കേന്ദ്രത്തിനെതിരെ വീണ്ടും സമരത്തിന് സിജെപി ; സെപ്റ്റംബർ അഞ്ചിന് ഡൽഹി പോലീസ് ആസ്ഥാനത്തേക്ക് മാർച്ച് സംഘടിപ്പിക്കും

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി: സിജെപിയുടെ തുടർസമര പ്രഖ്യാപനത്തിന്റെ ഞെട്ടലിൽ കേന്ദ്രസർക്കാർ. ബ്രിക്സ് ഉച്ചക്കോടി നടക്കാനിരിക്കെയുള്ള സമരം വലിയ നാണക്കേടാവുമെന്നാണ് നിഗമനം. സെപ്റ്റംബർ അഞ്ചിനാണ് ഡൽഹി പോലീസ് ആസ്ഥാനത്തേക്ക് സിജെപി മാർച്ച്‌ പ്രഖ്യാപിച്ചിരിക്കുന്നത്. ജന്തർ മന്തറിലെ പ്രതിഷേധം അവസാനിപ്പിക്കാൻ കേന്ദ്രസർക്കാർ നൽകിയ വാഗ്ദാനങ്ങൾ പാലിക്കുന്നതിൽ വീഴ്ച വന്നതോടെയാണ് സിജെപിയുടെ ഡൽഹി പോലീസ് ആസ്ഥാനത്തേക്കുള്ള മാർച്ച്‌. ഇന്ത്യ ഗേറ്റിൽ നിന്ന് ആരംഭിക്കുന്ന മാർച്ചിൽ പോലീസ് അതിക്രമത്തിൽ പരിക്കേറ്റവരും ജീവനൊടുക്കിയ വിദ്യാർഥികളുടെ കുടുംബാ​ഗങ്ങളും പങ്കെടുക്കും. സെപ്റ്റംബർ 12, 13 തീയതികളിലായി ഡൽഹിയിൽ നടക്കുന്ന ബ്രിക്സ് ഉച്ചകോടിക്ക് മുന്നോടിയായുള്ള ഉപസമ്മേളനങ്ങളൾ ക്രമീകരിച്ചിരിക്കുന്നതും ഇതേ ദിവസങ്ങളിലാണ്. വിവിധ രാജ്യങ്ങളിലെ വിദ്യാഭ്യാസ-വ്യവസായ-വ്യാപാര മന്ത്രിമാരുടെ യോഗങ്ങളും ഈ ദിവസം നടക്കും.

നേരെത്തെ 2020 ഫെബ്രുവരിയിൽ യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഇന്ത്യ സന്ദർശനത്തിനിടെ നടന്ന സിഎഎ വിരുദ്ധ സമരങ്ങളും പോലീസ് അടിച്ചമർത്തലുകളും ആഗോളതലത്തിൽ വലിയ വിമർശനത്തിന് കാരണമായിരുന്നു. കേന്ദ്രമന്ത്രിമാർ നേരിട്ട് നൽകിയ ഉറപ്പുകൾ പാലിക്കാതെ വന്നതോടെയുള്ള സമരത്തെ എങ്ങനെ നേരിടുമെന്നാണ് സർക്കാർ ആലോചന. തങ്ങളുടെ ക്ഷമയെ രാജ്യത്തെ യുവാക്കളെ വഞ്ചിക്കാനുള്ള അവസരമായി മാറ്റരുതെന്ന് സിജെപി വ്യക്തമാക്കി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ശിവസൂര്യയെ തേടി പോലീസ് ഇന്ന് വാരണാസിയിലെത്തും

0
കണ്ണൂർ: കണ്ണൂർ ചൊക്ലിയിൽ നിന്ന് കാണാതായ 17കാരൻ ശിവസൂര്യയെ തേടി പോലീസ്...

ഓപ്പറേഷൻ ഗ്ലോബൽ ഹണ്ട് : 20 ലഹരിക്കുറ്റവാളികളെ കണ്ടെത്തി ഏജൻസികൾ ; ഗൾഫിൽനിന്നടക്കം അറസ്റ്റ്...

0
കൊച്ചി : വിവിധ ലഹരിക്കേസുകളിൽ ഉൾപ്പെട്ട് വിദേശത്ത് കഴിയുന്ന ഇരുപതോളംപേരെ നാട്ടിലെത്തിക്കാൻ...

അമിത വേഗത്തിലെത്തിയ ടോറസ് ലോറി കയറി ആറ് വയസ്സുകാരന് ദാരുണാന്ത്യം

0
കൊച്ചി: അമിതവേഗത്തിലെത്തിയ ടോറസ് ലോറി സ്കൂട്ടറിൽ തട്ടിയതിനെ തുടർന്ന് റോഡിലേക്ക് തെറിച്ച്...

കന്‍റെ സ്കൂളിലെത്തി സഹപാഠികളെ വിരട്ടിയ പിതാവിനെ പോലീസ് സ്റ്റേഷനിലേക്ക് വിളിച്ച് വരുത്തി താക്കീത് നൽകി...

0
കൊച്ചി: മകന്‍റെ സ്കൂളിലെത്തി സഹപാഠികളെ വിരട്ടിയ പിതാവിനെ കടവന്ത്ര പോലീസ് സ്റ്റേഷനിലേക്ക്...