വിദ്യാര്‍ത്ഥിയെ ഹോസ്റ്റല്‍ മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

For full experience, Download our mobile application:
Get it on Google Play

റാഞ്ചി : ജാര്‍ഖണ്ഡിലെ റാഞ്ചിയില്‍ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് (ഐഐഎം) വിദ്യാര്‍ത്ഥിയെ ഹോസ്റ്റല്‍ മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. അഞ്ചാം നിലയിലെ മുറിയില്‍ ഇരു കൈകളും കെട്ടി സീലിംഗ് ഫാനില്‍ തൂങ്ങിമരിച്ച നിലയിലായിരുന്നു മൃതദേഹം. ഉത്തര്‍പ്രദേശിലെ വാരാണസി സ്വദേശിയായ ശിവം പാണ്ഡെയാണ് മരിച്ചത്. ഇന്‍സ്റ്റിറ്റ്യൂട്ട് അധികൃതരില്‍ നിന്ന് വിവരമറിഞ്ഞ പോലീസ് സംഘം സ്ഥലത്തെത്തുകയായിരുന്നു. പ്രാഥമിക പരിശോധനയ്ക്ക് ശേഷം വിദ്യാര്‍ഥിയുടെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി അയച്ചു. പോലീസാണ് വിദ്യാര്‍ത്ഥിയുടെ വീട്ടുകാരെ വിവരം അറിയിച്ചത്. കൊലപാതകവും ആത്മഹത്യയുമുള്‍പ്പെടെ എല്ലാ സാധ്യതകളും പരിഗണിച്ചാണ് പോലീസ് അന്വേഷണം. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിനെ അടിസ്ഥാനമാക്കി വ്യക്തമായ നിഗമനത്തിലെത്താമെന്ന പ്രതീക്ഷയിലാണ് പോലീസ്. ക്യാമ്പസിലെയും ഹോസ്റ്റലിലേയും നിരീക്ഷണ ക്യാമറകളില്‍ പതിഞ്ഞ ദൃശ്യങ്ങള്‍ അന്വേഷണസംഘം പരിശോധിക്കുകയാണ്.

ഞായറാഴ്ച രാത്രി മുതല്‍ വിദ്യാര്‍ത്ഥി വിഷാദത്തിലായിരുന്നുവെന്ന് ഡിഎസ്പി പ്രവീണ്‍ സിംഗ് പറഞ്ഞു. തിങ്കളാഴ്ച ക്യാമ്പസ് പരിസരത്ത് ഇയാളെ കാണാനില്ലായിരുന്നു. ഇതിനിടെ ശിവം ഹോസ്റ്റല്‍ മുറി അകത്ത് പൂട്ടിയിരിക്കുകയാണെന്ന് വിദ്യാര്‍ത്ഥികള്‍ സുരക്ഷാഗാര്‍ഡിനെ അറിയിച്ചു. പലതവണ വിളിച്ചിട്ടും പ്രതികരണം ലഭിക്കാത്തതോടെ മുറിയുടെ വാതില്‍ തകര്‍ത്ത് അകത്ത് കയറിയപ്പോള്‍ ഇരും കൈകളും ബന്ധിച്ച് ഫാനില്‍ തൂങ്ങിനില്‍ക്കുന്ന നിലയില്‍ മൃതദേഹം കണ്ടെത്തുകയായിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഒന്നര മാസമായി ആശുപത്രി മോർച്ചറിയിൽ ; അജ്ഞാത മൃതദേഹം സംസ്കരിക്കുന്നതിൽ അനിശ്ചിതത്വം ; അടക്കാൻ...

0
കണ്ണൂർ: കണ്ണൂരിൽ അജ്ഞാത മൃതദേഹം സംസ്കരിക്കുന്നതിൽ അനിശ്ചിതത്വം. മധ്യവയസ്കന്‍റെ മൃതദേഹം ഒന്നര...

ഓണക്കാലത്ത് കേരളത്തിലെ മദ്യവിൽപനയിൽ വൻ വർധനവ്

0
തിരുവനന്തപുരം : ഓണക്കാലത്ത് കേരളത്തിൽ മദ്യവിൽപനയിൽ വൻ വർധന. ഉത്രാടം വരെയുള്ള...

പാലക്കാട് ഡിവിഷന്‍ വിഭജന ചർച്ചകൾക്ക് പിന്നാലെ തിരുവനന്തപുരം ഡിവിഷനും വെട്ടിമുറിക്കാന്‍ കേന്ദ്രം

0
തിരുവനന്തപുരം: പാലക്കാട് ഡിവിഷന്‍ വിഭജന ചർച്ചകൾക്ക് പിന്നാലെ തിരുവനന്തപുരം ഡിവിഷനും വെട്ടിമുറിക്കാന്‍...

ഇടുക്കി പൂപ്പാറയിൽ കാട്ടാന ആക്രമണത്തിൽ തോട്ടം തൊഴിലാളി മരിച്ചു

0
ഇടുക്കി : ഇടുക്കി പൂപ്പാറയിൽ കാട്ടാന ആക്രമണത്തിൽ തോട്ടം തൊഴിലാളി മരിച്ചു....