വാഷിംഗ്ടൺ : ട്വിറ്ററിൽ പരിഷ്‌കാരങ്ങളുമായി ഇലോൺ മസ്‌ക്. യൂസർ വെരിഫിക്കേഷൻ നടപടികളിലാണ് മസ്‌ക് മാറ്റം വരുത്തിയിരിക്കുന്നത്. ലോകത്തെ ഏറ്റവും സ്വാധീനമുള്ള സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൊന്നായ ട്വിറ്ററിന്‍റെ വെരിഫൈഡ് യുസർ ആണെന്നുള്ളതിന്‍റെ അടയാളമായ ബ്ലൂ ടിക്കിന് ഇനി മുതൽ ട്വിറ്റെർ ചാർജ് ഈടാക്കും. ഇന്നലെയാണ് ഇത് സംബന്ധിച്ച വിവരങ്ങൾ മസ്‌ക് ട്വീറ്റ് ചെയ്തത്.
ട്വിറ്റർ അതിന്‍റെ അക്കൗണ്ട് ഉടമയുടെ ആധികാര്യത പരിശോധിച്ച് ഉറപ്പുവരുത്തിയ ശേഷം നൽകുന്നതാണ് നീല നിറത്തിലുള്ള ശരിയുടെ അടയാളം. ഈ ബ്ലൂ ടിക്കിന് ഇനി മുതൽ പ്രതിമാസം ട്വിറ്റർ പണം ഈടാക്കും എന്നാണ് പുതിയ അറിയിപ്പ്. റിപ്പോർട്ട് അനുസരിച്ച്, ഉപയോക്താക്കൾ പ്രതിമാസം 4.99 ഡോളർ അതായത് 1648 രൂപയോളം നൽകി ബ്ലൂ ടിക്ക് സബ്‌സ്‌ക്രൈബ് ചെയ്യേണ്ടതായി വരും. പണം നൽകി സബ്സ്ക്രൈബ് ചെയ്തില്ലെങ്കിൽ ഉപയോക്താക്കളുടെ അക്കൗണ്ടിൽ ഇനി മുതൽ ബ്ലൂ ടിക്ക് കാണാൻ സാധിക്കുകയില്ല.