രാജസ്ഥാന്‍ : കാമുകിയെ കാണാനെത്തിയ യുവാവിനെ അതിക്രൂരമായി മർദ്ദിച്ചു. പെൺകുട്ടിയുടെ ബന്ധുക്കളും ഗ്രാമവാസികളും ചേർന്ന് യുവാവിനെ പിടികൂടി മരത്തിൽ കെട്ടിയിട്ട് മർദ്ദിച്ച ശേഷം മൂത്രം കുടിപ്പിച്ചു. രാജസ്ഥാനിലെ ജലോർ ജില്ലയിലാണ് സംഭവം. സഞ്ചോറിലെ നെഹ്‌റു കോളനിയിൽ താമസിക്കുന്ന യുവാവ് ഗ്രാമത്തിലെ ഒരു പെൺകുട്ടിയുമായി പ്രണയത്തിലായിരുന്നു. പെൺകുട്ടിയെ കാണാൻ ഞായറാഴ്ച രാത്രിയോടെ ഗ്രാമത്തിൽ എത്തിയ യുവാവിനെയാണ് വീട്ടുകാരും അയൽക്കാരും ചേർന്ന് മര്‍ദ്ദിച്ചത്.
വടികൊണ്ടുള്ള ക്രൂര മർദ്ദനത്തെ തുടർന്ന് യുവാവ് അബോധാവസ്ഥയിലായി. വിവരമറിഞ്ഞ് യുവാവിന്‍റെ ബന്ധുക്കളും സ്ഥലത്തെത്തി. യുവാവിനെ വിട്ടയക്കണമെന്ന് ബന്ധുക്കൾ നാട്ടുകാരോട് അപേക്ഷിച്ചെങ്കിലും അവർ സമ്മതിച്ചില്ല. ഇതിനിടെ അവിടെയുണ്ടായിരുന്ന ഒരാൾ സംഭവത്തിന്‍റെ മുഴുവൻ വീഡിയോയും പകർത്തി. വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതിനെ തുടർന്നാണ് പോലീസ് നടപടിയെടുത്തത്. എന്നാൽ സംഭവത്തിൽ ഇതുവരെ കേസെടുത്തിട്ടില്ല.
ന്യുസ് ചാനലില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകള്‍
Eastindia Broadcasting Pvt. Ltd. ന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകളുണ്ട് . യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം അഭികാമ്യം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. 18000 രൂപാ പ്രതിമാസ ശമ്പളവും 5000 രൂപാ യാത്രാ ചെലവും ലഭിക്കും. കൂടാതെ നിശ്ചിത നിരക്കില്‍ കമ്മീഷനും ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.