22.6 C
Pathanāmthitta
Thursday, March 23, 2023 7:02 am
adver-posting
WhatsAppImage2022-04-02at72119PM
previous arrowprevious arrow
next arrownext arrow

ഇസ്രയേൽ മാതൃക കൃഷിയിൽ 60 ശതമാനത്തോളം കേരളത്തിൽ നടപ്പിലാക്കാൻ സാധിക്കും ; ഇസ്രായേൽ സന്ദർശിച്ച കര്‍ഷകന്‍ ഉത്തമൻ പറയുന്നു

ആറന്മുള : ഉത്തമൻ നാട്ടിലേക്ക് മടങ്ങിയത് ഉത്തമ ബോധ്യത്തോടെയാണ്. ഇസ്രയേൽ മാതൃക കൃഷിയിൽ 60 ശതമാനത്തോളം കേരളത്തിൽ നടപ്പിലാക്കാൻ സാധിക്കുമെന്നും ഉത്തമൻ പറയുന്നു. കേരളത്തിൽ നിന്ന് ഇസ്രായേൽ സന്ദർശിച്ച 26 പേരും ചേർന്ന് കൂട്ടായ്മയ്ക്കു രൂപം നല്കാനുളള തയാറെടുപ്പുമുണ്ട്. ലഭിച്ച പരിശീലനം നാട്ടിലെ മറ്റ് കർഷകർക്ക് പകർന്ന് നൽകാനും ഇവർ ആലോചിക്കുന്നുണ്ട്.

bis-new-up
home
WhatsAppImage2022-07-31at72836PM
Parappattu
previous arrow
next arrow

പതിറ്റാണ്ടായി മണ്ണിൽ പൊന്നണിയിക്കാനുള്ള പ്രയത്നത്തിലാണ് ഈ 43 വയസുകാരൻ. നേരത്തെ അൽജീറിയയിലെ സ്വകാര്യ കമ്പനിയിൽ സൂപ്പർവൈസറായിരുന്നു. ജോലി മതിയാക്കി നാട്ടിൽ തിരികെ എത്തിയ ഉടനെ നെൽകൃഷിയിലേക്ക് തിരിഞ്ഞു. ആറന്മുള, തോട്ടപ്പുഴശ്ശേരി, കോയിപ്രം തുടങ്ങിയ പല പാടശേഖരങ്ങളിലും പാട്ടത്തിന് കൃഷി തുടങ്ങി. സ്കൂൾ വിദ്യാർഥികളെയും പാടത്ത് എത്തിച്ച് കൃഷിയും ജീവിതവും പരിചയപ്പെടുത്തി. തടിയൂരിലെ കൃഷി വിഞ്ജാന കേന്ദ്രം മുഖേനയാണ് ഇസ്രയേൽ സന്ദർശിക്കാനുളള അവസരത്തെ കുറിച്ച് ഉത്തമൻ അറിയുന്നത്.

self

ഉത്തമന്‍ പറയുന്നതിങ്ങനെ
ഇസ്രയേലിലെ ആധുനിക കൃഷി രീതികൾ കണ്ടുപഠിച്ചതോടെ ഉടനെ നാട്ടിലെത്താനാണ് മനസ് തുടിച്ചത്. കാ‍‍ർഷികമേഖലയിലെ നവീനതയിൽ നമ്മൾ എത്രയോ കാലം പിന്നിലാണെന്നുള്ള കാര്യവും തിരിച്ചറിഞ്ഞു. മുങ്ങാൻ ഒരിക്കലും തോന്നിയില്ല. പഠിച്ച പല കൃഷി രീതികളും ഒരു വർഷത്തിനകം നാട്ടിൽ നടപ്പാക്കണം. നിലവിലെ കൃഷി വിജയകരമായിട്ടും പുതുരീതി പയറ്റി വിളവും വരുമാനവും കൂട്ടാനുള്ള പരിശ്രമമാണ് ഇസ്രയേലുകാരുടേത്.

Alankar
bis-new-up
dif
WhatsAppImage2022-07-31at72836PM
previous arrow
next arrow

നവീന സാങ്കേതിക വിദ്യകൾ പഠിച്ച് അവർ മുന്നേറുന്നു. ലാഭമുള്ള വിളകൾ കൃഷി ചെയ്യാനാണ് അവിടെയുളളവർക്ക് താല്പര്യം. ഓരോ കൃഷിയിടത്തിലും വിവിധ സാങ്കേതിക വിദ്യകളാണ് അവർ ഉപയോഗിക്കുന്നത്. ഏത് കൃഷി വേണമെന്ന് സർക്കാർ തലത്തിൽ പഠനം നടത്തി തീരുമാനിക്കുന്നു. ഇതുമൂലം കർഷകന് അർഹമായ വരുമാനവും ലഭിക്കുന്നു.

നൂറു പശുവിന് ഒരു തൊഴിലാളി എന്ന രീതിയിലാണ് ഫാമുകൾ. ചാണകത്തിലും മൂത്രത്തിലും കിടക്കുന്ന പശുക്കളെയാണ് അവിടെ തൊഴുത്തുകളിൽ കാണാൻ സാധിച്ചത്. ഇങ്ങനെ കിടന്നാലും രോഗമൊന്നും വരില്ലെന്നാണ് ഫാമിലുള്ളവർ പറയുന്നത്.  ചാണകം അവിടെത്തന്നെ ഉണക്കിയെടുക്കുന്നു. ഇസ്രയേൽ മാതൃക പിന്തുടർന്നാൽ കേരളത്തിലെ നെൽകൃഷിയും വൻ വിജയപ്രദമാക്കാം എന്നുള്ള നിർദ്ദേശങ്ങളും അവർ നൽകി.

വീഡിയോ എഡിറ്ററെ ആവശ്യമുണ്ട്
Eastindia Broadcasting Pvt. Ltd. ന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായിലേക്ക് വീഡിയോ എഡിറ്ററെ ആവശ്യമുണ്ട്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും ഓണ്‍ലൈന്‍ ന്യുസ് ചാനലിന്റെ വീഡിയോ പ്ലാറ്റ്ഫോം കൈകാര്യം ചെയ്തുള്ള പരിചയം ഉണ്ടായിരിക്കണം. പത്തനംതിട്ട ഓഫീസില്‍ ആയിരിക്കും ജോലി ചെയ്യേണ്ടത്. ശമ്പളം തുടക്കത്തില്‍ 15000 രൂപാ പ്രതിമാസം ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

Alankar
KUTTA-UPLO
Greenland
previous arrow
next arrow
Parappattu
WhatsAppImage2022-07-31at72836PM
WhatsAppImage2022-07-31at73432PM
previous arrow
next arrow
Advertisment
sam

VIDEOS

Most Popular

footer
WhatsAppImage2022-07-31at74111PM
previous arrow
next arrow