ഇലന്തുരിൽ കാട്ടുപന്നിയുടെ ആക്രമണം ; ഒരാൾക്ക് ഗുരുതര പരിക്ക് 

For full experience, Download our mobile application:
Get it on Google Play

ഇലന്തൂർ : പട്ടാപ്പകലുണ്ടായ കാട്ടുപന്നിയുടെ ആക്രമണത്തിന് പരിക്കേറ്റ  ഗൃഹനാഥനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇലന്തൂർ വലിയ വെട്ടം ഞുണിക്കൽ തോമസ് തോമസ് ( ജോണി)നാണ് പരിക്കേറ്റത്. ബുധനാഴ്ച ഉച്ചക്ക് 12മണിയോടെ  വീടിനു മുൻപിൽ വെച്ചായിരുന്നു ആക്രമണം. റോഡിലൂടെ പാഞ്ഞു വന്ന പന്നി ജോണിയെ കുത്തി വീഴ്ത്തുകയായിരുന്നു. കുത്തേറ്റു നിലത്തു വീണ ജോണിയെ നാട്ടുകാർ കോഴഞ്ചേരിയിലെ ഒരു സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഇലന്തൂർ പഞ്ചായത്തിന്റെ പല പ്രദേശങ്ങളിലും പന്നി ശല്യം രൂക്ഷമായിട്ടുണ്ട്. ഇലന്തൂർ മാർക്കറ്റ്, വലിയവട്ടം, ബെഥേൽ ഭാഗം, മൈലാടുംപാറ, വാര്യാപുരം, പൂക്കോട്, പര്യാരം, ഇടപ്പരിയാരം എന്നിവടങ്ങളിൽ വ്യാപകമായി കൃഷി നശിപ്പിച്ചു. കർഷകർക്ക് വലിയ നഷ്ടമാണ് സംഭവിച്ചിട്ടുള്ളത്. കൃഷി ചെയ്യാതെ കാടു കയറി കിടക്കുന്ന സ്ഥലങ്ങൾ പന്നികളുടെ തവളമാണ്. ഏക്കർ കണക്കിന് കൃഷി ഭൂമി ഇങ്ങനെ കാടുകയറി കിടപ്പുണ്ട്.

മാർക്കറ്റ് ഭാഗത്തു ഒരു സ്ഥാപനത്തിന്റെ കാടുകയറി കിടക്കുന്ന ഭൂമിയിൽ പന്നി കൂട്ടം തന്നെ ഉണ്ട്. ഇത്തരം സ്ഥലങ്ങളിലെ കാട് നീക്കിയാൽ തന്നെ പന്നികളുടെ ശല്യം ഒരു പരിധിവരെ നിയന്തിക്കാൻ കഴിയും. ഇതദ്യമായാണ് പന്നിയുടെ ആക്രമണം ഉണ്ടാവുന്നത്. പന്നി ശല്യത്തിൽ നിന്ന് നാടിനെ രക്ഷിക്കാൻ സർക്കാർ അടിയന്തിരമായി ഇടപടണമെന്ന് ബ്ലോക്ക്‌ പഞ്ചായത്ത്‌ മുൻ പ്രസിഡന്റ്‌ എം. ബി. സത്യൻ ആവശ്യപ്പെട്ടു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വടകരയിൽ പുഴയിൽ ഒഴുക്കിൽപ്പെട്ട് രണ്ട് വിദ്യാർഥികൾ മരിച്ചു

0
വടകര: വടകര മണിയൂർ ചൊവ്വാ പുഴയിൽ ഒഴുക്കിൽപ്പെട്ട് രണ്ട് വിദ്യാർഥികൾ മരിച്ചു....

റാന്നിയിൽ ശ്രീനാരായണ ഗുരുദേവന്റെ 172-ാമത് ജയന്തി വിപുലമായി ആഘോഷിച്ചു

0
റാന്നി: എസ്.എൻ.ഡി.പി. യോഗം 362-ാം നമ്പർ അത്തിക്കയം ശാഖാ യോഗത്തിന്റെ നേതൃത്വത്തിൽ...

തീവ്രമായ ചൂടിൽ വെന്തുരുകി യൂറോപ്പ്; ജർമനിയിലെ മാത്രം മരണസംഖ്യ പതിനായിരക്കണക്കിന് കവിയുന്നു

0
ബെർലിൻ: തുടർച്ചയായ ഉഷ്ണതരംഗങ്ങൾ യൂറോപ്പിൽ വലിയ ദുരന്തമായി മാറുന്നു. ഈ വേനൽക്കാലത്ത്...

പെരുനാട് ശ്രീനാരായണ ഗുരുദേവ ജയന്തി വിപുലമായി ആഘോഷിച്ചു

0
പെരുനാട്: എസ്.എൻ.ഡി.പി. യോഗം പെരുനാട് സംയുക്ത സമിതിയുടെയും പോഷക സംഘടനകളുടെയും പെരുനാട്...