വാഗമൺ: ഇടുക്കി വാഗമണ്ണിൽ വിൽപനയ്ക്ക് എത്തിച്ച മയക്കുമരുന്നുമായി യുവാവ് അറസ്റ്റിലായി. വാഗമൺ പാറക്കെട്ട് പുന്നമുടി കിഴക്കേ ചെരുവിൽ സുരേഷിനെ (27) ആണ് ജില്ലാ പൊലീസ് മേധാവിയുടെ ഡാൻസാഫ് സ്വകാഡും, വാഗമൺ പോലീസും ചേർന്ന് പിടികൂടിയത്. സുരേഷിൽ നിന്നും 13 ഗ്രാം എംഡിഎംഎയും 1.250 കിലോഗ്രാം കഞ്ചാവുമാണ് പൊലീസ് പിടിച്ചെടുത്തത്. വിനോദ സഞ്ചാരികളെ ഉൾപ്പെടെയുള്ളവരെ ലക്ഷ്യം വച്ചാണ് സുരേഷ് കഞ്ചാവ് സൂക്ഷിച്ചതെന്നാണ് പോലീസിന്റെ നിഗമനം. അതിനിടെ കണ്ണൂർ കൂട്ടുപുഴ എക്സൈസ് ചെക്പോസ്റ്റിൽ കാറിൽ കടത്തിയ 32.5 ഗ്രാം മെത്താംഫിറ്റമിൻ പിടികൂടി. എക്സൈസ് ഇൻസ്പെക്ടർ മുഹമ്മദ് ഷെഫീഖും സംഘവും ചേർന്ന് നടത്തിയ വാഹന പരിശോധനയിൽ മാട്ടൂൽ സ്വദേശി അഹമ്മദ് അലിയാണ് മയക്കുമരുന്നുമായി അറസ്റ്റിലായത്. പാർട്ടിയിൽ എക്സൈസ് ഇൻസ്പെക്ടർ (ഗ്രേഡ്) അഷ്റഫ് എം വി, ഷാജി കെ കെ, പ്രിവന്റീവ് ഓഫീസർ (ഗ്രേഡ്) ഷാജി അളോക്ക൯, മജീദ് കെ എ, സിവിൽ എക്സൈസ് ഓഫീസർ കലേഷ് എം എന്നിവരും ഉണ്ടായിരുന്നു.
പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1
വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ് ഉപയോഗിച്ചിരിക്കുന്നത്. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്.