സൗദി തടവിൽ കഴിയുന്ന അബ്ദുൾ റഹീം ഉടൻ ജയിൽ മോചിതനാകും

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട്: സൗദി തടവിൽ കഴിയുന്ന ഫറോക്ക് സ്വദേശി അബ്ദുൾ റഹീം ഉടൻ ജയിൽ മോചിതനാകും. അടുത്ത കോടതി സിറ്റിം​ഗിൽ മോചന ഉത്തരവ് ഇറങ്ങുമെന്ന് റഹീമിന്റെ അഭിഭാഷകൻ കുടുംബത്തെ അറിയിച്ചു. 10 ദിവസത്തിന് ശേഷം റഹീമിന് വീട്ടിലെത്താനാകുമെന്ന് പ്രതീക്ഷയിലാണ് കുടുംബം. മോചനത്തിനായുള്ള നടപടി ക്രമങ്ങൾ ഏകദേശം പൂർത്തിയായിക്കഴിഞ്ഞിട്ടുണ്ട്. ഒരാഴ്ചക്കുള്ളിൽ തിരികെ എത്തുമെന്നാണ് റഹീം പറഞ്ഞതെന്ന് സഹോദരിയുടെ മകൻ മാധ്യമങ്ങളോട് പറഞ്ഞു. ഞായറാഴ്ച അവർ അറിയിക്കാമെന്ന് പറഞ്ഞിട്ടുണ്ട്. എന്തായാലും പത്തോ പതിനഞ്ചോ ദിവസങ്ങൾക്കുള്ളിൽ റഹീം റിലീസാകും. വിളിച്ചപ്പോൾ സന്തോഷത്തിലാണ് മറുപടി പറഞ്ഞത്. ദിവസങ്ങൾ നീങ്ങുന്നില്ലെന്നാണ് ആള് വിളിച്ചപ്പോ പറഞ്ഞത്. സഹോദരിയുടെ മകന്റെ വാക്കുകളിങ്ങനെ.

എന്റെ കുട്ടി ഒന്നിങ്ങട് വന്നോട്ടെ, എനിക്കിപ്പോ ഒന്നും പറയാൻ കഴിയുന്നില്ല. വന്ന് ഒന്ന് കണ്ടാലേ എനിക്ക് സമാധാനമുള്ളൂ. വിളിക്കും, എന്തൊക്കെ വർത്താനം എന്നൊക്കെ ചോദിക്കും. അവനോടും ഒന്നും പറയാൻ കഴിയാറില്ല. ഒന്ന് വന്ന് കണ്ടാലേ എനിക്ക് സമാധാനമുള്ളൂ. സന്തോഷമായിട്ടിരിക്കാൻ അവനെന്നോട് പറയും എന്നാല് അങ്ങനെയിരിക്കാൻ പറ്റണ്ടേ? റഹീമിന്റെ ഉമ്മ ചോദിക്കുന്നു. പ്രതീക്ഷയോടു കൂടെ റഹീമിനെ കാത്തിരിക്കുകയാണ് ഈ കുടുംബം. സ്പോൺസറുടെ ചലനശേഷി നഷ്ടപ്പെട്ട മകനെ കൊലപ്പെടുത്തിയ കേസിൽ 18 വർഷമായി അബ്ദുൽ റഹീം ജയിലിൽ കഴിയുകയാണ്. റഹീമിന്റെ മോചനത്തിനായി സമാഹരിച്ച ദയധനമായ ഒന്നര കോടി സൗദി റിയാൽ കെട്ടിവെച്ചതോടെ അബ്ദുൽ റഹീമിന്റെ വധശിക്ഷ റിയാദ് ക്രിമിനൽ കോടതി റദ്ദ് ചെയ്തിരുന്നു. റഹീമിന്റെ മോചനത്തിനായി സമാഹരിച്ച 47 കോടിയിലേറെ ഇന്ത്യൻ രൂപയിൽ നിന്നാണ് ദയധനമായ ഒന്നര കോടി സൗദി റിയാൽ നാട്ടിലെ ട്രസ്റ്റ് വിദേശകാര്യ മന്ത്രാലയത്തിന് നൽകിയത്.

2006 ൽ റിയാദിൽ ഡ്രൈവർ ജോലിക്കെത്തിയ അബ്ദുൽ റഹീമിന്റെ സ്പോൺസർ ഫായിസ് അബ്ദുല്ല അബ്ദുറഹ്‌മാൻ അൽശഹ്‌രിയുടെ മകനായ 15 കാരൻ അനസ് അൽശഹ്‌രിയാണ് കൊല്ലപ്പെട്ടത്. ചലനശേഷിയില്ലാത്ത അനസിനെ ശുശ്രൂഷിക്കലായിരുന്നു അബ്ദുറഹീമിന്റെ പ്രധാന ജോലി. കഴുത്തിൽ ഘടിപ്പിച്ച പ്രത്യേക ഉപകരണത്തിലൂടെയാണ് അനസിന് ഭക്ഷണവും വെള്ളവുമെല്ലാം നൽകിയിരുന്നത്. അനസുമായി വാഹനത്തിൽ പോകുന്നതിനിടെ അബദ്ധത്തിൽ കഴുത്തിലെ ഉപകരണത്തിൽ അബ്ദുൽറഹീമിന്റെ കൈ തട്ടിയതോടെ കുട്ടി മരിക്കുകയായിരുന്നു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ശക്തമായ മഴ തുടരുമെന്ന് മുന്നറിയിപ്പ്; അഞ്ച് ജില്ലകളിൽ നാളെ ഓറഞ്ച് അലേർട്ട്; ജനങ്ങൾ ജാഗ്രത...

0
തിരുവനന്തപുരം: അടുത്ത രണ്ട് ദിവസങ്ങള്‍ സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളില്‍ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന്...

തോട്ടപ്പള്ളി സ്പിൽവേയിൽ അടിയന്തര സന്ദർശനം നടത്തി മന്ത്രിമാരായ എം ലിജുവും രമേശ്...

0
ആലപ്പുഴ : കുട്ടനാട്ടിലെയും സമീപ പ്രദേശങ്ങളിലെയും വെള്ളപ്പൊക്ക ഭീഷണി ഒഴിവാക്കുന്നതിനായി തോട്ടപ്പള്ളി...

ഡ്യൂട്ടി മുടക്കി സ്വകാര്യ പ്രാക്ടീസ്; അടൂർ ജനറൽ ആശുപത്രിയിലെ ഡോക്ടർക്കെതിരെ പരാതി

0
അടൂർ: പത്തനംതിട്ടയില്‍ ഡ്യൂട്ടിക്കിടെ സർക്കാർ ഡോക്ടർ സ്വകാര്യ പ്രാക്ടീസിന് പോയതായി പരാതി....

​”എന്റെ ജനങ്ങളെ പിരിഞ്ഞിരിക്കാനാവില്ല”; ഡിസംബറോടെ ബംഗ്ലാദേശിലേക്ക് തിരിച്ചെത്തുമെന്ന് ഷെയ്ഖ് ഹസീന

0
ന്യൂഡല്‍ഹി: ഡിസംബറില്‍ ബംഗ്ലാദേശിലേക്ക് മടങ്ങുമെന്ന് ബംഗ്ലാദേശ് മുന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന....