കോഴിക്കോട് : പ്രവാചകന്‍ മുഹമ്മദ് നബിയുടെ ജന്മദിനത്തോടനുബന്ധിച്ച് വിശ്വാസികള്‍ ഇന്ന് നബിദിനം ആഘോഷിക്കും. മുഹമ്മദ് നബിയുടെ 1501-ാം ജന്മദിനമാണ് വിശ്വാസികള്‍ കൊണ്ടാടുന്നത്. പ്രവാചക സന്ദേശങ്ങള്‍ വിളംബരം ചെയ്തുള്ള വിപുലമായ റാലിയും അന്നദാനവും കുട്ടികളുടെ കലാപരിപാടികളും ഉള്‍പ്പെടെ വിവിധ പരിപാടികള്‍ സംസ്ഥാനത്ത് നടക്കും. മധുര പലഹാരങ്ങളുടെ വിതരണവും ഉണ്ടാകും. പള്ളികളും മദ്രസകളും കേന്ദ്രീകരിച്ച് മൗലീദ് പാരായണവും പ്രാര്‍ഥനാസദസുകളും സംഘടിപ്പിക്കും. ഇത്തവണ ഒന്നാം ഓണമായ ഉത്രാടത്തിനൊപ്പമാണ് നബിദിനമെന്നതും ശ്രദ്ധയമാണ്. അതിനാല്‍ തന്നെ സംസ്ഥാനത്തെ പൊതുയിടങ്ങളില്‍ നിന്ന് വന്‍ തിരക്ക് അനുഭവപ്പെടും.
പത്തനംതിട്ട മീഡിയ ആപ്പ് പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1





























