സുപ്രിം കോടതി ജീവനക്കാരെ നിയമിക്കുന്നതിൽ ഒബിസി വിഭാഗങ്ങൾക്കും സംവരണം ഏര്‍പ്പെടുത്തി

For full experience, Download our mobile application:
Get it on Google Play

ഡൽഹി: പട്ടികജാതി, പട്ടികവര്‍ഗ സംവരണത്തിന് പിന്നാലെ സുപ്രിം കോടതി ജീവനക്കാരെ നിയമിക്കുന്നതിൽ മറ്റ് പിന്നാക്ക വിഭാഗങ്ങൾക്കും (ഒബിസി) സംവരണം ഏര്‍പ്പെടുത്തി. ശാരീരിക വെല്ലുവിളി നേരിടുന്നവർ, വിമുക്ത ഭടൻമാർ, സ്വാതന്ത്ര്യസമര സേനാനികളുടെ ആശ്രിതർ എന്നിവർക്കും സംവരണം ഏർപ്പെടുത്തിയിട്ടുണ്ട്. 1961-ലെ സുപ്രിം കോടതി ഓഫീസർമാരുടെയും സേവകരുടെയും (സേവന വ്യവസ്ഥകളും പെരുമാറ്റച്ചട്ടങ്ങളും) ചട്ടങ്ങളിൽ വരുത്തിയ ഭേദഗതിയിലൂടെയാണ് ഇത് സാധ്യമാക്കിയത്. 75 വര്‍ഷത്തെ ചരിത്രത്തിൽ ആദ്യമായിട്ടാണ് ജീവനക്കാരുടെ നിയമനത്തിൽ എസ്‍സി/എസ്‍ടി വിഭാഗങ്ങൾക്ക് സംവരണം ഏര്‍പ്പെടുത്തിയത്.

ജൂൺ 24 ന് സുപ്രീം കോടതി രജിസ്ട്രാർ പുറപ്പെടുവിച്ച ഉത്തരവ് പ്രകാരം നിയമനത്തിലും സ്ഥാനക്കയറ്റത്തിലും പട്ടികജാതി വിഭാഗത്തിൽ 15 ശതമാനവും പട്ടിക വര്‍ഗ വിഭാഗത്തിൽ 7.5 ശതമാനവും ക്വാട്ട നിലവിൽ വരും. സുപ്രിം കോടതി ജഡ്ജിമാരുടെ നിയമനത്തിൽ സംവരണതത്വം ബാധകമാക്കിയിട്ടില്ലെങ്കിലും രജിസ്ട്രാർ മുതൽ താഴേതട്ടിലെ ചേംബർ അറ്റൻഡൻസ് വരെയുള്ള തസ്തികകളിൽ എത്താൻ പട്ടിക വിഭാഗങ്ങൾക്ക് അവസരം ഒരുങ്ങും. സീനിയർ പേഴ്സണൽ അസിസ്റ്റന്റ്, അസിസ്റ്റന്‍റ് ലൈബ്രേറിയൻ, ജൂനിയർ കോർട്ട് അസിസ്റ്റന്റ് തുടങ്ങിയ തസ്തികകളും ഇതിന്റെ പരിധിയിൽ വരും. സംവരണം പൂർണമായി നടപ്പിലാകുമ്പോൾ സുപ്രിം കോടതിയുടെ ആഭ്യന്തര ഭരണത്തിൽ മിനിമം 600 ജീവനക്കാർ എസ്സി/എസ്ടി വിഭാഗക്കാരായി ഉണ്ടാവും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മദ്യത്തിന്റെ അളവിനെച്ചൊല്ലി വാക്കുതർക്കം ; ബാറിലെ സെക്യൂരിറ്റി ജീവനക്കാരുടെ മർദ്ദനമേറ്റയാൾ മരിച്ചു; രണ്ട് പേർ...

0
കൊച്ചി: കുണ്ടന്നൂര്‍ ഒ ജി കാന്താരി ബാറില്‍ സെക്യൂരിറ്റിക്കാരുടെ മര്‍ദ്ദനത്തില്‍ പരിക്കേറ്റയാള്‍...

ഹോട്ടൽ ഭക്ഷണത്തിന് ഇപ്പോഴും തീവില ; ഗ്യാസ് പ്രതിസന്ധി ഒഴിഞ്ഞിട്ടും വില കുറയ്ക്കാതെ ഹോട്ടൽ...

0
തിരുവനന്തപുരം: യുദ്ധത്തെ തുടർന്നുണ്ടായ ഗ്യാസ് ക്ഷാമം കുറഞ്ഞ് സിലിണ്ടർ കിട്ടാൻ...

അതിഥി തൊഴിലാളിയുടെ ദുരൂഹമരണം കൊലപാതകമെന്ന് പോലീസ് കണ്ടെത്തൽ; സുഹൃത്ത് അറസ്റ്റിൽ

0
മലപ്പുറം: എടവണ്ണപ്പാറ എടശ്ശേരികടവിൽ അതിഥി തൊഴിലാളിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം...

മാധ്യമപ്രവർത്തകയ്ക്കെതിരായ പോലീസ് നടപടി; ആഭ്യന്തര വകുപ്പിനും കാന്തപുരത്തിനും ഒരേ നയമെന്ന് രാജീവ് ചന്ദ്രശേഖർ

0
തിരുവനന്തപുരം: കാന്തപുരത്തിന്‍റെ സ്ത്രീവിരുദ്ധ പരാമർശത്തിനെതിരെ പ്രതികരിച്ച മാധ്യമപ്രവർത്തകയ്ക്ക് വധഭീഷണിയും സൈബർ ആക്രമണവും...