യുവാവ് വീട്ടില്‍ അതിക്രമിച്ച് കയറി ഒരു കുടുംബത്തിലെ മൂന്നു പേരെ വെട്ടിയ യുവാവ് പിടിയില്‍

For full experience, Download our mobile application:
Get it on Google Play

അടിമാലി: ഇടുക്കി അടിമാലിക്ക് സമീപം യുവാവ് വീട്ടില്‍ അതിക്രമിച്ച് കയറി ഒരു കുടുംബത്തിലെ മൂന്നു പേരെ വെട്ടിയ യുവാവ് പിടിയില്‍. തെള്ളിപ്പടവിൽ ആശംസിനെയാണ് വെള്ളത്തൂവൽ പോലീസ് അറസ്റ്റ് ചെയ്തത്. കൊന്നത്തടി സ്വദേശി തേക്കനാംകുന്നേൽ സിബി, ഭാര്യ ജയ, അമ്മ ശോഭന, എന്നിവർക്ക് നേരെയാണ് വധശ്രമം നടന്നത്. ഇവരുടെ മകന്‍റെ സുഹൃത്താണ് പ്രതിയായ ആശംസ്.

ചൊവ്വാഴ്ച വൈകുന്നേരം നാലുമണിയോടെയാണ് സംഭവം. വെട്ടേറ്റ സിബിയുടെയു ജയയുടെയും മകൻ ആരോമലിനെ അന്വേഷിച്ചാണ് സുഹൃത്തായ ആശംസ് വീട്ടിലെത്തിയത്. എന്നാല്‍ ആരോമൽ വീട്ടിൽ ഇല്ലെന്ന് അറിയിച്ചതോടെ കയ്യിലുണ്ടായിരുന്ന വാക്കത്തി വെച്ച് ആശംസ് ആരോമലിന്‍റെ അച്ഛനായ സിബിയെ വെട്ടിപ്പരിക്കേല്‍പ്പിക്കുകയായിരുന്നു. ബഹളം കേട്ട് തടുക്കാനെത്തിയപ്പോഴാണ് ജയയെയും ശോഭനയെയും പ്രതി വെട്ടിയത്.

സിബിയുടെ കഴുത്തിനും ഭാര്യ ജയയുടെ കൈക്കുമാണ് വെട്ടേറ്റത്. വാക്കത്തി തിരിച്ചു പിടിച്ച് വെട്ടിയതിനാൽ അമ്മ ശോഭനക്ക് മുറിവേറ്റിട്ടില്ല. സിബിയുടെ മകൻ ആരോമലും ആശംസും മുമ്പ് അടിമാലിയിൽ വ്യാപാരികളെ ആക്രമിച്ചതുൾപ്പെടെയുള്ള കേസുകളിൽ പ്രതികളാണ്. ലഹരി ഇടപാടുമായി ബന്ധപ്പെട്ട് ഇരുവരും തമ്മിൽ തർക്കങ്ങളുമുണ്ടായിരുന്നുവെന്ന് പോലീസ് പറഞ്ഞു.

ലഹരി ഇടപാടുമായി ബന്ധപ്പെട്ടുള്ള വൈരാഗ്യമാണ് വധശ്രമത്തിൽ കലാശിച്ചതെന്ന് വെള്ളത്തൂവല്‍ പോലീസ് പറഞ്ഞു. പരിക്കേറ്റവരെ അയൽവാസികളെത്തിയാണ് അടിമാലി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആരുടെയും നില ഗുരുതരം അല്ലെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. ആക്രമണത്തിന് ശേഷം സ്ഥലംവിട്ട ആശംസിനെ വൈകിട്ട് തന്നെ വെള്ളത്തൂവൽ പോലീസ് അറസ്റ്റ് ചെയ്തു. വെട്ടേറ്റവരുടെ മൊഴി രേഖപ്പെടുത്തി പോലീസ് അന്വേഷണം തുടങ്ങി.

വീഡിയോ എഡിറ്ററെ ആവശ്യമുണ്ട്
Eastindia Broadcasting Pvt. Ltd. ന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായിലേക്ക് വീഡിയോ എഡിറ്ററെ ആവശ്യമുണ്ട്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും ഓണ്‍ലൈന്‍ ന്യുസ് ചാനലിന്റെ വീഡിയോ പ്ലാറ്റ്ഫോം കൈകാര്യം ചെയ്തുള്ള പരിചയം ഉണ്ടായിരിക്കണം. പത്തനംതിട്ട ഓഫീസില്‍ ആയിരിക്കും ജോലി ചെയ്യേണ്ടത്. ശമ്പളം തുടക്കത്തില്‍ 15000 രൂപാ പ്രതിമാസം ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കള്ളക്കടൽ ജാഗ്രതാ നിർദേശം : 1.8 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്ക് സാധ്യത ;...

0
തിരുവനന്തപുരം: കേരളത്തിലെ എല്ലാ തീരദേശ ജില്ലകളിലും ദേശീയ സമുദ്ര വിവര വിശകലന...

ലഹരിയുടെ വേരറുത്ത് ഓപ്പറേഷൻ തൂഫാൻ ; അറസ്റ്റിലായവരുടെ എണ്ണം പതിനായിരത്തിലേക്ക്

0
തിരുവനന്തപുരം: ഓപ്പറേഷന്‍ തൂഫാന്‍റെ ഭാഗമായി സംസ്ഥാന വ്യാപകമായി നടത്തിയ പരിശോധനയില്‍ 35...

യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ റെയിൽവേ; ഓണക്കാലത്ത് ട്രെയിനുകളിലും സ്റ്റേഷനുകളിലും കനത്ത സുരക്ഷ

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഓണാഘോഷവുമായി ബന്ധപ്പെട്ട് ട്രെയിനുകളിലും റെയില്‍വേ സ്റ്റേഷനുകളിലും സുരക്ഷ ശക്തമാക്കി...