കല്‍പ്പറ്റ : വയനാട്ടിലെ ജില്ലാ സ്‌റ്റേഡിയം ജനകീയമായി മുന്നോട്ടുകൊണ്ടു പോകണമെന്ന് മന്ത്രി മന്ത്രി വി അബ്ദുറഹ്‌മാന്‍ പറഞ്ഞു. മരവയലില്‍ സ്‌റ്റേഡിയം ഉദ്‌ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം. സ്‌റ്റേഡിയങ്ങള്‍ താഴിട്ട് പൂട്ടാനുള്ളതല്ല. പല സ്‌റ്റേഡിയങ്ങളും ഉദ്‌ഘാടനശേഷം പൂട്ടിയിട്ട സാഹചര്യമുണ്ട്. വയനാട്ടില്‍ അതുണ്ടാകരുത്. സ്‌റ്റേഡിയം ഉപയോഗിക്കുന്നവരില്‍നിന്ന് ചെറിയ തുക വാങ്ങി പ്രവര്‍ത്തനഫണ്ട് കണ്ടെത്തണം.
പിണറായി സര്‍ക്കാര്‍ സംസ്ഥാനത്തെ 112 പഞ്ചായത്തുകളില്‍ പുതുതായി സ്റ്റേഡിയം നിര്‍മിച്ചു. 120 കോടി രൂപ വിനിയോഗിച്ചു. മുഴുവന്‍ പഞ്ചായത്തുകളിലും സ്‌റ്റേഡിയം നിര്‍മിക്കുകയാണ് സര്‍ക്കാരിന്‍റെ ലക്ഷ്യം. കായികക്ഷമതാമിഷന്‍ ശക്തിപ്പെടുത്തുന്നതിനുള്ള വിവിധ പദ്ധതികളാണ് നടപ്പാക്കുന്നത്. കായിക പ്രോത്സാഹനം താഴെ തട്ടില്‍ ആരംഭിക്കണം. സ്‌കൂള്‍ പാഠ്യപദ്ധതിയില്‍ കായികം വിഷയമാക്കുകയാണ്. ഒന്ന് മുതല്‍ നാല് വരെയുള്ള ക്ലാസുകളിലാണ് ആദ്യഘട്ടത്തില്‍ നടപ്പാക്കുക. ആഴ്‌ചയില്‍ ഒരു പിര്യേഡ് കായിക വിഷയം പഠിപ്പിക്കും. തുടര്‍ന്ന് യുപിയിലും ഹൈസ്‌കൂള്‍– പ്ലസ്‌ടു വിഭാഗങ്ങളിലേക്കും വ്യാപിപ്പിക്കും.