മുട്ടാർ-മണികണ്ഠനാൽത്തറ ബൈപ്പാസ് റോഡില്‍ യാത്ര ചെയ്യുന്നവര്‍ സൂക്ഷിക്കണം

For full experience, Download our mobile application:
Get it on Google Play

പന്തളം :  മുട്ടാർ-മണികണ്ഠനാൽത്തറ ബൈപ്പാസ് റോഡിലൂടെ യാത്രചെയ്യാന്‍ സൂക്ഷിക്കണം.  പന്തളത്തെ ഗതാഗതക്കുരുക്കിൽപ്പെടാതെ മുട്ടാർ കവലയിലെത്തിച്ചേരുന്ന റോഡിലേക്കിറങ്ങിയാൽ യാത്രക്കാർ പെട്ടുപോകും. കുഴിയിൽവീണ് നടുവൊടിയുമെന്ന് മാത്രമല്ല വാഹനം കരകയറ്റാൻ വർക്ക്‌ഷോപ്പിലേക്ക് പോകേണ്ടിവരും. എമിനൻസ് സ്‌കൂളിന് സമീപമെത്തിയാൽ ടാറിങ്ങിന് മുകളിൽ ചെയ്ത കോൺക്രീറ്റ് പാളിയായി അടർന്നുപോയതുകാണാം. ഗ്യാസ് ഏജൻസിക്ക്‌ സമീപം ഒരടി താഴ്ചയിലാണ് ടാറിങ് ഇളകിപ്പോയിട്ടുള്ളത്. മഴപെയ്ത് വെള്ളം കൂടി നിറഞ്ഞാൽ അപകടം ഉറപ്പാണ്.

കോൺക്രീറ്റ്, ടാറിങ്, കൊരുപ്പുകട്ട ഇവ ഇടയ്ക്കിടയ്ക്ക് ചെയ്തിട്ടുള്ള റോഡാണ് ഇത്. പ്രധാനപ്പെട്ട ക്ഷേത്രങ്ങളുമായി ബന്ധപ്പെട്ടുകിടക്കുന്നതും എം.സി.റോഡിൽ തടസ്സമുണ്ടായാൽ ഗതാഗതം തിരിച്ചുവിടുന്നതും ഈ റോഡിലൂടെയാണ്. നന്നാക്കിയാൽ മാവേലിക്കര ഭാഗത്തേക്ക് പോകേണ്ടവർക്ക് പന്തളം കവല ചുറ്റാതെയും മാവേലിക്കര റോഡിൽനിന്ന്‌ ചെങ്ങന്നൂർ ഭാഗത്തേക്കുള്ള യാത്രക്കാർക്ക് കവലചുറ്റാതെ മണികണ്ഠനാൽത്തറ കവലയിലെത്തിയും യാത്ര തുടരാം. കവലയിലെ ഗതാഗതക്കുരുക്ക് മാറ്റാൻ പാടുപെടുന്നവർ പൊതുമരാമത്ത് വകുപ്പിന്റെ ഈ റോഡ് നന്നാക്കാൻ ശ്രമിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കേന്ദ്രത്തിനെതിരെ വീണ്ടും സമരത്തിന് സിജെപി ; സെപ്റ്റംബർ അഞ്ചിന് ഡൽഹി പോലീസ് ആസ്ഥാനത്തേക്ക് മാർച്ച്...

0
ന്യൂഡൽഹി : സിജെപിയുടെ തുടർസമര പ്രഖ്യാപനത്തിന്റെ ഞെട്ടലിൽ കേന്ദ്രസർക്കാർ. ബ്രിക്സ് ഉച്ചക്കോടി...

പ്രവാചക സ്മരണയില്‍ ഇന്ന് നബിദിനം

0
കോഴിക്കോട് : പ്രവാചകന്‍ മുഹമ്മദ് നബിയുടെ ജന്മദിനത്തോടനുബന്ധിച്ച് വിശ്വാസികള്‍ ഇന്ന് നബിദിനം...

പരിസ്ഥിതി ലോല മേഖല പ്രഖ്യാപനം ; വിജ്ഞാപനം 10 ദിവസത്തിനകം മലയാളത്തില്‍ പ്രസിദ്ധീകരിക്കണം :...

0
കൊച്ചി: പരിസ്ഥിതി ലോല മേഖലകൾ പ്രഖ്യാപിച്ച് കേന്ദ്ര സര്‍ക്കാര്‍ പുറപ്പെടുവിച്ച കരട്...

കേന്ദ്രത്തിനെതിരെ വീണ്ടും സമരത്തിന് സിജെപി ; സെപ്റ്റംബർ അഞ്ചിന് ഡൽഹി പോലീസ് ആസ്ഥാനത്തേക്ക് മാർച്ച്...

0
ന്യൂഡൽഹി: സിജെപിയുടെ തുടർസമര പ്രഖ്യാപനത്തിന്റെ ഞെട്ടലിൽ കേന്ദ്രസർക്കാർ. ബ്രിക്സ് ഉച്ചക്കോടി നടക്കാനിരിക്കെയുള്ള...