അഗ്നിവീർ സൈനികന് ഗാർഡ് ഓഫ് ഓണർ നൽകാതിരുന്നതിൽ കേന്ദ്രത്തെ വിമർശിച്ച് എ.എ.പി

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി : അഗ്നിവീർ സൈനികന് ഗാർഡ് ഓഫ് ഓണർ നൽകാതിരുന്നതിൽ കേന്ദ്രത്തെ വിമർശിച്ച് ആം ആദ്മി പാർട്ടി. അഗ്നിവീർ സൈനികൻ അമൃത്പാൽ സിങ്ങിന്‍റെ കുടുംബത്തിന് പെൻഷന് അർഹതയില്ലെന്നും കേന്ദ്രം അദ്ദേഹത്തിന് രക്തസാക്ഷി പദവി നൽകില്ലെന്നും മുതിർന്ന എ.എ.പി നേതാവ് രാഘവ് ഛദ്ദ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഒരു സൈനിക യൂണിറ്റും അദ്ദേഹത്തിന്റെ മൃതദേഹം വിട്ടുനൽകാൻ എത്തിയില്ല. മൃതദേഹം സ്വകാര്യ ആംബുലൻസിലാണ് കൊണ്ടുവന്നത്. സൈനിക ബഹുമതികളൊന്നും നൽകിയില്ല. എന്നാൽ അദ്ദേഹത്തിന്റെ അന്ത്യകർമങ്ങളിൽ പോലീസ് അദ്ദേഹത്തിന് ബഹുമതികൾ നൽകി.

നാല് വർഷം പൂർത്തിയാക്കുന്ന അഗ്നിവീരന്മാരുടെ ഭാവി എന്തായിരിക്കും. പഞ്ചാബ് സർക്കാർ അമൃത്പാൽ സിംഗിന്റെ കുടുംബത്തിന് ഒരു കോടി രൂപയും അദ്ദേഹത്തിന് രക്തസാക്ഷി പദവിയും നൽകുമെന്നും സർക്കാർ അഗ്നിവീർ സൈനികന്‍റെ കുടുംബത്തിനൊപ്പമാണെന്നും അദ്ദേഹം പറഞ്ഞു. ശത്രുവിന്റെ വെടിയേറ്റ് മരിച്ചാൽ മാത്രമാണോ രക്തസാക്ഷിയായി കണക്കാക്കുന്നതെന്നും സൈനികൻ ഡ്യൂട്ടിയിലായിരിക്കെ മറ്റ് കാരണങ്ങളാലും മരിക്കാം. സർക്കാരിന്റെ ഈ നടപടി സൈന്യത്തിന്റെ മനോവീര്യത്തെ ബാധിക്കില്ലേയെന്നും രാഘവ് ഛദ്ദ ചോദിച്ചു. ഒക്ടോബർ 11നാണ് ജമ്മു കശ്മീരിൽ വെച്ച് അഗ്നിവീർ സൈനികൻ അമൃത്പാൽ സിങ് മരണപ്പെട്ടത്. സ്വന്തം തോക്കിൽ നിന്നാണ് സൈനികന് വെടിയേറ്റതെന്നും അതിനാൽ ഗാർഡ് ഓഫ് ഓണർ നൽകേണ്ടതില്ലെന്നുമായിരുന്നു സൈന്യത്തിന്‍റെ വിശദീകരണം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...