മനോഹരമായ ഒരു സദ്യയെ നാറ്റിക്കുന്ന അവസ്ഥ! ‘ചിക്കൻ മസാല’ പ്രയോഗത്തിന് ശശികലയ്ക്ക് അബിൻ വർക്കിയുടെ മറുപടി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട: ക്രിസ്തീയ ഭക്തിഗാന വിവാദത്തിൽ നന്ദഗോവിന്ദം ഭജൻസിനെതിരെ ഹിന്ദു ഐക്യവേദി നേതാവ് കെ.പി. ശശികല നടത്തിയ വിമർശനത്തിന് മറുപടിയുമായി യൂത്ത് കോൺഗ്രസ് നേതാവ് അബിൻ വർക്കി. നല്ല ഒന്നാന്തരം സദ്യയുടെ അറ്റത്ത് അല്പം നായകാഷ്ടം വച്ചാൽ സദ്യ മുഴുവൻ നാറുന്നത് പോലെയാണ് ശശികലയെ പ്പോലുള്ളവരുടെ ഇടപെടലെന്ന് അബിൻ വർക്കി രൂക്ഷമായി പരിഹസിച്ചു. “ചിക്കൻ മസാല നല്ലതാണ്, പക്ഷേ പായസത്തിലിടരുത്” എന്ന ശശികലയുടെ പരാമർശത്തെയാണ് അബിൻ വർക്കി ഫേസ്ബുക്ക് പോസ്റ്റിലൂടെ നേരിട്ടത്. ക്ഷേത്രക്കമ്മിറ്റിക്കോ അവിടെയിരുന്ന ഭക്തർക്കോ പാട്ടിൽ പരാതിയില്ല. പിന്നെയെന്തിനാണ് പുറത്തുനിന്നുള്ളവർ കുത്തിത്തിരിപ്പിന് വരുന്നത്. പള്ളിപ്പെരുന്നാളുകളിൽ ‘പള്ളിക്കെട്ട് ശബരിമലയ്ക്ക്’ എന്ന പാട്ട് കേൾക്കാറുണ്ട്. അതുപോലെ ക്ഷേത്രങ്ങളിലെ ഗാനമേളകളിൽ ‘യിസ്രയേലിൻ നാഥനായി’ എന്ന ഗാനവും മാപ്പിളപ്പാട്ടുകളും സർവ്വസാധാരണമാണ്.

പാട്ടിൽ മതം തിരയുന്ന സ്വഭാവം പത്തുകൊല്ലം മുൻപ് വരെ മലയാളിക്കില്ലായിരുന്നു. മനോഹരമായ ഒരു സദ്യയെ നാറ്റിക്കുന്ന അവസ്ഥയാണ് ഇത്തരം വർഗീയ പരാമർശങ്ങൾ ഉണ്ടാക്കുന്നതെന്നും അബിൻ വർക്കി കുറിച്ചു. കോട്ടയം വേമ്പിൻകുളങ്ങര ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിൽ ‘ഈ പരദേവനഹോ’ എന്ന ഗാനം ആലപിച്ചതിനെ തുടർന്നാണ് വിവാദം ഉടലെടുത്തത്. ഇരിക്കുന്ന കൊമ്പ് മുറിക്കുന്നതിന് തുല്യമാണ് ഇത്തരം പ്രവൃത്തികളെന്നുമായിരുന്നു ശശികലയുടെ പ്രതികരണം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബംഗാളിൽ കോൺഗ്രസും ഇടതുമുന്നണിയും സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു ; ബിജെപിയുടെ സ്ഥാനാർത്ഥികളായില്ല

0
കൊൽക്കത്ത: പശ്ചിമ ബംഗാളിലെ നന്ദിഗ്രാം, റെജിനഗർ നിയമസഭാ മണ്ഡലങ്ങളിൽ ഒക്ടോബർ 6-ന്...

അർധരാത്രി അപകടം : ഇടിച്ച വാഹനം നിർത്തിയില്ല ; രക്തം വാർന്ന് റോഡിൽ കിടന്നത്...

0
കോഴിക്കോട്: വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ഓടക്കുന്ന് കണ്ടംപാറക്കല്‍...

ബ്രിക്‌സ് ഉച്ചകോടി : പ്രധാനമന്ത്രി ഒരുക്കിയ വിരുന്നിൽ വിളമ്പിയത് വെജിറ്റേറിയൻ വിഭവങ്ങൾ

0
ഡൽഹി: ഡൽഹിയിൽ നടക്കുന്ന ഉച്ചകോടിയുടെ ഭാഗമായി ലോകനേതാക്കൾക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദി...

പോലീസ് സംഘത്തിന് നേരെ ആക്രമണം ; പ്രതിയായ യുവാവ് പിടിയിൽ

0
തിരുവനന്തപുരം: അരുവിക്കരയിൽ പോലീസ് സംഘത്തിന് നേരെ ആക്രമണം. പോലീസ് ജീപ്പിന്റെ ചില്ലുകൾ...