രണ്ട് കൊല്ലം മുമ്പ് കോവിഡ് ബാധിച്ച് മരിച്ചെന്ന് കരുതിയ യുവാവ് ജീവനോടെ വീട്ടിൽ തിരിച്ചെത്തി ; ഞെട്ടിത്തരിച്ച് കുടുംബം

For full experience, Download our mobile application:
Get it on Google Play

മദ്ധ്യപ്രദേശ്: രണ്ട് വർഷം മുമ്പ് കോവിഡ് ബാധിച്ച് മരിച്ചു പോയി എന്ന് കരുതിയ യുവാവ് ജീവനോടെ തിരികെയെത്തി. മദ്ധ്യപ്രദേശിലാണ് സംഭവം. 30കാരനായ യുവാവാണ് ഗുജറാത്തിലെ അഹമ്മദാബാദിൽ നിന്നും സ്വന്തം നാടായ മദ്ധ്യപ്രദേശിലെ ധറിൽ തിരികെ എത്തിയിരിക്കുന്നത്. കോവിഡ് 19 മഹാമാരിയുടെ രണ്ടാം തരം​ഗത്തിലാണ് 30കാരനായ കംലേഷ് മരിച്ചതായി പ്രഖ്യാപിക്കപ്പെട്ടത്. എന്നാൽ, മരിച്ചു എന്ന് അറിയിച്ചു എങ്കിലും കംലേഷിന്റെ മൃതദേഹം അന്ത്യകർമ്മങ്ങൾ നടത്താൻ വേണ്ടി വീട്ടുകാർക്ക് വിട്ടു കൊടുത്തിരുന്നില്ല. മുനിസിപ്പൽ അധികൃതർ കംലേഷിന്റെ മൃതദേഹം സംസ്കരിച്ചതായി അയാളുടെ വീട്ടുകാരെ അറിയിക്കുകയായിരുന്നു. അതോടെ കംലേഷ് മരിച്ചതായി വീട്ടുകാരും കരുതി.

എന്നാൽ, ഇപ്പോൾ രണ്ട് വർഷങ്ങൾക്ക് ശേഷം ഒരു മുന്നറിയിപ്പുമില്ലാതെ മരിച്ചു എന്ന് കരുതിയ കംലേഷ് അപ്രതീക്ഷിതമായി വീട്ടിലെത്തിയത് വീട്ടുകാരേയും നാട്ടുകാരേയും ഞെട്ടിച്ചിരിക്കുകയാണ്. എന്നാൽ, അതിനേക്കാൾ അവരെ ഞെട്ടിച്ചത് കംലേഷ് പറഞ്ഞ കാര്യങ്ങളാണ്. ഇത്രയും കാലം എവിടെ ആയിരുന്നു എന്ന വീട്ടുകാരുടെ ചോദ്യത്തിന് കംലേഷിന്റെ മറുപടി താൻ അഹമ്മദാബാദിലെ ഒരു ​ഗാങ്ങിന്റെ പിടിയിലായിരുന്നു. എല്ലാ ദിവസവും അവർ തനിക്ക് മയക്കുമരുന്ന് തരുമായിരുന്നു എന്നുമാണ്. ഇങ്ങനെ ഒക്കെ ആണെങ്കിലും കംലേഷ് ജീവനോടെ തിരികെ വന്നതിൽ വീട്ടുകാർ സമാധാനത്തിലാണ്. ശരിക്കും യുവാവിന്റെ കാര്യത്തിൽ സംഭവിച്ചത് എന്താണ് എന്നത് ഇതുവരെയും വെളിവായിട്ടില്ല. സംഭവത്തിൽ അന്വേഷണം നടക്കുകയാണ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ദമ്പതികൾ സഞ്ചരിച്ച ബൈക്കിൽ നിയന്ത്രണം വിട്ട കാറിടിച്ച് ഭർത്താവ് മരിച്ചു

0
എരുമേലി: ദമ്പതികൾ സഞ്ചരിച്ച ബൈക്കിൽ നിയന്ത്രണം വിട്ട കാറിടിച്ച് ഭർത്താവ് മരിച്ചു....

ദുബൈ എമിറേറ്റ്‌സ് റോഡിലെ പുതിയ ലൈനുകൾ ഈ മാസം 30ന് തുറക്കും

0
ദുബൈ: ദുബൈയിലെ എമിറേറ്റ്‌സ് റോഡിൽ നിർമിച്ച പുതിയ ലൈനുകൾ ഈമാസം 30...

ഇന്ത്യക്ക് കനത്ത വെല്ലുവിളി : സൗദി, തുർക്കി, പാകിസ്‌താനും ഭാഗമായ മെക്ക കരാറിൽ ചേരാൻ...

0
ധാക്ക: സൗദി അറേബ്യ, പാകിസ്താൻ, തുർക്കി എന്നീ രാജ്യങ്ങൾ ചേർന്ന് രൂപീകരിച്ച...

സംഘർഷം അവസാനിപ്പിച്ച് സമാധാന ധാരണ തുടരാൻ സന്നദ്ധത അറിയിച്ച് ഇറാൻ ; ധൃതിയില്ലെന്ന് യുഎസ്...

0
ടെഹ്‌റാൻ: അമേരിക്കയുമായുള്ള സംഘർഷം അവസാനിപ്പിച്ച് സമാധാന ധാരണ തുടരാൻ സന്നദ്ധത അറിയിച്ച്...