കൊച്ചി: മകന്‍റെ സ്കൂളിലെത്തി സഹപാഠികളെ വിരട്ടിയ പിതാവിനെ കടവന്ത്ര പോലീസ് സ്റ്റേഷനിലേക്ക് വിളിച്ച് വരുത്തി താക്കീത് നൽകി വിട്ടയച്ചു. സ്കൂൾ പ്രിൻസിപ്പൽ നൽകിയ പരാതിയിലാണ് പോലീസ് നടപടി. സംഭവവുമായി ബന്ധപ്പെട്ട് സഹപാഠികളുടെ രക്ഷിതാക്കൾ പരാതി നൽകിയിരുന്നില്ല. തന്‍റെ പോക്കറ്റിൽ നിന്ന് പണമെടുത്ത മകനെ ചോദ്യം ചെയ്യാനാണ് പിതാവ് പൊന്നുരുന്നിയിലെ സ്കൂളിലെത്തിയത്. പോക്കറ്റിൽ നിന്നെടുത്ത പണം മകൻ സഹപാഠികൾക്ക് നൽകിയെന്ന് മനസ്സിലാക്കിയതോടെ പിതാവ് അവരെയും വഴക്ക് പറഞ്ഞു. ഇതോടെയാണ് സ്കൂൾ അധികൃതർ പോലീസിൽ പരാതി നൽകിയത്. തന്‍റെ പക്കൽ നിന്ന് എടുക്കുന്ന പണം മകൻ എങ്ങനെ വിനിയോഗിക്കുന്നുവെന്ന് അറിയുന്നതിനാണ് സ്കൂളിലെത്തി ചോദ്യം ചെയ്തതെന്ന് പിതാവ് പോലീസിനോട് പറഞ്ഞു. സംഭവത്തിൽ ഉൾപ്പെട്ട വിദ്യാർത്ഥികൾ സ്ഥിരമായി സ്കൂളിൽ എത്തുന്നവരാണെന്നും ഇവരെ കുറിച്ച് മറ്റ് പരാതികളൊന്നുമില്ലെന്നും സ്കൂൾ അധികൃതർ അറിയിച്ചു.
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്കും മറ്റുജില്ലകളിലെ പ്രാധാന വാര്‍ത്തകള്‍ക്കുമായിരിക്കും പരിഗണന. കുറഞ്ഞത് ഒരു പാരഗ്രാഫ് എങ്കിലും വാര്‍ത്തകള്‍ ഉണ്ടായിരിക്കണം. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം.
പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033, e mail – [email protected]































