മല്ലപ്പള്ളി : മസ്കറ്റില്‍ ക്വാറന്റൈനില്‍ കഴിഞ്ഞ യുവതിയെ ബലമായി പീഡിപ്പിച്ചതിനുശേഷം നാട്ടിലേക്ക് മുങ്ങിയ യുവാവിനെതിരെ കീഴ്വായ്പ്പൂര്‍ പോലീസില്‍ പരാതി. ആഞ്ഞിലിത്താനം മുളക്കുടിയില്‍ എം.ആര്‍ സുരേന്ദ്രന്റെ മകന്‍ സുധീഷ് എം.എസ് (സുധീഷ് കാര്‍ത്തികയില്‍) നെതിരെയാണ് കോട്ടയം സ്വദേശി യുവതി പരാതി നല്‍കിയത്. 2020 ലാണ് യുവതിയും സുധീഷും അടങ്ങുന്ന സംഘം മസ്കറ്റില്‍ ജോലിക്ക് എത്തിയത്. രണ്ടുപേരും നേഴ്സ് ആയിരുന്നു. എന്നാല്‍ കോവിഡ് കാലമായതിനാല്‍ ക്വാറന്റൈന്‍ കഴിഞ്ഞുമാത്രമേ ജോലിയില്‍ പ്രവേശിക്കുവാന്‍ കഴിയുമായിരുന്നുള്ളൂ. പരസ്പരം ആശയവിനിമയത്തിനുവേണ്ടി ഗ്രൂപ്പ് അംഗങ്ങള്‍ ഉള്‍പ്പെടുന്ന ഒരു വാട്സാപ്പ് ഗ്രൂപ്പ് ഉണ്ടാക്കിയിരുന്നു. ഈ ഗ്രൂപ്പിലൂടെയാണ് സുധീഷ് യുവതിയുമായി അടുക്കുന്നത്.
യുവതിയുടെ വിവാഹബന്ധം വേര്‍പെടുത്തിയതാണ്. സുധീഷും തന്റെ വിവാഹബന്ധം നിയമപരമായി വേര്‍പെടുത്തിയതാണെന്ന് യുവതിയെ ധരിപ്പിച്ചിരുന്നു. ഇരുവരും ഒരേ ആശുപത്രിയിലാണ് ജോലി ചെയ്തിരുന്നത്. മേയ് മാസത്തില്‍ കോവിഡ് പോസിറ്റീവ് ആയതിനെ തുടര്‍ന്ന് യുവതി താമസ സ്ഥലത്ത് ക്വാറന്റൈനില്‍ ആയിരുന്നു. ഈ സമയം മുറിയിലേക്ക് കടന്നുവന്ന സുധീഷ് യുവതിയെ ബലമായി പീഡിപ്പിക്കുകയായിരുന്നു എന്നാണ് പരാതി. തുടര്‍ന്ന് പുറത്തുപോയ സുധീഷ് ഒരു താലി വാങ്ങിക്കൊണ്ടു വരികയും തന്റെ കഴുത്തില്‍ കെട്ടിയെന്നും നെറ്റിയില്‍ സിന്ദൂരം തൊട്ടു തന്നെന്നും യുവതി പറയുന്നു. ഇതോടെ മസ്കറ്റില്‍ ഉണ്ടായേക്കാവുന്ന നിയമ നടപടികളില്‍ നിന്നും ഇയാള്‍ രക്ഷപെടുകയും ചെയ്തു. തുടര്‍ന്ന് വിവാഹ വാഗ്ദാനം നല്‍കി ആറുമാസമായി ഇയാള്‍ യുവതിയെ പീഡിപ്പിച്ചു.
സുധീഷ് വിവാഹിതനായിരുന്നെങ്കിലും ഭാര്യയുമായി പിണങ്ങി കഴിയുകയായിരുന്നു. എന്നാല്‍ ഭാര്യ അടുത്തനാളില്‍ അയര്‍ലാന്റിലേക്ക് ജോലിക്ക് പോയതോടെ ഇയാള്‍ ഭാര്യയുമായി വീണ്ടും അടുപ്പം സ്ഥാപിച്ചു. ഇതുവഴി ഇയാളും അയര്‍ലാന്റിലേക്ക് പോകുവാന്‍ നീക്കമാരംഭിച്ചു. ഇതോടെ ഇയാള്‍ മസ്കറ്റില്‍ നിന്നും ആരുമറിയാതെ മുങ്ങി. ചതിക്കപ്പെട്ടെന്നു മനസ്സിലാക്കിയ യുവതി കീഴ്വായ്പ്പൂര്‍ പോലീസില്‍ നേരിട്ടെത്തി പരാതി നല്‍കുകയായിരുന്നു. യുവതിയുടെ മൊഴി രേഖപ്പെടുത്തിയ പോലീസ് 376(2)(n), 323, 506 വകുപ്പുകള്‍ പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തു.
2022 ഒക്ടോബര്‍ 21 ന് പരാതി നല്‍കിയെങ്കിലും പോലീസിന്റെ അന്വേഷണം മന്ദഗതിയിലാണ്. കേസ് രജിസ്റ്റര്‍ ചെയ്തെങ്കിലും നാട്ടിലുള്ള പ്രതിയെ പിടികൂടുവാന്‍ പോലീസ് ഉത്സാഹം കാണിച്ചില്ല. പോലീസിലെ പരാതിയെപ്പറ്റി അറിഞ്ഞ സുധീഷ് ഇപ്പോള്‍ ഒളിവിലാണ്. ഇതോടെ പോലീസും രക്ഷപെട്ടു. എല്ലാ ദിവസവും വീട്ടില്‍ ചെന്ന് വിവരം അന്വേഷിച്ച് മടങ്ങുകയാണ് പോലീസ്. പരാതി നല്‍കിയിട്ടും തനിക്ക് നീതിലഭിക്കാത്തതിനാല്‍ കീഴ്വായ്പ്പൂര്‍ പോലീസിനെതിരെ ഉന്നതാധികാരികള്‍ക്ക് പരാതി നല്‍കുവാന്‍ ഒരുങ്ങുകയാണ് യുവതിയും വീട്ടുകാരും. > > > വാര്‍ത്തകള്‍ Whatsapp ല്‍ ലഭിക്കുവാന്‍ Link എന്ന് ടൈപ്പ് ചെയ്ത് 751045 3033 എന്ന നമ്പറിലേക്ക് വാട്സ് ആപ്പ് ചെയ്യുക.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 94473 66263 /0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033