തിരുവനന്തപുരത്ത് രണ്ട് സീറ്റുകളിൽ കോൺഗ്രസും ബിജെപിയും ഡീൽ ഉണ്ടെന്ന് എ എ റഹീം

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: തിരുവനന്തപുരത്ത് രണ്ട് സീറ്റുകളിൽ കോൺഗ്രസും ബിജെപിയും ഡീൽ ഉണ്ടെന്ന് എ എ റഹീം. തിരുവനന്തപുരം സെൻട്രലും അരുവിക്കരയും ഡീൽ ഉണ്ടെന്നും അരുവിക്കരയിൽ ബിജെപിയുടെ പ്രവർത്തനങ്ങൾ അവസാനിപ്പിച്ചിരിക്കുകയാണെന്നും എ എ റഹീം പറഞ്ഞു. ബിജെപി അവിടെ വി എസ് ശിവകുമാറിനു വേണ്ടി പ്രവർത്തിക്കുന്നു. അതേസമയം തിരുവനന്തപുരം സെൻട്രൽ മണ്ഡലത്തിൽ കോൺഗ്രസിന്റെ ഏതു പ്രവർത്തകരെയാണ് കാണാൻ കഴിയുന്നതെന്നും അദ്ദേഹം ചോദിച്ചു. വിഎസ് ശിവകുമാറിന്റെ തട്ടകം ആയിരുന്നില്ലേ എന്നും, തിരുവനന്തപുരം സെൻട്രലിൽ കോൺഗ്രസുകാർ ബിജെപിക്ക് വേണ്ടി പ്രവർത്തിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ബിജെപിയുടെ ആദ്യത്തെയും രണ്ടാമത്തെയും സ്ഥാനാർത്ഥി പട്ടികയിൽ തിരുവനന്തപുരം സെൻട്രലും അരുവിക്കരയും ഉണ്ടായിരുന്നില്ല. അവസാനത്തെ പട്ടികയിലാണ് രണ്ടിടങ്ങളിലും സ്ഥാനാർത്ഥിയെ നിർണയിച്ചത്.
തിരുവനന്തപുരം കോർപ്പറേഷൻ ബിജെപിക്ക് ലഭിക്കുന്നതിൽ നിർണായകമായ പങ്കുവഹിച്ച ആളാണ് വി എസ് ശിവകുമാറെന്നും അദ്ദേഹം ആരോപിച്ചു. മതനിരപേക്ഷ വോട്ടർമാർ ഈ ഡീൽ കണ്ണ് തുറന്ന് കാണണം കോൺഗ്രസ് ബിജെപി കൊടുക്കൽ വാങ്ങൽ അവസാനിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെരഞ്ഞെടുപ്പ് തോൽവി സംബന്ധിച്ച് കേന്ദ്ര-സംസ്ഥാന സമിതികൾ ഉന്നയിച്ച വിമർശനങ്ങൾ മറികടക്കാനാണ് റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നതെന്ന് എം.വി....

0
കോഴിക്കോട്: തെരഞ്ഞെടുപ്പ് തോൽവി സംബന്ധിച്ച് കേന്ദ്ര-സംസ്ഥാന സമിതികൾ ഉന്നയിച്ച വിമർശനങ്ങൾ മറികടക്കാനാണ്...

തൃത്താലയിൽ 170 ഗ്രാം എം‍‍ഡിഎംഎയുമായി മൂന്ന് യുവാക്കൾ പിടിയിൽ

0
പാലക്കാട്: പാലക്കാട് വൻ എംഡിഎംഎ വേട്ട. തൃത്താലയിൽ 170 ഗ്രാം എം‍‍ഡിഎംഎയുമായി...

നാളെ മുതൽ സംസ്ഥാനത്ത് ശക്തമായ മഴ മുന്നറിയിപ്പ്

0
തിരുവനന്തപുരം: നാളെ മുതൽ സംസ്ഥാനത്ത് ശക്തമായ മഴ മുന്നറിയിപ്പ്. നാളെ മൂന്നു...

വീടിനുള്ളില്‍ കുടുങ്ങിയ അമ്മയെയും രണ്ട് കുഞ്ഞുങ്ങളെയും അഗ്‌നിരക്ഷാസേന രക്ഷപ്പെടുത്തി

0
മലപ്പുറം: മുണ്ടുപറമ്പ് ബൈപാസ് ജങ്ഷന് സമീപം വീടിനുള്ളില്‍ കുടുങ്ങിയ അമ്മയെയും...