ന്യൂഡൽഹി ; ഗോവയിൽ പുതിയ സഖ്യം പ്രഖ്യാപിച്ച് ആംആദ്മി പാർട്ടി. ഫെബ്രുവരിയിൽ നടക്കുന്ന നിയമസഭ തെരഞ്ഞെടുപ്പിൽ ഗോവ ഫോർവേഡ് പാർട്ടിയുമായി ചേർന്ന് ഗോവ ഫസ്റ്റ് എന്ന പേരിലാണ് പുതിയ സഖ്യം. ഗോവയിലെത്തി പ്രഖ്യാപനം നടത്തിയ കെജരിവാൾ, സഖ്യം കോൺഗ്രസിനും ബിജെപിക്കും വെല്ലുവിളിയാകുമെന്ന് അവകാശപ്പെട്ടു. 40 അംഗ ഗോവ നിയമസഭയിൽ നിലവിൽ ആംആദ്മി പാർട്ടിക്ക് 2 ഉം ഗോവ ഫോർവേഡ് പാർട്ടിക്ക് ഒരു എംഎൽഎയുമാണുള്ളത്. 31 അംഗങ്ങളാണ് എൻഡിഎക്കുള്ളത്, പ്രതിപക്ഷത്താകെ 7 അംഗങ്ങളാണുള്ളത്. 2 സീറ്റുകൾ ഒഴിഞ്ഞു കിടക്കുകയുമാണ്.
പത്തനംതിട്ട മീഡിയ ആപ്പ് പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1






























