മല്ലപ്പള്ളി : കുന്നന്താനത്ത് കവലയിൽ വെച്ച് പട്ടാപ്പകല്‍ യുവാവിനെ കുത്തികൊന്നു. മുണ്ടിയപ്പള്ളി ഐക്കുഴി ചേറ്റേടത്ത് ചക്കുങ്കല്‍ വീട്ടില്‍ സി.വി സജീന്ദ്രന്‍ (സാജു) ആണ് മരിച്ചത്. ശനിയാഴ്ച വൈകിട്ട് നാലരയോടെ കുന്നുന്താനം ടൗണിലാണ് സംഭവം. സംഭവത്തിൽ മാന്താനം അടവിച്ചിറ മലങ്കാവില്‍ വീട്ടില്‍ സെബാസ്റ്റ്യന്‍ മാത്യു, പുളിന്താനം വെളളാം പൊയ്കയില്‍ അനീഷ് എന്നിവരെ കീഴ്വായ്പൂർ പോലീസ് അറസ്റ്റ് ചെയ്തു.
തടി കച്ചവടക്കാരനായ സെബാസ്റ്റ്യനും, തൊഴിലാളിയായ സജീന്ദ്രനും തമ്മില്‍ ടൗണില്‍ വെച്ച് തർക്കം ഉണ്ടാകുകയും തുടര്‍ന്ന് സെബാസ്റ്റ്യന്‍ വാഹനത്തില്‍ സൂക്ഷിച്ചിരുന്ന കത്തി കൊണ്ട് സജീന്ദ്രനെ കുത്തുകയുമായിരുന്നു. ആഴത്തില്‍ കുത്തേറ്റ സജീന്ദ്രന്‍ സംഭവ സ്ഥലത്തുതന്നെ മരിച്ചു. മൃതദേഹം തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.