Monday, April 21, 2025 9:16 pm

സിസ്റ്റര്‍ സ്റ്റെഫി കന്യകയല്ല ; കന്യാചര്‍മം വെച്ചു പിടിപ്പിച്ചത്‌

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: അഭയ കൊലക്കേസ് ഇന്നും ഒരു പ്രഹേളികയായി തുടരുകയാണ്. സിസ്റ്റര്‍ സ്റ്റെഫിയ്ക്ക് സിസ്റ്റര്‍ അഭയയുടെ മരണത്തില്‍ പങ്കുണ്ടെന്ന് വ്യക്തമായിട്ടുണ്ടെങ്കിലും സാക്ഷികള്‍ ഇല്ലാത്തതും തങ്ങളല്ല ഇത് ചെയ്തതെന്ന പ്രതികളുടെ ഉറച്ച നിലപാടും അഭയ കേസ് കഴിഞ്ഞ 28 വര്‍ഷമായി ഇന്നും ഒരിടത്തും എത്താത്തത്. കേസിലെ രണ്ടാം പ്രതി സിസ്റ്റര്‍ സെഫിയെ അറസ്റ്റിന് ശേഷം നടത്തിയ മെഡിക്കല്‍ പരിശോധനയില്‍ സ്റ്റെഫി കന്യകയാണ് എന്ന് സ്ഥാപിക്കാന്‍ ഹൈമനോപ്ലാസ്റ്റി സര്‍ജറി നടത്തിയതായി കണ്ടെത്തിയെന്ന് സിബിഐ ഡിവൈഎസ്പി മൊഴി നല്‍കി. ഇക്കാര്യം അവരെ പരിശോധിച്ച ഡോക്ടര്‍മാരാണ് തന്നോട് പറഞ്ഞതെന്നും സിബിഐ അന്വേഷണ സംഘത്തിലെ അംഗമായ ചെന്നൈ യൂണിറ്റ് സിബിഐ ഡി.വൈ.എസ്പി. ആയിരുന്ന എന്‍.സുരേന്ദ്രന്‍ മൊഴി നല്‍കി.

ആലപ്പുഴ ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജിലെ പൊലീസ് സര്‍ജനായ ഡോ. പി. രമയും പ്രിന്‍സിപ്പല്‍ ഡോ. ലളിതാംബിക കരുണാകരനുമാണ് ഇക്കാര്യം തന്നോട് പറഞ്ഞതെന്നാണ് പ്രോസിക്യൂഷന്‍ നാല്‍പത്തിമൂന്നാം സാക്ഷിയായി മൊഴി നല്‍കിയ എന്‍ സുരേന്ദ്രന്‍ വ്യക്തമാക്കിയത്. അഭയ കേസിലെ പ്രതികളെ അറസ്റ്റ് ചെയ്തതിനെ തുടര്‍ന്ന് രണ്ടാം പ്രതി സിസ്റ്റര്‍ സ്റ്റെഫി മെഡിക്കല്‍ പരിശോധന നടത്തുവാന്‍ കസ്റ്റഡിയില്‍ വാങ്ങി കൊണ്ടുപോയത് താനായിരുന്നുവെന്നും അദ്ദേഹം മൊഴി നല്‍കി.

2008 നവംബര്‍ 25 ന് പരിശോധന നടത്തിയപ്പോഴാണ് കന്യാ ചര്‍മ്മം കൃത്രിമമായി വച്ചുപിടിപ്പിച്ചത് കണ്ടെത്താന്‍ ഇടയായതെന്നും അദ്ദേഹം മൊഴി നല്‍കി. സിബിഐ അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്ന ഡി.വൈ.എസ്പി. ആയിരുന്ന സലിം, സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ അബ്ദുള്‍ അസീസ് എന്നിവരെയും സിബിഐ കോടതി വിസ്തരിച്ചു.

2008 നവംബര്‍ 18 നാണ് സിബിഐ പ്രതികളെ അറസ്റ്റ് ചെയ്യുന്നത്. ഇതേ തുടര്‍ന്നാണ് മെഡിക്കല്‍ പരിശോധന നടത്തിയത്. സിസ്റ്റര്‍ അഭയ കൊല്ലപ്പെട്ടിട്ട് ഇപ്പോള്‍ 28 വര്‍ഷം കഴിഞ്ഞു. ഫാ.തോമസ് കോട്ടൂര്‍, സിസ്റ്റര്‍ സെഫി എന്നീ പ്രതികളാണ് ഇപ്പോള്‍ വിചാരണ നേരിടുന്നത്. പ്രോസിക്യൂഷന്‍ സാക്ഷികളുടെ വിസ്താരം അന്തിമ ഘട്ടത്തിലേക്ക് എത്തി നില്‍ക്കുകയാണ്. കേസിന്റെ വിചാരണ 30 ന് തുടരും.

രാഷ്ട്രീയ കേരളത്തില്‍ ഏറ്റവും അധികം അട്ടിമറികള്‍ നടന്ന കേസാണ് അഭയ കേസ്. ഫാ. കോട്ടൂരും സിസ്റ്റര്‍ സെഫിയും തമ്മിലുള്ള ലൈംഗിക ബന്ധത്തിന് അഭയ സാക്ഷ്യം വഹിക്കേണ്ടി വന്നതാണ് കൊലാപാതകത്തിലേക്ക് നയിച്ചത് എന്നാണ് കേസ് അന്വേഷിച്ച്‌ സിബിഐ കണ്ടെത്തിയിരിക്കുന്നത്.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ ജില്ലാ കാര്യാലയത്തില്‍ അപ്രന്റിസുമാരെ തിരഞ്ഞെടുക്കുന്നു ; അഭിമുഖം ഏപ്രില്‍...

0
സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ ജില്ലാ കാര്യാലയത്തില്‍ അപ്രന്റിസുമാരെ തിരഞ്ഞെടുക്കുന്നതിന് ഏപ്രില്‍...

കൊട്ടാരക്കരയിൽ നിയന്ത്രണം വിട്ട കാർ ഇടിച്ച് ബൈക്ക് യാത്രികനായ യുവാവ് മരിച്ചു

0
കൊല്ലം: കൊട്ടാരക്കരയിൽ വാഹനാപകടത്തിൽ ബൈക്ക് യാത്രികൻ മരിച്ചു. ഇഞ്ചക്കാട് സ്വദേശി ഷൈൻ...

സൂത്രവാക്യം സിനിമയുടെ ഐസി യോഗം അവസാനിച്ചു ; വിൻസിയും ഷൈനും മൊഴി നൽകി

0
കൊച്ചി: സൂത്രവാക്യം സിനിമയുടെ ഐസി യോഗം അവസാനിച്ചു. നടി വിൻസി അലോഷ്യസും...

കുടുംബശ്രീ അംഗങ്ങള്‍ക്ക് തൊഴിലവസരം

0
ഇന്ത്യ പോസ്റ്റ് പേയ്മെന്റ്സ് ബാങ്കില്‍ ബിസിനസ് കറസ്പോണ്‍ന്റ് ഒഴിവിലേക്ക് കുടുംബശ്രീ അംഗങ്ങളെ...