മഥുര : ഒന്നരകോടിയോളം വിലവരുന്ന മൊബൈല്‍ ഫോണുകള്‍ പിടിച്ചെടുത്ത് മഥുര പോലീസ്. ഉത്തര്‍പ്രദേശിലെ മഥുര ജില്ലയിലാണ് അഞ്ച് പേരില്‍ നിന്നായി മോഷ്ടിക്കപ്പെട്ട 1589 മൊബൈല്‍ ഫോണുകള്‍ പോലീസ് കണ്ടെത്തിയത്. കഴിഞ്ഞ ഒക്ടോബറില്‍ നോയിഡയിലെ ഫാക്ടറിയില്‍ നിന്ന് ബംഗളൂരുവിലേയ്ക്ക് കൊണ്ടുപോകുന്നതിനിടെ ഉത്തര്‍പ്രദേശ്- മധ്യപ്രദേശ് അതിര്‍ത്തിയില്‍ വച്ച് കളവുപോയ 8990 മൊബൈല്‍ ഫോണുകളില്‍ ഉള്‍പ്പെടുന്നവയാണ് അഞ്ച് പേരില്‍ നിന്നായി പിടിച്ചെടുത്തവയെന്ന് മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥന്‍ അറിയിച്ചു.
മോഷ്ടിച്ച ഫോണുകള്‍ ഉപേക്ഷിക്കാന്‍ ആഗ്രയിലേയ്ക്ക് പോകുന്നതിനിടെ റായ്പുര ജട്ട് അണ്ടര്‍പാസില്‍ വച്ചാണ് ഇവര്‍ പിടിയിലാകുന്നത്. ഫറാഹ് പോലീസ്, നിരീക്ഷണ ഉദ്യോഗസ്ഥര്‍, സ്വാട്ട്, സ്പെഷ്യല്‍ ഓപ്പറേഷന്‍സ് ഗ്രൂപ്പ്, സ്പെഷ്യല്‍ ടാസ്ക്ക് ഫോഴ്സ് എന്നിവര്‍ സംയുക്തമായി മോഷ്ടാക്കളെ പിടികൂടുകയായിരുന്നു.