ഉ​പേ​ക്ഷി​ക്ക​പ്പെ​ട്ട നി​ല​യി​ൽ ക​ണ്ട സ്കൂ​ട്ട​ർ ഫേ​സ്​​ബു​ക്കി​ൽ പോ​സ്റ്റാ​യി പ്ര​ത്യ​ക്ഷ​പ്പെ​ട്ട​തി​ന് പി​ന്നാ​ലെ ഉ​ട​മ​ക്ക്​ തി​രി​കെ​ക്കി​ട്ടി

For full experience, Download our mobile application:
Get it on Google Play

പ​ന്ത​ളം : ഉ​പേ​ക്ഷി​ക്ക​പ്പെ​ട്ട നി​ല​യി​ൽ ക​ണ്ട സ്കൂ​ട്ട​ർ ഫേ​സ്​​ബു​ക്കി​ൽ പോ​സ്റ്റാ​യി പ്ര​ത്യ​ക്ഷ​പ്പെ​ട്ട​തി​ന് പി​ന്നാ​ലെ ഉ​ട​മ​ക്ക്​ തി​രി​കെ​ക്കി​ട്ടി. പ​ന്ത​ളം കു​ര​മ്പാ​ല തെ​ക്ക് ത​ണ്ടാ​നു​വി​ള സു​നീ​ഷ് ഭ​വ​നി​ൽ സു​ഭ​ദ്രാ​മ്മ​ക്കാ​ണ് സ്കൂ​ട്ട​ർ തി​രി​കെ ല​ഭി​ച്ച​ത്. മു​ൻ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗം ര​ഘു പെ​രു​മ്പു​ളി​ക്ക​ലി​ന്റെ ഫേ​സ്​​ബു​ക്ക്​ പോ​സ്റ്റാ​ണ് ഇ​തി​ന് സ​ഹാ​യ​ക​മാ​യ​ത്. ഒ​രു മാ​സം മു​മ്പ്​ കു​ള​ന​ട​യി​ൽ നി​ന്നാ​ണ് സ്‌​കൂ​ട്ട​ർ കാ​ണാ​താ​യ​ത്. സു​ഭ​ദ്രാ​മ്മ​യു​ടെ മ​ക​ൻ സ​നീ​ഷ് ഉ​ള്ള​ന്നൂ​രി​ലു​ള്ള ഭാ​ര്യാ​പി​താ​വ് ശ​ശി​കു​മാ​റി​ന് ഉ​പ​യോ​ഗി​ക്കാ​നാ​യി കു​ള​ന​ട​യി​ലെ​ത്തി​ച്ച​താ​ണ് സ്കൂ​ട്ട​ർ. ശ​ശി​കു​മാ​ർ പ​റ​ഞ്ഞ പ്ര​കാ​രം കു​ള​ന​ട പെ​ട്രോ​ൾ പ​മ്പി​ന് സ​മീ​പം വാ​ഹ​നം വെ​ച്ച​ശേ​ഷം സ​നീ​ഷ് മ​ട​ങ്ങി. എ​ന്നാ​ൽ ശ​ശി​കു​മാ​ർ വാ​ഹ​നം എ​ടു​ക്കാ​നെ​ത്തി​യി​ല്ല.

സ്കൂ​ട്ട​ർ ശ​ശി​കു​മാ​ർ കൊ​ണ്ടു​പോ​യി​ക്കാ​ണു​മെ​ന്ന് സ​നീ​ഷ് ക​രു​തി. കു​റ​ച്ചു​ദി​വ​സ​ങ്ങ​ൾ​ക്ക് ശേ​ഷ​മാ​ണ് സ്‌​കൂ​ട്ട​റി​ന്‍റെ കാ​ര്യം ഇ​രു​വ​രും സം​സാ​രി​ക്കു​ന്ന​ത്. തു​ട​ർ​ന്ന് വെ​ച്ച സ്ഥ​ല​ത്തെ​ത്തി​യ​പ്പോ​ൾ സ്‌​കൂ​ട്ട​റി​ല്ല. ഇ​തി​നി​ടെ പ​ന്ത​ള​ത്തെ ബാ​ർ ഹോ​ട്ട​ലി​ന്‍റെ പാ​ർ​ക്കിംഗ് ഏ​രി​യ​യി​ൽ‍‍ താ​ക്കോ​ൽ ഉ​ൾ​പ്പെ​ടെ സ്‌​കൂ​ട്ട​ർ ഉ​പേ​ക്ഷി​ക്ക​പ്പെ​ട്ട നി​ല​യി​ലി​രി​ക്കു​ന്ന വി​വ​രം ഹോ​ട്ട​ൽ ജീ​വ​ന​ക്കാ​ർ പോലീ​സി​ല​റി​യി​ച്ചു. പി​ന്നീ​ടാ​ണ് ര​ഘു ഫേ​സ്​​ബു​ക്കി​ൽ സ്കൂ​ട്ട​റി​ന്റെ ചി​ത്രം സ​ഹി​തം പോ​സ്റ്റി​ട്ട​ത്. ഇ​ത് ബ​ന്ധു​ക്ക​ളു​ടെ ശ്ര​ദ്ധ​യി​ൽ​പെ​ട്ട​തോ​ടെ ഉ​ട​മ​യാ​യ സു​ഭ​ദ്രാ​മ്മ ബു​ധ​നാ​ഴ്ച വാ​ഹ​നം തേ​ടി​യെ​ത്തി. ഹോ​ട്ട​ൽ ജീ​വ​ന​ക്കാ​രു​ടെ സാ​ന്നി​ധ്യ​ത്തി​ൽ ര​ഘു സ്‌​കൂ​ട്ട​ർ സു​ഭ​ദ്രാ​മ്മ​ക്ക്​ കൈ​മാ​റി.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

വൈദ്യുതി ഉപയോ​ഗം കുത്തനെ കൂടി ; നിയന്ത്രണം എത്ര നാൾ തുടരേണ്ടി വരുമെന്ന് അറിയില്ല...

0
തിരുവനന്തപുരം: വൈദ്യുതി ഉപയോ​ഗം കുത്തനെ കൂടിയെന്നും നിയന്ത്രണം എത്ര നാൾ തുടരേണ്ടി...

അമിത ഫോൺ ഉപയോഗം ; ബ്രിട്ടനിൽ കൗമാരക്കാരുടെ സാമൂഹികമാധ്യമ ഉപയോഗത്തിന് ‘രാത്രികാല കർഫ്യൂ’ നടപ്പാക്കും

0
ലണ്ടൻ : 16, 17 വയസ്സുള്ള കൗമാരക്കാരുടെ രാത്രികാല സാമൂഹികമാധ്യമ ഉപയോഗം...

മലങ്കര ടൂറിസം അഴിമതി ആരോപണം : റോഷി അഗസ്റ്റിന് ക്ലീൻ ചിറ്റ്

0
കൊച്ചി: മുൻ ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിനെതിരായ മലങ്കര ടൂറിസം...

ഓപ്പറേഷൻ തൂഫാൻ ; ബെം​ഗളൂരുവിൽ നിന്ന് എംഡിഎംഎ കൊണ്ടുവന്ന് വിൽക്കുന്നയാൾ പിടിയിൽ

0
കൊല്ലം :ഓപ്പറേഷൻ തൂഫാൻ പദ്ധതിയുടെ ഭാഗമായി പോലീസ് നടത്തിയ പരിശോധനയിൽ 51.590...