ഓടിക്കൊണ്ടിരിക്കുന്ന കെഎസ്ആർടിസി ബസിന്റെ മുൻവശത്തെ ചില്ല് തകർത്ത് അന്യസംസ്ഥാന തൊഴിലാളിയായ യുവാവ് പുറത്തേക്ക് ചാടി

For full experience, Download our mobile application:
Get it on Google Play

മാനന്തവാടി: ഓടിക്കൊണ്ടിരിക്കുന്ന കെഎസ്ആർടിസി ബസിന്റെ മുൻവശത്തെ ചില്ല് തകർത്ത് അന്യസംസ്ഥാന തൊഴിലാളിയായ യുവാവ് പുറത്തേക്ക് ചാടി. ജാർഖണ്ഡ് സ്വദേശി മനോജ് കിഷൻ (28) ആണ് ചാടിയത്. തല കൊണ്ട് ചില്ല് ഇടിച്ച് പൊളിച്ചാണ് ഇയാള്‍ താഴേക്ക് ചാടിയത് .തലയ്ക്ക് ഗുരുതര പരിക്കേറ്റ മനോജിനെ മാനന്തവാടി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ച ശേഷം വിദഗ്ധ ചികിത്സാർത്ഥം കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോയി. കോഴിക്കോട് നിന്നും മാനന്തവാടിക്ക് വരികയായിരുന്ന കോഴിക്കോട് ഡിപ്പോയിലെ എടിസി 25 ബസില്‍ വെച്ച് ഇന്ന് രാവിലെ ഏഴരയോടെ മാനന്തവാടി ദ്വാരകയ്ക്ക് സമീപമായിരുന്നു സംഭവം. സുഹൃത്തുക്കളോടൊപ്പം കോഴിക്കോട് നിന്നും ബസില്‍ കയറിയ മനോജ് ചുണ്ടേൽ മുതൽ ബസിനുള്ളിൽ അസ്വസ്ഥത പ്രകടിപ്പിച്ചിരുന്നതായി ജീവനക്കാർ പറഞ്ഞു. പല തവണ കണ്ടക്ടർ മനോജിനോട് അടങ്ങിയിരിക്കാൻ ആവശ്യപ്പെടുകയും ചെയ്തിരുന്നു.

എന്നാൽ പൊടുന്നനെ മനോജ് ബസിന്റെ മുൻഭാഗത്തേക്ക് വന്ന് ചാടുകയായിരുന്നു. അസ്വാഭാവിക പെരുമാറ്റം കണ്ടയുടൻ താൻ ബസ് നിർത്തിയതായും, അതല്ലായിരുന്നെങ്കിൽ മനോജ് ടയറിനടിയിൽ പെട്ടുപോകുമായിരുന്നെന്നും ഡ്രൈവർ സുഭീഷ് പറഞ്ഞു. മാനന്തവാടി എസ് ഐ എം സി പവനൻ ആശുപത്രിയിലെത്തി പ്രാഥമിക അന്വേഷണം നടത്തി. മനോജ് മുൻപ് പാരിസൺസ് എസ്റ്റേറ്റിൽ ജോലി ചെയ്തിരുന്നതായും എന്നാൽ മാസങ്ങൾക്ക് മുമ്പ് ഇയാളെ ജോലിയിൽ നിന്നും പറഞ്ഞു വിട്ടതാണെന്നും സുഹൃത്തുക്കൾ പറഞ്ഞു. നാല് ദിവസം മുൻപാണ് ഇയ്യാൾ ജാർഖണ്ഡിൽ നിന്നും വയനാട്ടിലേക്ക് പുറപ്പെട്ടതെന്നും വരുന്ന വഴിക്ക് മാനസിക അസ്വസ്ഥത പ്രകടിപ്പിച്ചിരുന്നതായും സുഹൃത്തുക്കൾ പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പശ്ചിമേഷ്യൻ സംഘർഷം കത്തുന്നു; ക്രൂഡ് ഓയിൽ വില ബാരലിന് 100 ഡോളർ കടന്നതോടെ കനത്ത...

0
ന്യൂയോർക്ക്: പശ്ചിമേഷ്യയിൽ യുദ്ധസമാനമായ സാഹചര്യവും സംഘർഷവും രൂക്ഷമായതിനെ തുടർന്ന് അന്താരാഷ്ട്ര വിപണിയിൽ...

കേരളത്തിൽ ഉത്പാദിപ്പിക്കുന്ന ഗുണനിലവാരമുള്ള ഉൽപ്പന്നങ്ങൾക്ക് ആഗോള വിപണി ലക്ഷ്യമിട്ട് വ്യവസായ വകുപ്പ് ‘കേരള ബ്രാൻഡ്’...

0
തിരുവനന്തപുരം: കേരളത്തിൽ ഉത്പാദിപ്പിക്കുന്ന ഉൽപ്പന്നങ്ങൾക്കും സേവനങ്ങൾക്കും ആഗോള വിപണിയിൽ മുൻഗണന ലഭ്യമാക്കുന്നതിനായുള്ള...

തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്ന് കോടികൾ വിലമതിക്കുന്ന ഹൈബ്രിഡ് കഞ്ചാവ് പിടികൂടി

0
തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്ന് കോടികൾ വിലമതിക്കുന്ന ഹൈബ്രിഡ് കഞ്ചാവ് പിടികൂടി....

പത്ത് വയസുകാരായ ആൺകുട്ടികളെ പീഡിപ്പിച്ചെന്ന പരാതിയിൽ മദ്രസ അധ്യാപകൻ അറസ്റ്റിൽ

0
തിരുവനന്തപുരം: പഠനത്തിനെത്തിയ പത്ത് വയസുകാരായ ആൺകുട്ടികളെ പീഡിപ്പിച്ചെന്ന പരാതിയിൽ മദ്രസ അധ്യാപകൻ...