മുംബൈ : അമിതവേഗതയിലെത്തിയ കാർ ഇടിച്ച് 27കാരിയായ യുവതി മരിച്ചതായി മുംബൈ പോലീസ് അറിയിച്ചു. ചൊവ്വാഴ്ച രാത്രി ഷഹാന കാസ്മിയെന്ന യുവതിയെ മെഹന്ദി ആർട്ട് ക്ലാസ് കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുമ്പോൾ മുംബൈയിലെ മലാഡ് വെസ്റ്റിൽ വെച്ച് അമിതവേഗതയിൽ വന്ന ഫോർഡ് എസ്.യു.വി ഇടിക്കുകയായിരുന്നു. കാർ നിർത്താതെ റോഡിന്റെ ഡിവൈഡറിലേക്ക് ഇവരെ വലിച്ചിഴച്ചതായി നാട്ടുകാർ പറഞ്ഞു. വാഹനത്തിന്റെ ഡ്രൈവറും നാട്ടുകാരും ചേർന്ന് അപകടത്തിൽപ്പെട്ട യുവതിയെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. മദ്യലഹരിയിലായിരുന്ന ഡ്രൈവറെ ജനക്കൂട്ടം മർദിച്ചു. ഡ്രൈവറെ അറസ്റ്റ് ചെയ്യുകയും ഇയാൾക്കെതിരെ കേസെടുക്കുകയും ചെയ്തു.
ഭർത്താവിനൊപ്പം ഇരുചക്രവാഹനത്തിൽ സഞ്ചരിച്ച യുവതിയെ അമിതവേഗതയിൽ വന്ന ബി.എം.ഡബ്ല്യു ഇടിച്ചുവീഴ്ത്തി 100 മീറ്ററോളം വലിച്ചിഴച്ച് കൊലപ്പെടുത്തിയ വോർലി ഹിറ്റ് ആൻഡ് റൺ കേസിന് മാസങ്ങൾക്കുള്ളിലാണ് പുതിയ സംഭവം നടന്നിരിക്കുന്നത്. ശിവസേന നേതാവ് രാജേഷ് ഷായുടെ 24കാരനായ മകൻ മിഹിർ ഷായാണ് അന്ന് കാർ ഓടിച്ചിരുന്നത്. അപകടം നടന്ന് രണ്ട് ദിവസത്തിന് ശേഷം ജൂലൈ 9നാണ് ഷാ അറസ്റ്റിലായത്. അപകടസമയത്ത് കാറിലുണ്ടായിരുന്ന ഇയാളുടെ ഡ്രൈവർ ബിദാവത്തിനെ അപകടം നടന്ന ദിവസം തന്നെ അറസ്റ്റ് ചെയ്തിരുന്നു.
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍ ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച് പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1