കാമുകിയെ കാണാനെത്തിയ യുവാവിനെ അതിക്രൂരമായി മർദ്ദിച്ചു

For full experience, Download our mobile application:
Get it on Google Play

രാജസ്ഥാന്‍ : കാമുകിയെ കാണാനെത്തിയ യുവാവിനെ അതിക്രൂരമായി മർദ്ദിച്ചു. പെൺകുട്ടിയുടെ ബന്ധുക്കളും ഗ്രാമവാസികളും ചേർന്ന് യുവാവിനെ പിടികൂടി മരത്തിൽ കെട്ടിയിട്ട് മർദ്ദിച്ച ശേഷം മൂത്രം കുടിപ്പിച്ചു. രാജസ്ഥാനിലെ ജലോർ ജില്ലയിലാണ് സംഭവം. സഞ്ചോറിലെ നെഹ്‌റു കോളനിയിൽ താമസിക്കുന്ന യുവാവ് ഗ്രാമത്തിലെ ഒരു പെൺകുട്ടിയുമായി പ്രണയത്തിലായിരുന്നു. പെൺകുട്ടിയെ കാണാൻ ഞായറാഴ്ച രാത്രിയോടെ ഗ്രാമത്തിൽ എത്തിയ യുവാവിനെയാണ് വീട്ടുകാരും അയൽക്കാരും ചേർന്ന് മര്‍ദ്ദിച്ചത്.

വടികൊണ്ടുള്ള ക്രൂര മർദ്ദനത്തെ തുടർന്ന് യുവാവ് അബോധാവസ്ഥയിലായി. വിവരമറിഞ്ഞ് യുവാവിന്‍റെ ബന്ധുക്കളും സ്ഥലത്തെത്തി. യുവാവിനെ വിട്ടയക്കണമെന്ന് ബന്ധുക്കൾ നാട്ടുകാരോട് അപേക്ഷിച്ചെങ്കിലും അവർ സമ്മതിച്ചില്ല. ഇതിനിടെ അവിടെയുണ്ടായിരുന്ന ഒരാൾ സംഭവത്തിന്‍റെ മുഴുവൻ വീഡിയോയും പകർത്തി. വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതിനെ തുടർന്നാണ് പോലീസ് നടപടിയെടുത്തത്. എന്നാൽ സംഭവത്തിൽ ഇതുവരെ കേസെടുത്തിട്ടില്ല.

ന്യുസ് ചാനലില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകള്‍
Eastindia Broadcasting Pvt. Ltd. ന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകളുണ്ട് . യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം അഭികാമ്യം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. 18000 രൂപാ പ്രതിമാസ ശമ്പളവും 5000 രൂപാ യാത്രാ ചെലവും ലഭിക്കും. കൂടാതെ നിശ്ചിത നിരക്കില്‍ കമ്മീഷനും ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കാഞ്ഞിരമറ്റത്ത് സ്പെയർ പാർട്സ് കട കത്തിച്ചതിന് പോലീസ് തിരയുന്ന 15 വയസുകാരൻ തൂങ്ങി മരിച്ച...

0
കൊച്ചി: കാഞ്ഞിരമറ്റത്ത് സ്പെയർ പാർട്സ് കടയ്ക്ക് തീയിട്ട കേസിൽ പോലീസ് തിരയുകയായിരുന്ന...

സര്‍ക്കാര്‍ അറിയിപ്പുകള്‍ : പത്തനംതിട്ട ജില്ല

0
ഡിപ്ലോമ ഇന്‍ എയര്‍ലൈന്‍ ആന്റ് എയര്‍പോര്‍ട്ട് മാനേജ്മെന്റ് സ്റ്റേറ്റ് റിസോഴ്സ് സെന്ററിന്റെ എസ്ആര്‍സി...

മുത്തശ്ശിക്കൊപ്പം സ്റ്റേഷനിലെത്തിയ 16 വയസുകാരനോട് ക്രൂരത ; ആഭ്യന്തര മന്ത്രിക്കും മനുഷ്യാവകാശ കമ്മീഷനും പരാതി...

0
കൊച്ചി : വൈപ്പിൻ ഞാറയ്ക്കൽ പോലീസ് സ്റ്റേഷനിൽ മുത്തശ്ശിക്കൊപ്പം എത്തിയ 16...

7,623 കോടി രൂപയുടെ സാമ്പത്തിക ക്രമക്കേട്; മുൻ റിലയൻസ് ഫിനാൻസ് സി.ഇ.ഓമാരെ അറസ്റ്റ് ചെയ്ത്...

0
ഡല്‍ഹി: ബാങ്ക് തട്ടിപ്പ് കേസില്‍ മുന്‍ സിഇഒമാരെ സിബിഐ അറസ്റ്റ് ചെയ്തു....