തിരുവനന്തപുരത്ത് കെഎസ്‌ആര്‍ടിസി ബസിന് തീ പിടിച്ചു

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: ആറ്റിങ്ങല്‍ ഡിപ്പോയിലെ കെഎസ്‌ആര്‍ടിസി ബസിന് ചിറയിന്‍കീഴ് അഴൂരില്‍ യാത്രയ്ക്കിടെ തീ പിടിച്ചു.39 യാത്രക്കാരുമായി ചിറയിന്‍കീഴില്‍ നിന്ന് തിരുവനന്തപുരത്തേക്ക് പോയ കെഎസ്‌ആര്‍ടിസി ബസ്സിലാണ് തീപിടിച്ചത്.12 മണിയോടെ ബസ് ചിറയിന്‍കീഴ് അഴൂരില്‍ എത്തുമ്ബോള്‍ റേഡിയേറ്ററില്‍ നിന്ന് പുക ഉയരുന്നത് കണ്ട ഡ്രൈവര്‍ ബസ് സൈഡിലേക്ക് മാറ്റുകയും യാത്രക്കാരെ സുരക്ഷിതമായി പുറത്തിറക്കുകയുമായിരുന്നു.തുടര്‍ന്ന് ബസ്സിന് തീ പടര്‍ന്നു പിടിക്കുകയായിരുന്നു. ആറ്റിങ്ങല്‍ വര്‍ക്കല എന്നീ യൂണിറ്റുകളിലെ ഫയര്‍ഫോഴ്സ് എത്തിയാണ് തീ പൂര്‍ണമായും നിയന്ത്രണവിധേയമാക്കിയത്. തീപിടിത്തത്തിന് കാരണം വ്യക്തമല്ല. ആറ്റിങ്ങല്‍ ഡിപ്പോയിലെ ബസ് ആണ് കത്തിയത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ജാർഖണ്ഡിൽ വിദ്യാർത്ഥി പ്രതിഷേധം കനക്കുന്നു

0
റാഞ്ചി: പരീക്ഷാക്രമക്കേടുകളിൽ ജാർഖണ്ഡിൽ വിദ്യാർത്ഥി പ്രതിഷേധം കനക്കുന്നു. ഈ മാസം 20ന്...

കണ്ണൂരിൽ കാണാതായ പ്ലസ് ടു വിദ്യാർഥിയെ കണ്ടെത്താൻ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു

0
കണ്ണൂർ : പെരിങ്ങത്തൂരിൽ നിന്ന് കാണാതായ പ്ലസ് ടു വിദ്യാർഥി ശിവസൂര്യയെ...

തൃപ്പൂണിത്തുറ അത്തം ഘോഷയാത്ര ; ഇന്ന് രാവിലെ 8 മുതൽ വൈകിട്ട് 3 വരെ...

0
തൃപ്പൂണിത്തുറ : മലയാളമണ്ണിന്റെ തിരുവോണോഘോഷത്തിന് തുടക്കം കുറിച്ച് ഇന്നു തൃപ്പൂണിത്തുറ അത്തം...

കണ്ണൂരില്‍ സ്വകാര്യ ബസ് കണ്ടക്ടറെ മര്‍ദിച്ച് യാത്രക്കാരന്‍

0
പാനൂര്‍: കണ്ണൂരില്‍ ബസ് കണ്ടക്ടര്‍ക്ക് മര്‍ദനം. പാനൂര്‍ റൂട്ടില്‍ സര്‍വീസ് നടത്തുന്ന...