വീട്ടില്‍ സൂക്ഷിച്ച രണ്ട് കിലോയിലധികം കഞ്ചാവുമായി യുവാവ് അറസ്റ്റിൽ

For full experience, Download our mobile application:
Get it on Google Play

ഇടുക്കി: ചില്ലറ വില്‍പനയ്ക്കായി വീട്ടില്‍ സൂക്ഷിച്ച രണ്ട് കിലോയിലധികം കഞ്ചാവുമായി യുവാവ് അറസ്റ്റിൽ. മേലെചിന്നാര്‍ സ്വദേശി പാറയില്‍ വീട്ടില്‍ ജോച്ചന്‍(48) ആണ് പിടിയിലായത്. നാര്‍ക്കോട്ടിക് എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡിലെ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ വിപി മനൂപ് സംഘവും ചേര്‍ന്ന് വാത്തിക്കുടി മേലെ ചിന്നാര്‍ ഭാഗത്ത് നടത്തിയ പരിശോധയിലാണ് 2.040 ഗ്രാം കഞ്ചാവുമായി ഇയാളെ പിടികൂടിയത്. മുന്‍പും കഞ്ചാവ് കേസില്‍ പ്രതിയായിട്ടുള്ള ജോച്ചനെ ദിവസങ്ങളായി എക്സൈസ് നിരീക്ഷിച്ചു വരികയായിരുന്നുവെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. വീടിനുള്ളില്‍ ഒളിപ്പിച്ച് വെച്ച നിലയിലാണ് കഞ്ചാവ് പിടിച്ചെടുത്തത്. തമിഴ്‌നാട്ടില്‍ നിന്നും കഞ്ചാവ് വാങ്ങി മേലെചിന്നാര്‍, വാത്തിക്കുടി ഭാഗങ്ങളില്‍ ചില്ലറ വില്‍പനയ്ക്കായി എത്തിക്കുന്നതായിരുന്നു പതിവ്. അസിസ്റ്റന്റ് എക്സൈസ് ഇന്‍സ്പെക്ടര്‍ ഗ്രേഡ് അഷ്‌റഫ് കെ.എം, ദിലീപ് എന്‍ കെ, പ്രിവന്റീവ് ഓഫിസര്‍ ബിജു മാത്യു, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ സുരേഷ് കെ എം, അബ്ദുള്‍ ലത്തീഫ്, ധനിഷ് പുഷ്പചന്ദ്രന്‍, യധുവംശരാജ്, സുബിന്‍ വര്‍ഗീസ്, ബിബിന്‍ ജെയിംസ്, വനിതാ സിവില്‍ എക്സൈസ് ഓഫീസര്‍ സിമി ഗോപി, ഡ്രൈവര്‍ നിതിന്‍ ജോണി എന്നിവരും റെയ്ഡില്‍ പങ്കെടുത്തു.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ദേശീയപാത വിധിക്കെതിരെ കേരളം സുപ്രീംകോടതിയിൽ അപ്പീൽ കൊടുക്കുമെന്ന് പൊതുമരാമത്ത് മന്ത്രി പി.കെ. ബഷീർ

0
തിരുവനന്തപുരം: ദേശീയപാത വിധിക്കെതിരെ കേരളം സുപ്രീംകോടതിയിൽ അപ്പീൽ കൊടുക്കുമെന്ന് പൊതുമരാമത്ത് മന്ത്രി...

നാടക വിമർശനത്തിന് മറുപടിയുമായി ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി.കെ സനോജ്

0
തൃശൂർ: ഡിവൈഎഫ്ഐ സംസ്ഥാന സമ്മേളനത്തിന്റെ പ്രദർശന വേദിയിൽ അവതരിപ്പിച്ച മിസ്സ...

ഇലക്ട്രിക്കൽ ലൈസൻസ് ഇല്ലാത്തവർ ജോലി ചെയ്യുന്നത് തടയാന്‍ നിയമം വേണം : ഇലക്ട്രിക്കൽ കോൺട്രാക്ടേഴ്സ്...

0
പത്തനംതിട്ട : നിർമ്മാണ മേഖലയിൽ ഇലക്ട്രിക്കൽ ലൈസൻസ് ഇല്ലാത്തവർ ജോലി ചെയ്യുന്നത്...

വടകര എം.ഡി.എം.എ കേസ് ; അധ്യാപികമാരെ കോടതി മൂന്ന് ദിവസത്തെ കസ്റ്റഡിയിൽ വിട്ടു

0
കോഴിക്കോട്: വടകര എം.ഡി.എം.എ കേസിൽ അറസ്റ്റിലായ അധ്യാപികമാരെ ഒരുമിച്ച്‌ ചോദ്യം ചെയ്യാനായി...