അഭിമന്യോദയം എൻഎസ്എസ്‌ കരയോഗത്തിന്റെ രാമായണമാസാചരണം 42-ാം വർഷത്തിലേക്ക്

For full experience, Download our mobile application:
Get it on Google Play

ഐമാലി കിഴക്ക് : 4656-ാം നമ്പർ അഭിമന്യോദയം എൻഎസ്എസ്‌ കരയോഗത്തിന്റെ രാമായണമാസാചരണം 42-ാം വർഷത്തിലേക്ക്. കർക്കടകം ഒന്നുമുതൽ 31 വരെ അംഗങ്ങളുടെ വീടുകൾ സന്ദർശിച്ച് രാമായണപാരായണം നടത്തുന്നതാണ് രീതി. 60 അംഗങ്ങളാണ് കരയോഗത്തിലുള്ളത്. വൈകിട്ട് ഏഴിന് തുടങ്ങി 10.30 വരെയാണ് രാമായണപാരായണം. ഈ വർഷത്തേത് 17-ന് മഠത്തിൽ രഘുനാഥിന്റെ വസതിയിൽ ആരംഭിച്ചു. സന്ധ്യാനാമജപം, രാമായണപാരായണം എന്നിവയായിരുന്നു തുടക്കം. രാമായണത്തിലെ 35 പേജുകൾ വായിച്ച് ഒരുദിവസത്തെ ചടങ്ങ് പൂർത്തിയാക്കും. കർക്കടം 31-ന് ഒരുദിവസത്തെ പാരായണമാണ് നടക്കുന്നത്. ഭജന, പ്രഭാഷണം എന്നിവയും അന്നുണ്ടായിരിക്കും.

42 വർഷമായി മുടങ്ങാതെ ഇത്തരമൊരു ചടങ്ങ് നടത്താൻ കഴിഞ്ഞത് അംഗങ്ങളുടെ കൂട്ടായ്മ കൊണ്ടാണെന്ന് കരയോഗം സെക്രട്ടറി ടി.പി. ഹരിദാസൻനായർ പറഞ്ഞു. കരയോഗം പ്രസിഡന്റ് ഇടനാട്ട് ഉണ്ണികൃഷ്ണൻനായർ, വൈസ് പ്രസിഡന്റ് ആർ.കെ. നായർ, ജോയിന്റ് സെക്രട്ടറി പെരുവേലിൽ രാധാകൃഷ്ണൻനായർ, രാജു ശ്രീനിലയം, വനിതാകരയോഗം അംഗങ്ങൾ ആയ രാജി, ശശികല, ശ്യാമള, രാധിക, പ്രന്നകുമാരി, പദ്മകുമാരി, മായ, ജയ എന്നിവരും രാമായണ മാസാചരണത്തിന് നേതൃത്വം നൽകുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ടാക്സി ഡ്രൈവറായ യുവാവിനെ കാലടി പോലീസ് സ്റ്റേഷനിൽ ക്രൂരമായി മർദ്ദിച്ചതിൽ നടപടി

0
കൊച്ചി: കാലടി പോലീസ് സ്റ്റേഷനിൽ കസ്റ്റഡിയിലെടുത്ത ടാക്സി ഡ്രൈവറായ യുവാവിനെ...

കായംകുളം താലൂക്ക് ആശുപത്രിയിൽ അക്രമി സംഘങ്ങളുടെ ഏറ്റുമുട്ടൽ : സ്റ്റാഫ് നഴ്സിന് പരിക്ക്

0
കായംകുളം : കായംകുളം താലൂക്ക് ആശുപത്രിയിൽ അക്രമി സംഘങ്ങൾ തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ...

മധ്യപ്രദേശിലെ സാഗറിൽ വ്യാജമദ്യം കഴിച്ച് ഒൻപതുപേർ മരിച്ചു ; നിരവധി ആളുകൾ ആശുപത്രിയിൽ

0
ഭോപ്പാൽ: മധ്യപ്രദേശിലെ സാഗർ ജില്ലയിൽ വ്യാജമദ്യം കഴിച്ച് ഒൻപതുപേർ മരിച്ചു. നിരവധി...

ഓഫ് റോഡ് വാഹനത്തിന് പിഴയിട്ടതുമായി ബന്ധപ്പെട്ട വിവാദത്തിൽ നിലപാട് വ്യക്തമാക്കി അബിൻ വർക്കി

0
പത്തനംതിട്ട: അടൂരില്‍ പ്രളയരക്ഷാപ്രവര്‍ത്തനത്തിന് പോയ ഓഫ് റോഡ് വാഹനത്തിന് മോഡിഫിക്കേഷന്റെ...