Skip to content

‘ചെറു നുണക്ക് ഊതിയാൽ തെറിക്കുന്ന മൂക്കോ കഴുത്തോ അല്ല എന്റേത്’ ; കോഴഞ്ചേരി പാലം വിവാദത്തിൽ ശക്തമായ മറുപടിയുമായി അബിൻ വർക്കി എം.എൽ.എ

പത്തനംതിട്ട: കോഴഞ്ചേരി പാലം ഉദ്ഘാടനവുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ മുൻ മന്ത്രി വീണാ ജോർജിന് മറുപടിയുമായി അബിൻ വർക്കി കോടിയാട്ട് എം.എൽ.എ. പാലത്തിന്റെ ഉദ്ഘാടനവുമായി ബന്ധപ്പെട്ട് യാതൊരു വിവാദവും ഉണ്ടാകരുതെന്നായിരുന്നു തന്റെ ആഗ്രഹമെന്ന് അദ്ദേഹം പറഞ്ഞു. ഒരു നാടിന്റെ ഉത്സവമായി മാറേണ്ട ചടങ്ങായതിനാൽ എല്ലാവരും ചേർന്നുള്ള ഉദ്ഘാടനമാണ് വിഭാവനം ചെയ്തിരുന്നത്. എന്നാൽ, അപ്പോഴും ‘ചോര തന്നെ കൊതുകിന് കൗതുകം’ എന്ന നിലയിൽ ചിലർ രംഗത്തെത്തിയിരിക്കുകയാണെന്നും അദ്ദേഹം വിമർശിച്ചു.

പാലത്തിന്റെ ഉദ്ഘാടനം കഴിഞ്ഞ മാർച്ചിൽ നടത്തിയതാണെങ്കിലും ഇന്നുവരെ ഒരു സൈക്കിളിന് പോലും ഇതിലൂടെ പോകാൻ സാധിച്ചിട്ടില്ലെന്ന് അബിൻ വർക്കി ചൂണ്ടിക്കാട്ടി. എം.എൽ.എയായ ശേഷം പാലവുമായി ബന്ധപ്പെട്ട് യാതൊരു പ്രവർത്തനവും നടന്നിട്ടില്ലെന്ന ആരോപണത്തിനും അദ്ദേഹം മറുപടി നൽകി. 2018ൽ ആരംഭിച്ച പാലത്തിന്റെ അവസാനഘട്ട പണികൾ പൂർത്തിയാക്കിയത് താൻ എം.എൽ.എയായ ശേഷമാണെന്ന് അദ്ദേഹം പറഞ്ഞു. പാലത്തിന്റെ അപ്രോച്ച് റോഡുകളുടെ നിർമാണം പൂർത്തിയാക്കുകയും ഇരുവശങ്ങളിലെയും സ്ഥലമേറ്റെടുപ്പ് ഉൾപ്പെടെയുള്ള നടപടികൾ പൂർത്തീകരിക്കുകയും ചെയ്തു. അടുത്ത മാരാമൺ കൺവെൻഷന് മുമ്പായി പാലം ജനങ്ങൾക്ക് തുറന്നുകൊടുക്കുമെന്ന വാഗ്ദാനവും പാലിച്ചതായി അദ്ദേഹം വ്യക്തമാക്കി.

തുടർച്ചയായ റിവ്യൂ മീറ്റിങ്ങുകളിലൂടെയും ഫോളോ അപ്പുകളിലൂടെയുമാണ് മാരാമൺ കൺവെൻഷന് മുമ്പ് എന്നതിലുപരി ശബരിമല സീസണിന് മുമ്പുതന്നെ പാലത്തിന്റെ നിർമാണം പൂർത്തിയാക്കാൻ സാധിച്ചതെന്നും അബിൻ വർക്കി പറഞ്ഞു.‘ചെറു നുണക്ക് ഊതിയാൽ തെറിക്കുന്ന മൂക്കോ കഴുത്തോ എനിക്കില്ല’ എന്ന് ഓർമിപ്പിച്ച അദ്ദേഹം, 15ന് നടക്കുന്ന പാലം ഉദ്ഘാടന ചടങ്ങിലേക്ക് എല്ലാവരെയും സ്വാഗതം ചെയ്യുകയും ചെയ്തു.

അബിൻ വർക്കി വർക്കി എംഎൽഎയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം

കോഴഞ്ചേരി പാലം ഉദ്ഘാടനവുമായി ബന്ധപ്പെട്ട് യാതൊരു വിവാദവും ഉണ്ടാകരുത് എന്നായിരുന്നു ആഗ്രഹിച്ചിരുന്നത്. കാരണം അത് ഒരു നാടിന്റെ ഉത്സവമായി മാറേണ്ട ഒന്നാണ്. അതുകൊണ്ടാണ് എല്ലാവരും ചേർന്ന് നിന്ന് ഒരുമിച്ചുള്ള ഒരു ഉദ്ഘാടനം വിഭാവനം ചെയ്തത്. പക്ഷേ അപ്പോഴും “ചോര തന്നെ കൊതുകിന് കൗതുകം ” എന്ന നിലയ്ക്ക് ചിലർ ഇറങ്ങിയിരിക്കുകയാണ്.

ആദ്യം തന്നെ ഓർമിപ്പിക്കുന്നു. ഈ പാലത്തിന്റെ ഉദ്ഘാടനം കഴിഞ്ഞ മാർച്ച് മാസത്തിൽ നടത്തിയതാണ്. പക്ഷേ ഇന്ന് വരെ ഒരു സൈക്കിളിന് പോലും പോകാൻ സാധിച്ചിട്ടില്ല. പിന്നെ പ്രധാനമായി അവർ പറയുന്നത് ഞാൻ ജനപ്രതിനിധിയായതിനു ശേഷം ആ പാലവുമായി ബന്ധപ്പെട്ട് യാതൊന്നും നടന്നിട്ടില്ല എന്നതാണ്.
എന്റെ മുൻ പോസ്റ്റ് ശ്രദ്ധിച്ചാൽ നിങ്ങൾക്കറിയാം. ഇങ്ങനെ ആണ് ഞാൻ എഴുതിയിരുന്നത്.
‘ 2018ൽ ആരംഭിച്ചതാണ് ഈ പാലം പണി. പക്ഷെ ഞാൻ ജനപ്രതിനിധി ആയതിനു ശേഷമാണ്

1. പാലത്തിന്റെ അവസാന വട്ട പണികൾ നടന്നത്.
2. പാലത്തിന്റെ അപ്റോച്ച് റോഡുകൾ പൂർത്തീകരിച്ചത്.
3. ഇരുവശത്തെയും സ്ഥലമേറ്റെടുപ്പ് ഉൾപ്പെടെയുള്ള കാര്യങ്ങൾ പൂർത്തീകരിച്ചത്.
മാത്രമല്ല ഒരു കാര്യം കൂടി ഞാൻ പറഞ്ഞിരുന്നു. അടുത്ത മാരാമൺ കൺവെൻഷന് മുമ്പായി പാലം ജനങ്ങൾക്ക് തുറന്നു കൊടുക്കുമെന്ന്
ഇനി ഞാൻ എം.എൽ.എ ആയ ദിവസങ്ങൾക്ക് ശേഷം ജൂൺ മാസം ആദ്യം പാലം സന്ദർശിക്കാൻ മാധ്യമങ്ങളുടെ സാനിധ്യത്തിൽ ജനപ്രതിനിധികൾ ഉൾപ്പെടെയുള്ളവരെ കൂട്ടി പോയിരുന്നു. അന്നത്തെ ദൃശ്യം നിങ്ങൾ കാണുക.

റോഡിന്റെ അവസ്ഥ കാണുക, പാലത്തിന്റെ അവസ്ഥ കാണുക, ഡ്രൈനേജ് അവസ്ഥ കാണുക, പരാതി ഉണ്ടായത് കാരണം ഒരു വശത്തെ സ്ഥലം ഏറ്റെടുപ്പ് പൂർത്തീകരിക്കാൻ സാധിച്ചില്ലായിരുന്നു.
തുടർച്ചയായ റിവ്യൂ മീറ്റിങ്ങുകളും, ഫോളോ അപ്പുകളും ആണ് മാരാമൺ കൺവെൻഷന് മുമ്പ് എന്നതല്ല, ശബരിമല സീസണ് മുമ്പ് തന്നെ പാലം പൂർത്തീകരിക്കാൻ സാധിച്ചത്.

പിന്നെ ചിലർക്ക് ഒരു വിചാരമുണ്ട്. എന്തെങ്കിലുമൊക്കെ നുണ പറഞ്ഞ് ഊതിയാൽ തെറിക്കുന്ന മൂക്കാണ് എനിക്ക് ഉള്ളത് എന്നുണ്ടെങ്കിൽ. ഒരു ചെറു നുണക്ക് ഊതിയാൽ തെറിക്കുന്ന മൂക്കോ കഴുത്തോ എനിക്കില്ല എന്നതുകൂടി ഓർമ്മിപ്പിക്കാൻ ആഗ്രഹിക്കട്ടെ.
ഏവരെയും 15ന് പാലം ഉദ്ഘാടനത്തിന് സ്വാഗതം ചെയ്യുന്നു.
ശുഭരാത്രി

Have news from your area?

WhatsApp or email the news desk.

75104 53033 ptamedianews@gmail.com

Most read

  1. 13 NBFCകൾക്ക് തിരിച്ചടി ; അഞ്ച് ധനകാര്യ സ്ഥാപനങ്ങളുടെ രജിസ്ട്രേഷൻ റദ്ദാക്കി RBI

  2. പത്തനംതിട്ട എ.ഡി.എം. രാജലക്ഷ്മിയുടെയും ശബരിമല എ.ഡി.എം. ദിലീപ് കൈനിക്കരയുടെയും ഔദ്യോഗിക വാഹനങ്ങള്‍ ജപ്തി ചെയ്തു

  3. മണര്‍കാട് പളളിയില്‍ പാത്രിയര്‍ക്കീസ് ബാവ കുര്‍ബാന അര്‍പ്പിക്കുന്നതിനെതിരെ ഹര്‍ജി

  4. ഒറ്റ സ്കൂട്ടറിൽ 5 വിദ്യാർത്ഥികളുടെ സാഹസിക യാത്ര ; നടപടിയുമായി മോട്ടോർ വാഹന വകുപ്പ്

  5. തറയിൽ ഫിനാൻസ് നിക്ഷേപത്തട്ടിപ്പ് : ഉടമ സജി പി. സാമിന് രണ്ട് കേസുകളിലായി 16 വർഷം തടവും 16 ലക്ഷം രൂപ പിഴയും

Share on WhatsApp

Share this story

‘ചെറു നുണക്ക് ഊതിയാൽ തെറിക്കുന്ന മൂക്കോ കഴുത്തോ അല്ല എന്റേത്’ ; കോഴഞ്ചേരി പാലം വിവാദത്തിൽ ശക്തമായ മറുപടിയുമായി അബിൻ വർക്കി എം.എൽ.എ pathanamthittamedia.com