കൊച്ചി ഇ ഡി യൂണിറ്റിലെ കൈക്കൂലി കേസിൽ അറസ്റ്റിലായ ഉദ്യോഗസ്ഥനെ ഉടൻ സസ്‌പെൻഡ് ചെയ്യണമെന്നാവശ്യപ്പെട്ട് കേന്ദ്ര ധനകാര്യ മന്ത്രിക്ക് കത്തയച്ച് എ എ റഹീം എം പി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : കൊച്ചി ഇ ഡി യൂണിറ്റിലെ കൈക്കൂലി കേസിൽ അറസ്റ്റിലായ ഉദ്യോഗസ്ഥനെ ഉടൻ സസ്‌പെൻഡ് ചെയ്യണമെന്നാവശ്യപ്പെട്ട് കേന്ദ്ര ധനകാര്യ മന്ത്രിക്ക് കത്തയച്ച് എ എ റഹീം എം പി. കള്ളപ്പണം തടയാൻ ഉത്തരവാദിത്തമുള്ള ഉദ്യോഗസ്ഥരാണ് അഴിമതി നടത്തുന്നത്. കേസുകൾ രജിസ്റ്റർ ചെയ്യാതിരിക്കാൻ കൈക്കൂലി ആവശ്യപ്പെട്ടെന്ന നിരവധി ആരോപണങ്ങളാണ് കൊച്ചിയിലെ ഇ ഡി ഉദ്യോഗസ്ഥർക്ക് നേരെ വരുന്നത്. നിയമവാഴ്ചയ്ക്ക് ഇത് ഭീഷണിയാണ്, കുറ്റാരോപിതരായ മുഴുവൻ ആളുകളെയും ഉടൻ സസ്പെൻഡ് ചെയ്യണം. അന്വേഷണം നടത്തി തുടർ നടപടികൾ സ്വീകരിക്കണമെന്നും എ എ റഹീം എം പി കത്തിലൂടെ ആവശ്യപ്പെട്ടു.

ഇഡി അസിസ്റ്റൻഡ് ഡയറക്ടറെ ഒന്നാം പ്രതിയാക്കി വിജിലൻസ് കൈക്കൂലി കേസെടുത്തതോടെ ആഭ്യന്തര അന്വേഷണം തുടങ്ങി ഇഡി. ഇ ഡി ഡയറക്ടർ കൊച്ചി സോണൽ ഓഫീസിനോട് ആരോപണത്തിൽ റിപ്പോർട്ട് തേടി. അസിസ്റ്റന്‍റ് ഡയറക്ടർ ശേഖർ കുമാറിനെതിരായ ആരോപണം പരിശോധിക്കാനാണ് നിർദ്ദേശം. രഹസ്യസ്വഭാവത്തിൽ അയക്കേണ്ട സമൻസ് വിവരം പുറത്തുപോയതിലും അന്വേഷണം നടത്തും. അഡീഷണൽ ഡയറക്ടറിന്‍റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാകും ഇഡിയിൽ തുടർനടപടി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രമുഖ ക്രിക്കറ്റ് താരം ശ്രീശാന്തിന്റെ പിതാവ് വി. ശാന്തകുമാരൻ നായർ അന്തരിച്ചു

0
കൊച്ചി: പ്രമുഖ ക്രിക്കറ്റ് താരം ശ്രീശാന്തിന്റെ പിതാവ് വി. ശാന്തകുമാരൻ നായർ...

പിണറായിയുടെ കൈകൾ ശുദ്ധമാണെന്ന് പറഞ്ഞിട്ട് കാര്യമില്ല, രേഖകളാണ് സംസാരിക്കേണ്ടതെന്ന് കെ. സുധാകരൻ

0
കണ്ണൂർ: സിഎംആര്‍എല്‍-എക്‌സാലോജിക് സാമ്പത്തിക ഇടപാട് കേസില്‍ പിണറായി വിജയനെതിരെ പ്രതികരണവുമായി കോണ്‍ഗ്രസ്...

ഇടുക്കിയിൽ ഒരു വയസ് പ്രായമുള്ള ഇരട്ടക്കുട്ടികൾ ദാരുണമായി മരിച്ചു; കുഞ്ഞുങ്ങൾ തിന്നർ കുടിച്ചതായി പിതാവിന്റെ...

0
ഇടുക്കി: അടിമാലി ഒഴുവത്തടത്ത് ഒരു വയസ്സ് പ്രായമുള്ള രണ്ട് കുഞ്ഞുങ്ങള്‍ക്ക് ദാരുണാന്ത്യം....

വൈദ്യുതിക്ഷാമം നേരിടാൻ കൂട്ടായ ശ്രമം വേണം; ഓഫീസുകളിലെ ഉപയോഗം കുറയ്ക്കാൻ ജീവനക്കാരോട് ആഹ്വാനം ചെയ്ത്...

0
തിരുവനന്തപുരം: വൈദ്യുതി പ്രതിസന്ധി രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ കെഎസ്ഇബി ജീവനക്കാരോട് മാതൃകയാകാൻ...