റീൽസ് എടുക്കാനുള്ള യുവതിയുടെയും ബന്ധുവിന്‍റെയും കൈവിട്ട കളി വലിയ നാശനഷ്ടമുണ്ടാക്കി

For full experience, Download our mobile application:
Get it on Google Play

ഗ്വാളിയോർ: റീൽസ് എടുക്കാനുള്ള യുവതിയുടെയും ബന്ധുവിന്‍റെയും കൈവിട്ട കളി വലിയ നാശനഷ്ടമുണ്ടാക്കി. പാചക വാതകം (എൽപിജി) തുറന്നുവിട്ടാണ് റീൽസെടുക്കാൻ ശ്രമിച്ചത്. പൊട്ടിത്തെറിയിൽ ഇരുവർക്കും ഗുരുതരമായി പരിക്കേറ്റു. ഏഴ് നില കെട്ടിടത്തിലെ നിരവധി ഫ്ലാറ്റുകൾക്ക് കേടുപാടുകൾ സംഭവിക്കുകയും ചെയ്തു. മധ്യപ്രദേശിലെ ഗ്വാളിയോറിലാണ് സംഭവം. രഞ്ജന ജാട്ടും ബന്ധു അനിൽ ജാട്ടും ഒന്നാം നിലയിലെ ഫ്ലാറ്റിൽ വീഡിയോ ചിത്രീകരിക്കുന്നതിനിടെയാണ് പൊട്ടിത്തെറിയുണ്ടായതെന്ന് പോലീസ് പറഞ്ഞു. ഗ്വാളിയോറിലെ ഭിന്ദ് റോഡിലെ ലെഗസി പ്ലാസ കെട്ടിട സമുച്ചയത്തിൽ പുലർച്ചെ 2:15 ഓടെയാണ് സംഭവം. വീഡിയോ റെക്കോർഡ് ചെയ്യുന്നതിനിടയിൽ രഞ്ജന ഗ്യാസ് തുറന്നു വിടുകയായിരുന്നുവെന്നാണ് റിപ്പോർട്ട്. അനിൽ ജാട്ടാണ് വീഡിയോ ചിത്രീകരിച്ചത്.

ഏകദേശം 17 മിനിറ്റ് ഇരുവരും വീഡിയോ ചിത്രീകരിച്ചു. താമസിയാതെ അപ്പാർട്ട്മെന്റ് ഒരു ഗ്യാസ് ചേമ്പറായി മാറി. ചിത്രീകരണത്തിനായി കൂടുതൽ വെളിച്ചം കിട്ടാൻ അനിൽ സി‌എഫ്‌എൽ ലൈറ്റ് ഓണാക്കിയപ്പോൾ തീ പടർന്നു. പിന്നാലെ പൊട്ടിത്തെറിയുണ്ടായി. ഇതോടെ ഇരുവർക്കും ഗുരുതരമായി പൊള്ളലേറ്റു. ആ കെട്ടിട സമുച്ചയത്തിലെ എട്ട് ഫ്ലാറ്റുകൾക്ക് കേടുപാട് സംഭവിച്ചു. സോഷ്യൽ മീഡിയയിൽ വൈറലാകുന്നതിന് ഇത്തരം അപകടകരമായ വീഡിയോകൾ ഇവർ പതിവായി ചിത്രീകരിച്ചിരുന്നതായി പോസ് കണ്ടെത്തി. സമാനമായ നിരവധി വീഡിയോകൾ അനിലിന്‍റെ മൊബൈൽ ഫോണിൽ നിന്ന് കണ്ടെത്തിയതായി പോലീസ് പറഞ്ഞു. കത്തുന്ന വസ്തുക്കൾ കൈകാര്യം ചെയ്യുന്നതിൽ അശ്രദ്ധ കാണിച്ചതിന് ഭാരതീയ ന്യായ സംഹിത (ബിഎൻഎസ്) സെക്ഷൻ 287 പ്രകാരം ഇരുവർക്കുമെതിരെ കേസ് രജിസ്റ്റർ ചെയ്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മണ്ണുത്തി-വടക്കഞ്ചേരി ദേശീയപാതയിൽ ബസ് കാത്തുനിന്ന മൂന്നുപേരെ കാർ ഇടിച്ച് തെറിപ്പിച്ചു

0
തൃശ്ശൂർ: മണ്ണുത്തി-വടക്കഞ്ചേരി ദേശീയപാത 544 വാണിയംപാറയിൽ ബസ് കാത്തുനിന്ന മൂന്നുപേരെ കാർ...

ഗുരുവായൂരിൽ റെക്കോഡ് ഭേദിച്ച് ഇന്ന് 420 കല്യാണങ്ങൾ നടന്നു

0
തൃശ്ശൂർ: ഗുരുവായൂരിൽ റെക്കോഡ് ഭേദിച്ച് കല്യാണത്തിരക്ക്. ചിങ്ങമാസത്തിലെ അവസാന ഞായറാഴ്ചയായ ഇന്ന്...

തെരഞ്ഞെടുപ്പ് തോൽവി സംബന്ധിച്ച് കേന്ദ്ര-സംസ്ഥാന സമിതികൾ ഉന്നയിച്ച വിമർശനങ്ങൾ മറികടക്കാനാണ് റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നതെന്ന് എം.വി....

0
കോഴിക്കോട്: തെരഞ്ഞെടുപ്പ് തോൽവി സംബന്ധിച്ച് കേന്ദ്ര-സംസ്ഥാന സമിതികൾ ഉന്നയിച്ച വിമർശനങ്ങൾ മറികടക്കാനാണ്...

തൃത്താലയിൽ 170 ഗ്രാം എം‍‍ഡിഎംഎയുമായി മൂന്ന് യുവാക്കൾ പിടിയിൽ

0
പാലക്കാട്: പാലക്കാട് വൻ എംഡിഎംഎ വേട്ട. തൃത്താലയിൽ 170 ഗ്രാം എം‍‍ഡിഎംഎയുമായി...