ചണ്ഡിഗഡ്: ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പില്‍ ആദ്യഘട്ട സ്ഥാനാര്‍ഥി പട്ടിക പ്രഖ്യാപിച്ച് ആംആദ്മി പാര്‍ട്ടി. കോണ്‍ഗ്രസുമായുള്ള സഖ്യസാധ്യത ചര്‍ച്ച പരാജയപ്പെട്ടതോടെയാണ് ആം ആദ്മി പാര്‍ട്ടി സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചത്. ഇതോടെ നിയമസഭാ തെരഞ്ഞടുപ്പില്‍ ഇന്ത്യ സഖ്യമായി മത്സരിക്കാനുള്ള സാധ്യത അവസാനിച്ചു. സഖ്യമുണ്ടാക്കുന്ന കാര്യത്തില്‍ തീരുമാനമായില്ലെങ്കില്‍ ഇന്ന് വൈകീട്ട് സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കുമെന്ന് ആം ആദ്മി പാര്‍ട്ടി അധ്യക്ഷന്‍ സുശീല്‍ ഗുപ്ത രാവിലെ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ആം ആദ്മി പത്ത് സീറ്റുകളാണ് ആവശ്യപ്പെട്ടത്. എന്നാല്‍ അഞ്ച് സീറ്റ് മാത്രമെ നല്‍കാനാവൂ എന്ന് കോണ്‍ഗ്രസ് ഉറച്ചനിലപാട് സ്വീകരിച്ചതോടെ ചര്‍ച്ച അവസാനിപ്പിക്കുകയായിരുന്നു. നേരത്തെ സംസ്ഥാനത്ത് ഒരുമിച്ച് മത്സരിക്കാമെന്ന ധാരണയില്‍ ഇരുവിഭാഗങ്ങളും എത്തിയിരുന്നു. എന്നാല്‍ കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വം സീറ്റ് ധാരണയില്‍ വിട്ടുവീഴ്ചയില്ലാത്ത നിലപാട് സ്വീകരിച്ചതോടെയാണ് സഖ്യസാധ്യത പരാജയപ്പെട്ടത്. കോണ്‍ഗ്രസ് – എഎപി സഖ്യമുണ്ടായാല്‍ മാത്രമേ സംസ്ഥാനത്ത് ഭരണമാറ്റം സാധ്യമാകുകയുള്ളുവെന്ന് ചര്‍ച്ചയ്ക്ക് നേതൃത്വം നല്‍കിയ ദീപക് ബാബരിയ പറഞ്ഞു. കലയാട്ട് സീറ്റും കുരുക്ഷേത്രമേഥഖലയില്‍ ഒരു സീറ്റും വേണമെന്ന് ആം ആദ്മി നിര്‍ബന്ധം പിടിച്ചെങ്കിലും കോണ്‍ഗ്രസ് നേതൃത്വം അതിന് വഴങ്ങിയില്ല. നേരത്തെ മുഴുവന്‍ സീറ്റുകളിലും സ്ഥാനാര്‍ഥികളെ ഇന്നും പ്രഖ്യാപിക്കുമെന്നറിയിച്ചെങ്കിലും ആദ്യഘട്ടത്തില്‍ 20 സ്ഥാനാര്‍ഥികളുടെ പട്ടികയാണ് പുറത്തിറക്കിയത്. സംസ്ഥാന ഉപാധ്യക്ഷന്‍ അനുരാഗ് ദണ്ഡ കയാട്ടില്‍ നിന്നും ഇന്ദുശര്‍മ ഭിവാനിയില്‍ നിന്നും ജനവിധി തേടും. ഒക്ടോബര്‍ അഞ്ചിനാണ് നിയമസഭാ തെരഞ്ഞെടുപ്പ്.
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍ ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച് പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1