞ്ചാവും എക്സൈസ് കണ്ടെത്തി. പുതിയങ്ങാടി നേർച്ചയുടെ ഭാഗമായി മദ്യഷാപ്പുകളും ബാറുകളും അടഞ്ഞിരിക്കുന്ന പശ്ചാത്തലത്തിൽ ഇവിടെ വരുന്ന ആളുകൾക്ക് ചില്ലറ വില്പന നടത്തുന്നതിനാണ് പ്രതി എംഡിഎംഎയും കഞ്ചാവുമെത്തിച്ചതെന്ന് എക്സൈസ് അറിയിച്ചു. തിരൂർ എക്സൈസ് നടത്തിയ വാഹന പരിശോധനയിലാണ് മുഹമ്മദ് റാഷിദ് പിടിയിലായത്.

ഇയാളിൽ നിന്നും 2.94 ഗ്രാം എംഡിഎംഎയും 10 ഗ്രാം കഞ്ചാവുമാണ് പിടിച്ചെടുത്തത്. മയക്കുമരുന്ന് കടത്താനുപയോഗിച്ച റാഷിദിന്‍റെ സ്‌കൂട്ടറും എക്സൈസ് കസ്റ്റഡിയിലെടുത്തു. പരിശോധനയ്ക്കിടെ രക്ഷപ്പെടാൻ ശ്രമിച്ച റാഷിദിനെ എക്സൈസ് സംഘം വട്ടം വെച്ച് പിടികൂടുകയായിരുന്നു. തിരൂർ എക്‌സൈസ് ഇൻസ്‌പെക്ടർ ടി രഞ്ജിത്ത് കുമാറിന്റെ നേതൃത്വത്തിൽ അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ വി അരവിന്ദൻ , പ്രിവന്റീവ് ഓഫീസർ ഷിജിത്ത് എംകെ, സിവിൽ എക്സൈസ് ഓഫീസർമാരായ നിതിൻ സി, ഷാജു എംജി, ശരത്, വനിത സിവിൽ എക്സൈസ് ഓഫീസർമാരായ സ്മിത കെ, ഐശ്വര്യ, സജിത, ഡ്രൈവർ ചന്ദ്രമോഹൻ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.

 

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബ്രിക്സ് ഉച്ചകോടികൾ കൊണ്ട് ഇന്ത്യയ്ക്ക് എന്ത് നേട്ടമാണ് ഉണ്ടായതെന്ന് പി ചിദംബരം

0
ഡൽഹി: സമീപകാലത്ത് നടന്ന ബ്രിക്സ് ഉച്ചകോടികൾ കൊണ്ട് ഇന്ത്യയ്ക്ക് എന്ത് നേട്ടമാണ്...

ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെട്ടു ; സെപ്റ്റംബർ 10 മുതൽ 14 വരെയുള്ള ദിവസങ്ങളിൽ...

0
തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെട്ടു. വടക്കൻ ബംഗാൾ ഉൾക്കടലിനും അതിനോട്...

ബം​ഗാൾ ഉൾക്കടലിൽ ന്യൂനമർദം ; 11 , 12 തീയതികളിലായി എട്ട് ജില്ലകളിൽ...

0
തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെട്ടു. വടക്കൻ ബംഗാൾ ഉൾക്കടലിനും...

ക്ലാസ് മുറിയിൽ തളർന്ന് വീണ ആറാം ക്ലാസുകാരിയ്ക്കെതിരെ മനുഷ്യത്വ രഹിതമായി പെരുമാറിയ അധ്യാപികയ്ക്ക് നേരെ...

0
കുന്നോത്ത്: സോഡിയം കുറഞ്ഞ് ക്ലാസ് മുറിയിൽ തളർന്ന് വീണ ആറാം ക്ലാസുകാരിയ്ക്കെതിരെ...