Friday, July 4, 2025 10:53 am

ത്രിപുര ലക്ഷ്യമിട്ട് തൃണമൂല്‍ ; അഭിഷേക് ബാനര്‍ജി റോഡ് ഷോയുമായി ഇറങ്ങും

For full experience, Download our mobile application:
Get it on Google Play

കൊൽക്കത്ത : തൃണമൂല്‍ കോണ്‍ഗ്രസിനെ നയിക്കാന്‍ അഭിഷേക് ബാനര്‍ജി എംപി ബുധാനാഴ്ച റോഡ് ഷോയുമായി ഇറങ്ങും. 2023ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ തൃണമൂലിന്റെ ശക്തി ഉറപ്പിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ത്രിപുരയില്‍ തുടക്കമായി.

ത്രിപുരയിലെ അഗര്‍ത്തലയിലാണ് ബുധനാഴ്ച റോഡ് ഷോ നടത്തുക . അഭിഷേക് ബാനര്‍ജി അതിന് നേതൃത്വം നല്‍കും. തൃണമൂല്‍ കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി കുനാല്‍ ഘോഷ് പറഞ്ഞു. പശ്ചിമബംഗാളില്‍ നിന്നുള്ള തൃണമൂല്‍ എംപിമാരും എംഎല്‍എമാരും അഭിഷേക് ബാനര്‍ജിക്കൊപ്പം ത്രിപുരയിലെത്തും.

കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ബിജെപിക്കെതിരെ മികച്ച വോട്ടുശതമാനം നേടി വിജയിച്ച തൃണമൂല്‍ 2024ലെ ലോക്‌സഭാ തെഞ്ഞെടുപ്പിന് മുന്‍പ് ദേശീയ തലത്തിലേക്ക് ശക്തമായി ഉയര്‍ന്നുവരാനാണ് നീക്കങ്ങള്‍ നടത്തുന്നത്. സംസ്ഥാനത്ത് 60ല്‍ 40 നിയമസഭാ സീറ്റുകളും ബിജെപിയുടേയോ സഖ്യകക്ഷികളുടെയോ കൈവശമാണ്. ബിജെപി അധികാരം നിലനിര്‍ത്തിയിരുന്ന അസമിലും തൃണമൂല്‍ ലക്ഷ്യം വെച്ചുകഴിഞ്ഞു.

ത്രിപുരയില്‍ സിപിഐഎം-ബിജെപി പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ സിപിഐഎം ഓഫിസുകളും കെട്ടിടങ്ങളും തീവെച്ചുനശിപ്പിച്ചിരുന്നു.

തൃണമൂലിന്റെ വളര്‍ച്ചയില്‍ നിന്ന് ജനശ്രദ്ധ തിരിക്കാന്‍ ബിജെപി മനപൂര്‍വം സിപിഐഎമ്മിനെതിരെ ആക്രമണം നടത്തുകയാണ്. പക്ഷേ ആ തന്ത്രം ഫലിക്കില്ല സിപിഐഎം പ്രവര്‍ത്തരോട് സഹതാപവും അവര്‍ക്ക് പിന്തുണയുമുണ്ട്- കുനാല്‍ ഘോഷ് പറഞ്ഞു. അതേസമയം ത്രിപുരയില്‍ നിലവിലെ സാഹചര്യത്തില്‍ തൃണമൂലിന്റെ പ്രാചാരണങ്ങള്‍ നടത്തുന്നതിനെതിരെ സിപിഐഎം സംസ്ഥാന സെക്രട്ടറി ബൈജാന്‍ ഝാര്‍ വിമര്‍ശിച്ചു.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

വാഹനം ഹോണ്‍ അടിച്ചത് ചോദ്യം ചെയ്തതിന് സിവിൽ ഡിഫൻസ് അംഗത്തെ മർദിച്ചയാൾ അറസ്റ്റിൽ

0
കോഴിക്കോട് : വാഹനം ഹോണ്‍ അടിച്ചത് ചോദ്യം ചെയ്തതിന് സിവിൽ ഡിഫൻസ്...

ആലപ്പുഴ പൂച്ചാക്കലിൽ 1200 ഗ്രാം കഞ്ചാവുമായി ക്രിമിനൽ കേസ് പ്രതികള്‍ പിടിയില്‍

0
ആലപ്പുഴ: പൂച്ചാക്കലിൽ ലഹരി വസ്തുക്കളുമായി ക്രിമിനൽ കേസ് പ്രതികള്‍ പിടിയില്‍. തൈക്കാട്ടുശ്ശേരി...

തിരുവല്ല പൊടിയാടിയില്‍ കാണപ്പെട്ട പുലിയോട് സാദൃശ്യമുള്ള ജീവി പൂച്ചപ്പുലിയാണെന്ന് സ്ഥിരീകരിച്ച് വനംവകുപ്പ്

0
തിരുവല്ല : തിരുവല്ല പൊടിയാടിയില്‍ കാണപ്പെട്ട പുലിയോട് സാദൃശ്യമുള്ള ജീവി...

ആരോഗ്യമന്ത്രി വീണാ ജോര്‍ജ്ജ് രാജി വെക്കും ; നിര്‍ണ്ണായക തീരുമാനം ഇന്ന്

0
തിരുവനന്തപുരം : ആരോഗ്യമന്ത്രി വീണാ ജോര്‍ജ്ജിന്റെ രാജി സംബന്ധിച്ച നിര്‍ണ്ണായക തീരുമാനം...