കോഴിക്കോട് : സ്വകാര്യബസ് കണ്ടക്ടറായ യുവാവിനെ നഗരത്തിലെ കിണറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തി.മാങ്കാവ് വാരിയത്ത് വീട്ടില്‍ ജിശാന്ത് (കുട്ടന്‍-32) ആണ് മരിച്ചത്. പണവും മൊബൈല്‍ഫോണും നഷ്ടപ്പെട്ടിട്ടില്ല. കല്ലായി റോഡ് – ആനിഹാള്‍ റോഡ് ജംഗ്ഷനു സമീപമുള്ള അളൊഴിഞ്ഞ പറമ്ബിലെ കിണറ്റില്‍ കമിഴ്ന്നു കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം. ശരീരത്തോട് ചേര്‍ന്ന് ഒരു കയറും കണ്ടെത്തിയിരുന്നു.മാറാട് കോയവളപ്പില്‍ നടന്ന സുഹൃത്തിന്റെ വിവാഹവിരുന്നില്‍ പങ്കെടുത്ത ശേഷം ഞായാറാഴ്ച രാത്രിയില്‍ സുഹൃത്തുക്കള്‍ക്കൊപ്പം നഗരത്തിലേക്ക് വന്നതായിരുന്നു ജിശാന്ത്. വീട്ടില്‍ മടങ്ങിയെത്താത്തതിനെത്തുടര്‍ന്ന് തിങ്കളാഴ്ച ബന്ധുക്കള്‍ ടൗണ്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു.സിസി ടിവി കാമറകള്‍ പരിശോധിച്ച് പോലീസ് നടത്തിയ അന്വേഷണത്തില്‍ ജിഷാന്ത് ഉപയോഗിക്കുന്ന ബൈക്ക് ആനിഹാള്‍ റോഡിനു സമീപം കണ്ടെത്തി.തുടര്‍ന്ന് നടത്തിയ വിശദ പരിശോധനയിലാണ് കെട്ടിട വളപ്പിലെ കിണറ്റില്‍ മൃതദേഹം കണ്ടെത്തിയത്.
സ്വകാര്യബസ് കണ്ടക്ടറായ യുവാവ് നഗരത്തിലെ കിണറ്റില്‍ മരിച്ചനിലയില്‍
RECENT NEWS
Advertisment