പത്തനംതിട്ട : അബ്‌ദുൾ കലാം ആസാദിന്‍റെ 134-ാം ജന്മദിന അനുസ്മരണ സമ്മേളനം നടത്തി. ഡി.സി.സി. ജനറൽ സെക്രട്ടറി കാട്ടൂർ അബ്ദുൽ സലാം ഉദ്ഘാടനം നിര്‍വഹിച്ചു. സ്വതന്ത്ര ഇന്ത്യയുടെ ആദ്യ വിദ്യാഭ്യാസ മന്ത്രിയായ അബ്‌ദുൾ കലാം ആസാദിന്‍റെ വിപ്ലവകരമായ വിദ്യാഭ്യാസ നയങ്ങൾ രാഷ്ട്ര പുരോഗതിക്കു കരുത്തു പകർന്നതായി ഡി.സി.സി. ജനറൽ സെക്രട്ടറി കാട്ടൂർ അബ്ദുൽ സലാം പറഞ്ഞു.
ജില്ലാ പ്രസിഡന്‍റ് ബാബു മാമ്പറ്റ അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി അംജത് അടൂർ, ഷാജി കുളനട, പി.എം.റെജിമോൻ, മേഴ്‌സി മാത്യു, സലിം പെരുനാട്, അബ്ദുൽ കലാം ആസാദ്, ഷാനവാസ് പെരിങ്ങമല, ഷാജി മുല്ലശ്ശേരി എന്നിവർ പ്രസംഗിച്ചു.