ഡല്‍ഹി: 2020 ജൂണ്‍ 14ന് ബോളിവുഡ് സിനിമാ ലോകത്തെ ഞെട്ടിച്ചുകൊണ്ടാണ് നടന്‍ സുശാന്ത് സിംഗ് രാജ്പുത്തിന്റെ മരണവാര്‍ത്ത എത്തിയത്. സുശാന്ത് വിടപറഞ്ഞ് രണ്ട് വര്‍ഷമായെങ്കിലും അദ്ദേഹത്തിന്റെ മരണത്തെ ചുറ്റിപ്പറ്റിയുള്ള ദുരൂഹത ഇനിയും നീങ്ങിയിട്ടില്ല. സുശാന്തിന്റെ മരണം ആത്മഹത്യയല്ലെന്നും കൊലപാതകമാണെന്നും താരത്തിന്റെ പോസ്റ്റ്മോര്‍ട്ടത്തിന് സാക്ഷിയായ ആശുപത്രി ജീവനക്കാരന്‍ രൂപ്കുമാര്‍ ഷാ അടുത്തിടെ ആരോപിച്ചിരുന്നു. സുശാന്ത് മരിച്ച ദിവസം മുതല്‍ ഏവരുടെയും കണ്‍മുന്നിലെ നൊമ്പരമായ ചിത്രമായിരുന്നു സുശാന്തിനെ കാത്തിരിക്കുന്ന വളര്‍ത്തു നായ. ഫുഡ്ജ് എന്നാണ് ലാബ്രഡോര്‍ ഇനത്തില്‍പ്പെടുന്ന നായയുടെ പേര്. സുശാന്തിനെ കാണാത്തതിനാല്‍ ദിവസങ്ങളോളം ഫുഡ്ജ് ഭക്ഷണം പോലും കഴിച്ചില്ലെന്ന റിപ്പോര്‍ട്ടുകളൊക്കെ പുറത്തുവന്നിരുന്നു. സുശാന്തിനെ തിരഞ്ഞ് നടക്കുന്ന ഫുഡ്ജിന്റെ വീഡിയോയും അന്ന് വലിയ രീതിയില്‍ പ്രചരിച്ചിരുന്നു. ഇപ്പോള്‍ ഇതാ സുശാന്തിന്റെ വളര്‍ത്തു നായയും വിടപറഞ്ഞെന്ന വാര്‍ത്തയാണ് പുറത്തുവരുന്നത്. സുശാന്തിന്റെ സഹോദരി പ്രിയങ്ക സിംഗാണ് ഇക്കാര്യം അറിയിച്ചത്. സുശാന്തിനൊപ്പം ഫുഡ്ജും സ്വര്‍ഗത്തിലേയ്ക്ക് പോയെന്ന് പ്രിയങ്ക സിംഗ് ട്വീറ്റ് ചെയ്തു. പ്രിയങ്കയുടെ ട്വീറ്റിന് താഴെ നിരവധിയാളുകളാണ് ദു:ഖം പങ്കുവെച്ച് കമന്റ് ചെയ്തിരിക്കുന്നത്.
സുശാന്ത് സിംഗ് മരിച്ചത് അറിയാതെ കാത്തിരുന്നു : അവസാനം വളര്‍ത്തു നായയും വിട പറഞ്ഞു
RECENT NEWS
Advertisment