ആധാരം ഇനിമുതൽ വീട്ടിലിരുന്ന് ചെയ്യാം ; ഒപ്പിടാന്‍ മാത്രം ഓഫീസില്‍ പോയാല്‍ മതി

For full experience, Download our mobile application:
Get it on Google Play

കൊല്ലം: ഭൂമി രജിസ്ട്രേഷൻ, അളവ്, പോക്കുവരവ് എന്നിവയെല്ലാം പൂർണമായി ഓൺലൈനാകുന്നു. രജിസ്ട്രേഷൻ, റവന്യൂ, സർവേ വകുപ്പുകളിൽ നടന്നിരുന്ന ഭൂ സേവനങ്ങൾ ­ഒറ്റ പോർട്ടലിലേക്ക് മാറ്റുന്നതോടെ ഈ മൂന്ന് കാര്യങ്ങളും വീട്ടിലിരുന്ന് ചെയ്യാനാകുമെന്നതാണ്‌ നേട്ടം. ഭൂമിയിടപാടിന് മുൻപായി വിൽക്കാൻ ഉദ്ദേശിക്കുന്ന ഭൂമിയുടെ തണ്ടപ്പേർ സർട്ടിഫിക്കറ്റിന് വേണ്ടി റവന്യൂ വകുപ്പിനും സ്കെച്ചിനായി സർവേ വകുപ്പിനും അപേക്ഷ നൽകണം ഇവ കിട്ടിയാൽ രജിസ്ട്രേഷനിലേക്ക് കടക്കാം. ആധാരത്തിന്റെ വിവിധ മാതൃകകൾ പോർട്ടലിൽ ഉണ്ടാകും. തങ്ങൾക്ക് അനുയോജ്യമായ മാതൃക ആധാരത്തിൽ വ്യക്തിവിവരങ്ങൾ ചേർത്താൽ മതി. ആധാരമെഴുത്തുകാരുടെ സഹായത്തോടെയും ഇത് ചെയ്യാം
ഇ- സ്റ്റാമ്പിനും രജിസ്ട്രേഷനുമുള്ള ഫീസ് ഉപഭോക്താവിന്റെ അക്കൗണ്ടിൽനിന്ന് നേരിട്ട് അടയ്ക്കണം.

ഇടനിലക്കാരെ ഒഴിവാക്കാനും അധിക ഫീസ് വാങ്ങാതിരിക്കാനുമാണിത്. ‘ആധാരമെഴുത്ത്’ പൂർത്തിയായാൽ ഒപ്പിടുന്നതിന് ഉടമ സബ് രജിസ്ട്രാർ ഓഫീസിൽ പോകേണ്ടിവരും. സബ് രജിസ്ട്രാർ ഓഫീസിൽ എത്താതെ രജിസ്ട്രേഷൻ നടത്തുന്ന സംവിധാനം കൊണ്ടുവരാനും ശ്രമം നടക്കുന്നുണ്ട്. രജിസ്ട്രേഷൻ നടക്കുമ്പോൾ തന്നെ സർവേ, റവന്യൂ രേഖകളിൽ പുതിയ ഉടമയുടെ പേരും വിവരങ്ങളും രേഖപ്പെടുത്തും. അതുകൊണ്ടുതന്നെ പോക്കുവരവ് ചെയ്യാൻ പ്രത്യേക അപേക്ഷ നൽകേണ്ടതില്ല. സ്ഥലപരിശോധന ആവശ്യമുള്ള പോക്കുവരവ് കേസുകളിൽ, ഉദ്യോഗസ്ഥ സംഘത്തിന് തത്സമയം തന്നെ അറിയിപ്പ് നൽകും. ഐ.എൽ.എം.ഐ.എസ്. പോർട്ടൽ വഴി ഓൺലൈനായി മൂന്നു വകുപ്പുകൾക്കുമുള്ള ഫീസ് അടയ്ക്കാം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

17 കാരന്‍ ശിവസൂര്യയുടെ തിരോധനം ; അന്വേഷിക്കുന്നതിനായി പ്രത്യേക സംഘം രൂപീകരിച്ചു

0
കണ്ണൂര്‍: ചൊക്ലിയിലെ 17കാരൻ ശിവസൂര്യയുടെ തിരോധനം അന്വേഷിക്കുന്നതിനായി പ്രത്യേക സംഘം രൂപീകരിച്ചു. തലശ്ശേരി...

വൻകിട ആപ്പുകളോട് മത്സരിച്ച ‘കേരള സവാരി’ക്ക് തിരിച്ചടി

0
കോഴിക്കോട്: എൽ.ഡി.എഫ്. സർക്കാർ തുടക്കമിട്ട ‘കേരള സവാരി’ക്ക് യു.ഡി.എഫ്. സർക്കാരിന്റെ...

കാസർഗോഡ് എംഡിഎംഎ കേസ് ; 2 മാസത്തിനിടെ റിയയുടെ അക്കൗണ്ടിൽ നടന്നത് 49...

0
കാസർഗോഡ് : കാലിക്കടവിൽ കോൺഗ്രസ് പ്രവർത്തകൻ ഉൾപ്പെട്ട എംഡിഎംഎ കേസിൽ നിർണ്ണായകമായ...

പിഡബ്ല്യുഡി ക്യാന്റീനിൽ കയറി അടുക്കള സാധനങ്ങൾ മാത്രം മോഷ്‌ടിച്ച് കള്ളൻ

0
തിരുവനന്തപുരം: തിരുവനന്തപുരം പിഎംജിയിലെ പിഡബ്ല്യുഡി ക്യാന്റീനിൽ കയറി അടുക്കള സാധനങ്ങൾ...