എല്ലാ സര്‍ക്കാര്‍ ഓഫീസുകളും പൊതു ഇടങ്ങളും ഭിന്നശേഷി സൗഹൃദമാക്കണം : മന്ത്രി വീണാ ജോര്‍ജ്

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍ ഓഫീസുകളും പൊതു ഇടങ്ങളും ഭിന്നശേഷി സൗഹൃദമാക്കണമെന്നും ഇതിനായി ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കണമെന്നും ആരോഗ്യ-വനിതാ ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. പത്തനംതിട്ട ജില്ലാ സാമൂഹ്യനീതി വകുപ്പിന്റെ വയോജന, ഭിന്നശേഷി സൗഹൃദമായ പുതിയ ഓഫീസ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.

പത്തനംതിട്ട കോളജ് റോഡിലുള്ള മണ്ണില്‍ റീജന്‍സിയുടെ താഴെത്തെ നിലയിലുള്ള പുതിയ ഓഫീസ് വയോജനങ്ങള്‍ക്കും ഭിന്നശേഷിക്കാര്‍ക്കും ഒരേ പോലെ ഗുണം ചെയ്യുന്നതാണ്. മാറ്റം നമ്മുടെ ഓഫീസില്‍ നിന്നാകട്ടെ എന്നതായിരുന്നു ആഗ്രഹം. ജില്ലയിലെ ധാരാളം സര്‍ക്കാര്‍ ഓഫീസുകള്‍ വാടക മുറികളിലാണ് പ്രവര്‍ത്തിക്കുന്നത്. സര്‍ക്കാരിന്റെ സ്ഥലം എത്രത്തോളമുണ്ടെന്ന് കണ്ടെത്തുന്നതിനായി ജില്ലാ കളക്ടറോട് ആവശ്യപ്പെട്ടിട്ടുണ്ട്.

വനിതാ വികസന കോര്‍പറേഷന്റെ ജില്ലാ ഓഫീസ് പത്തനംതിട്ടയില്‍ വരാന്‍ പോവുകയാണ്. ജില്ലയിലെ സ്ത്രീകള്‍ക്ക് കോര്‍പ്പറേഷനില്‍ നിന്ന് ലോണ്‍ എടുക്കുന്നതിന് ഇത് സഹായിക്കും. കുറഞ്ഞ പലിശയില്‍ ലോണ്‍ ലഭ്യമാകും. വനിതാ വികസന കോര്‍പറേഷന്റെ ഹോസ്റ്റല്‍ സംവിധാനം ആരംഭിക്കാന്‍ ആലോചിക്കുന്നുണ്ട്. എല്ലാ ആധുനിക സൗകര്യങ്ങളോടും കൂടിയ സുരക്ഷിതമായ ഒരു ഹോസ്റ്റലായിരിക്കും സാധ്യമാവുകയെന്നും മന്ത്രി പറഞ്ഞു.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ഓമല്ലൂര്‍ ശങ്കരന്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ജില്ലാ കളക്ടര്‍ ഡോ.ദിവ്യ എസ് അയ്യര്‍, ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാന്‍ ജിജി മാത്യു, ജില്ലാ സാമൂഹിക നീതി ഓഫീസര്‍ ജെ. ഷംലാ ബീഗം, ജില്ലാ വനിതാ ശിശുവികസന ഓഫീസര്‍ പി.എസ് തസ്‌നിം,  സാമൂഹിക നീതി ഓഫീസ് ജൂനിയര്‍ സൂപ്രണ്ട് എം.എസ് ശിവദാസ്, റിട്ട.ഓള്‍ഡ് ഏജ് ഹോം സൂപ്രണ്ട് ജാഫര്‍ ഖാന്‍, ഓര്‍ഫനേജ് കൗണ്‍സിലര്‍ സതീഷ് തങ്കച്ചന്‍,  ക്ലര്‍ക്ക് കൃഷ്ണകുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഗുരുവായൂരിൽ റെക്കോഡ് ഭേദിച്ച് ഇന്ന് 420 കല്യാണങ്ങൾ നടന്നു

0
തൃശ്ശൂർ: ഗുരുവായൂരിൽ റെക്കോഡ് ഭേദിച്ച് കല്യാണത്തിരക്ക്. ചിങ്ങമാസത്തിലെ അവസാന ഞായറാഴ്ചയായ ഇന്ന്...

ഫുട്ബോൾ മത്സരത്തിനിടെ പെൺകുട്ടിക്ക് നേരെ അശ്ലീല ആംഗ്യം ; കൊച്ചിയിൽ 21 വിദ്യാർത്ഥികൾക്കെതിരെ...

0
കൊച്ചി: ഫുട്ബോൾ മത്സരത്തിനിടെ പെൺകുട്ടിക്ക് നേരെ അശ്ലീല ആംഗ്യം കാണിച്ചു....

മണ്ണുത്തി-വടക്കഞ്ചേരി ദേശീയപാതയിൽ ബസ് കാത്തുനിന്ന മൂന്നുപേരെ കാർ ഇടിച്ച് തെറിപ്പിച്ചു

0
തൃശ്ശൂർ: മണ്ണുത്തി-വടക്കഞ്ചേരി ദേശീയപാത 544 വാണിയംപാറയിൽ ബസ് കാത്തുനിന്ന മൂന്നുപേരെ കാർ...

തെരഞ്ഞെടുപ്പ് തോൽവി സംബന്ധിച്ച് കേന്ദ്ര-സംസ്ഥാന സമിതികൾ ഉന്നയിച്ച വിമർശനങ്ങൾ മറികടക്കാനാണ് റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നതെന്ന് എം.വി....

0
കോഴിക്കോട്: തെരഞ്ഞെടുപ്പ് തോൽവി സംബന്ധിച്ച് കേന്ദ്ര-സംസ്ഥാന സമിതികൾ ഉന്നയിച്ച വിമർശനങ്ങൾ മറികടക്കാനാണ്...